Silverline CPM | സിൽവർലൈൻ: ചെങ്ങന്നൂരിൽ വിശദീകരണം നൽകാനെത്തിയ സിപിഎം നേതാക്കൾക്ക് നാട്ടുകാരുടെ ശകാരവർഷം
- Published by:Rajesh V
- news18-malayalam
Last Updated:
രോഷാകുലരായ നാട്ടുകാരെ സമാധാനിപ്പിക്കുന്നതിനിടെ നിങ്ങളുടെ വീടുകൾ നഷ്ടമാകുന്നതിനോ ഇതുവഴി ലൈൻ കടന്നുപോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല താൻ എന്നു ലോക്കൽ കമ്മിറ്റി അംഗം പറയുന്നതും വിഡിയോയിലുണ്ട്.
ചെങ്ങന്നൂരിൽ സിൽവർലൈൻ പദ്ധതി (silverline) കടന്നുപോകുന്ന വെൺമണി പുന്തലയിൽ വിശദീകരണത്തിനെത്തിയ സിപിഎം (cpm) നേതാക്കള്‍ക്കെതിരെ ശകാരവർഷവുമായി നാട്ടുകാർ. വിശദീകരണത്തിനിടെ, ഇതുവഴി സിൽവർലൈൻ കടന്നുപോകുന്നതിന് യോജിപ്പുള്ള ആളല്ല താനെന്നു സിപിഎം ലോക്കൽ കമ്മിറ്റി അംഗം പറഞ്ഞതും പാർട്ടിയിൽ വിവാദമായി.
കഴിഞ്ഞദിവസം വെൺമണി പഞ്ചായത്ത് 9ാം വാർഡ് പുന്തലയിലെത്തിയ ജനപ്രതിനിധികളും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ളവരെയാണ് ശകാരവർഷവുമായി നാട്ടുകാർ നേരിട്ടത്. ഒരു ന്യായീകരണവും കേൾക്കേണ്ടെന്നും കിടപ്പാടം വിട്ടിറങ്ങാൻ തയാറല്ലെന്നും ഇവർ നേതാക്കളോട് തീർത്തു പറഞ്ഞു. നിർബന്ധമാണെങ്കിൽ നിങ്ങളുടെ വസ്തു ഞങ്ങൾക്ക് എഴുതി തരൂ, അപ്പോൾ വീടു വിട്ടിറങ്ങാം എന്നും ചിലർ പറഞ്ഞു.
വിശദീകരണം ഉൾപ്പെടുത്തിയ ലഘുലേഖകൾ വാങ്ങാനും നാട്ടുകാർ കൂട്ടാക്കിയില്ല. പ്രതിഷേധം കനത്തതോടെ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം എത്തിയതാണെന്നു പറഞ്ഞ് നേതാക്കൾ തടിതപ്പി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
advertisement
രോഷാകുലരായ നാട്ടുകാരെ സമാധാനിപ്പിക്കുന്നതിനിടെ നിങ്ങളുടെ വീടുകൾ നഷ്ടമാകുന്നതിനോ ഇതുവഴി ലൈൻ കടന്നുപോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല താൻ എന്നു ലോക്കൽ കമ്മിറ്റി അംഗം പറയുന്നതും വിഡിയോയിലുണ്ട്.
വെൺമണി പഞ്ചായത്തിൽ 1.70 കിലോമീറ്റർ ദൂരത്തിലാണ് ലൈൻ കടന്നുപോകുന്നത്. ഇതിനായി 2.06 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. മുളക്കുഴ, വെൺമണി പഞ്ചായത്തുകളിലായി 67 വീടുകൾ പൂർണമായും 43 വീടുകൾ ഭാഗികമായും നഷ്ടമാകും.
