P Jayarajan| പി. ശശിയെ തീരുമാനിച്ചത് ഏകകണ്ഠമായി; മറ്റുള്ളവ മാധ്യമ സൃഷ്ടി: പി. ജയരാജൻ
- Published by:Rajesh V
- news18-malayalam
Last Updated:
''പാർട്ടിയിൽ ആരൊക്കെ എന്തൊക്കെ പറഞ്ഞു എന്ന് പറയാൻ കഴിയില്ല. തീരുമാനം ഏകകണ്ഠം. ഞാനും തീരുമാനത്തിന്റെ ഭാഗമാണ്. ശശി ഭരണപരിചയമുള്ളയാളാണ്''
തിരുവനന്തപുരം: പി ശശിയെ (P Sasi) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാനുള്ള തീരുമാനം സിപിഎം (CPM) സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് എടുത്തതെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ (P Jayarajan). ശശിയുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയിൽ പി ജയരാജൻ എതിർപ്പറിയിച്ചെന്ന മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ''ശശിയെ തീരുമാനിച്ചത് സംസ്ഥാന കമ്മിറ്റി ഏക കണ്ഠമായാണ്. മറ്റുള്ളവ മാധ്യമ സൃഷ്ടിയാണ്. പാർട്ടിയിൽ ആരൊക്കെ എന്തൊക്കെ പറഞ്ഞു എന്ന് പറയാൻ കഴിയില്ല. തീരുമാനം ഏകകണ്ഠം. ഞാനും തീരുമാനത്തിന്റെ ഭാഗമാണ്. ശശി ഭരണപരിചയമുള്ളയാളാണ്'- മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പി ജയരാജൻ പറഞ്ഞു.
പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയി നിയമിക്കുന്നതിനെതിരേ പി ജയരാജന്‍ വിമർശനം ഉയർത്തിയെന്ന വാർത്തകളോട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും പ്രതികരിച്ചു. പി.ശശിയുടെ നിയമനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് അംഗീകരിച്ചത്. മറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം വസ്തുതാവിരുദ്ധമാണ്. പലവിധ അഭിപ്രായങ്ങളുണ്ടാകാം, പക്ഷെ തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു.
advertisement
'പി ശശിക്ക് യാതൊരുവിധ അയോഗ്യതയുമില്ല. ചില വിഷയങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ നടപടി ഉണ്ടായേക്കാം. ഒരിക്കല്‍ പുറത്താക്കപ്പെട്ടാല്‍ അയാള്‍ ആജീവനാന്തം പുറത്താക്കപ്പെടണ്ടേ ആളാണെന്നത് തെറ്റായ ധാരണയാണ്. തെറ്റ് പറ്റാത്തവരായി ആരുമില്ല മനുഷ്യരായി. പൊതുപ്രവര്‍ത്തനത്തിനിടെ ചില തെറ്റുകള്‍ സംഭവിച്ചേക്കാം. അത് പരിഹരിക്കാനും ഇനി ആവര്‍ത്തിക്കാതിരിക്കാനുമാണ് പാര്‍ട്ടി നടപടി സ്വീകരിക്കുന്നത്'- പി ജയരാജൻ പ്രതികരിച്ചു.
പി ശശിയുടെ നിയമനത്തിനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു എന്നായിരുന്നു മാധ്യമ വാർത്തകൾ. പി ശശിക്ക് നിയമനം നല്‍കുന്നത് എന്തിന്റെ പേരിലാണെന്നതു വിശദീകരിക്കണം എന്നും സൂക്ഷ്മതയില്ലാത്ത തീരുമാനത്തിന്റെ പേരില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാനസമിതി യോഗത്തില്‍ പി ജയരാജൻ തുറന്നടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
advertisement
Also Read- ഭരണം; പാർട്ടി; മുന്നണി; പ്രതിപക്ഷം; രാഷ്ട്രീയ താക്കോൽ സ്ഥാനങ്ങൾ കണ്ണൂരിന്
ദേശാഭിമാനി പത്രാധിപരായി കോടിയേരിക്ക് പകരം പുത്തലത്ത് ദിനേശനെയും സംസ്ഥാന സമിതി ചുമതലപ്പെടുത്തിയിരുന്നു. ടി എം തോമസ് ഐസക്കാണ് ചിന്തയുടെ പുതിയ പത്രാധിപര്‍. സി പി നാരായണന് പകരമാണ് തോമസ് ഐസക് ചിന്തയുടെ തലപ്പത്തെത്തുന്നത്. ഇ പി ജയരാജനെ ഇടതുമുന്നണി കണ്‍വീനറാക്കാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ തീരുമാനത്തിനും സിപിഎം സംസ്ഥാന സമിതി അംഗീകാരം നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 20, 2022 1:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
P Jayarajan| പി. ശശിയെ തീരുമാനിച്ചത് ഏകകണ്ഠമായി; മറ്റുള്ളവ മാധ്യമ സൃഷ്ടി: പി. ജയരാജൻ