'സിൽവർലൈൻ പദ്ധതിക്കെതിരേ മാധ്യമ ഗൂഢാലോചന; നാലാം തൂൺ അഞ്ചാം പത്തിയായി': ശശികുമാർ
advertisement
സിൽവർ ലൈൻ വിഷയത്തിൽ മാധ്യമ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാർ. മറ്റുള്ളവർ നൽകിയ വാർത്ത എന്തുകൊണ്ട് നമുക്കില്ല എന്നാണ് ന്യൂസ് റൂമുകളിലെല്ലാം ചോദ്യം. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ ചക്കരക്കല്ലിൽ ‘മാധ്യമങ്ങളും സാമൂഹ്യപ്രതിബദ്ധതയും’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശാഭിമാനി റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.
ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങളെല്ലാം കവരുകയാണ്. ഇത് ചോദ്യം ചെയ്യാൻ മാധ്യമങ്ങളില്ല. ഏകപക്ഷീയ വാർത്തകളാണ് ഉൽപ്പാദിപ്പിക്കുന്നത്. മറുഭാഗത്തിന്റെ വാദം ഒരിക്കലും ജനങ്ങളിൽ എത്തുന്നില്ല.
advertisement
ജനങ്ങൾക്ക് മാധ്യമങ്ങളിൽ വിശ്വാസമില്ലാതായി. സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരം ഇതിന്റെ ആക്കം കൂട്ടുന്നു. ഒരേ വാർത്തകളും തലക്കെട്ടുകളുമാണ് എല്ലാറ്റിലും നിരക്കുന്നത്. പുതുപാത തുറക്കാൻ മാധ്യമങ്ങൾക്കാകുന്നില്ല. ഇത്തരം ജീർണതയ്ക്കെതിരെ വെല്ലുവിളിയായി മാധ്യമങ്ങൾ തന്നെ ഉയരണം.
ജനാധിപത്യത്തിന്റെ നാലാംതൂണുകൾ ഇപ്പോൾ അഞ്ചാംപത്തിയായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനത്തിനും ജനാധിപത്യത്തിനും വിരുദ്ധമായി പ്രവർത്തിക്കാൻ മാധ്യമങ്ങൾക്ക് അവകാശമില്ല. ഇത് ജനാധിപത്യത്തെ അപകടത്തിലാക്കിയിരിക്കുന്നു.
സമൂഹത്തിലെ തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാണിക്കുന്നവർക്ക് തിരിച്ചറിവ് വേണം. ജനങ്ങൾക്ക് അറിവ് പകരുന്ന വാർത്തകൾ നൽകണം. ലോകത്തിനാകെ മാതൃകയാകുംവിധം മാധ്യമ നവീകരണ ശ്രമങ്ങൾ (മീഡിയ റിഫോം മൂവ്മെന്റ്) പുരോഗമന പ്രസ്ഥാനങ്ങൾ മുൻകൈയെടുത്ത് ആരംഭിക്കണമെന്നും ശശികുമാർ പറഞ്ഞു.
advertisement
ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കേരള സര്‍ക്കാര്‍ 2021 ൽ ആദ്യമായി ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ ശശികുമാര്‍ കേരളത്തില്‍ ഗൗരവമുള്ള ഒരു ടെലിവിഷന്‍ സംസ്‌കാരം പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയാണ്. മലയാളത്തിലെ ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന് മതേതര, പുരോഗമനമൂല്യങ്ങളിലൂന്നിയ ദിശാബോധം നല്‍കുകയും ദീര്‍ഘകാലമായി ഈ മേഖലയില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന ടെലിവിഷന്‍ പ്രവര്‍ത്തകനെന്ന നിലയിലുള്ള അതുല്യസംഭാവനകള്‍ പരിഗണിച്ചായിരുന്നു രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 28, 2022 10:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Silverline CPM | സിൽവർലൈൻ: ചെങ്ങന്നൂരിൽ വിശദീകരണം നൽകാനെത്തിയ സിപിഎം നേതാക്കൾക്ക് നാട്ടുകാരുടെ ശകാരവർഷം