advertisement

Vava Suresh | വാവാ സുരേഷിന് സി.പി.എം. വീട് നിർമ്മിച്ച് നൽകുമെന്ന് മന്ത്രി വാസവൻ; ലോകത്ത് ഇങ്ങനെ ഒരു മന്ത്രി ഉണ്ടാകില്ലെന്ന് സുരേഷ്

Last Updated:

തന്റെ ജീവൻ രക്ഷിക്കാൻ മന്ത്രി വി.എൻ വാസവൻ നൽകിയ ഇടപെടൽ പരിഗണിച്ചാണ് സഹായം സ്വീകരിക്കുന്നതെന്ന് വാവ സുരേഷ് പറഞ്ഞു

ചികിത്സയില്‍ കഴിയവേ വാവ സുരേഷിനെ മന്ത്രി വി.എന്‍ വാസവന്‍ സന്ദര്‍ശിച്ചപ്പോള്‍
ചികിത്സയില്‍ കഴിയവേ വാവ സുരേഷിനെ മന്ത്രി വി.എന്‍ വാസവന്‍ സന്ദര്‍ശിച്ചപ്പോള്‍
വാവ സുരേഷിന് പുതിയ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. മന്ത്രി വി.എന്‍ വാസവനാണ് സുരേഷിന് പുതിയ വീടു നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത്. പാമ്പ് കടിയേറ്റ് ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന വാവ സുരേഷ്  ഇന്നാണ് ആശുപത്രി വിട്ടത്. വാവ സുരേഷിനെ യാത്ര അയക്കാൻ എത്തിയപ്പോൾ ആണ് മന്ത്രി വി.എൻ വാസവൻ സഹായ വാഗ്ദാനം ചെയ്തത്.
ഓല മേഞ്ഞ ഒരു പഴയ വീട്ടിൽ ആണ് വാവ സുരേഷ് ഇപ്പോൾ താമസിക്കുന്നത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് ഒരു പുതിയ വീട് വെച്ച് നൽകാൻ തീരുമാനിച്ചത്. സാധാരണ കിട്ടുന്ന പണം എല്ലാം മറ്റുള്ളവർക്ക് സഹായത്തിനു നൽകുന്ന രീതി ആണ് വാവ സുരേഷിന്. വീട് വെച്ച് നൽകുന്നത് അടക്കം എല്ലാ സഹായവും അദ്ദേഹം നിരസിച്ച ചരിത്രം ആണ് ഉള്ളത്.  പക്ഷെ ഈ സഹായം സ്വീകരിക്കാൻ അദ്ദേഹം തയാറായി. സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ ഉള്ള കോട്ടയം അഭയം ചാരിറ്റബിൾ ട്രസ്റ്റ്‌ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റിയുമായി സഹകരിച്ചാണ് വീട് നിർമിക്കുക എന്നും വാസവൻ പറഞ്ഞു.
advertisement
തന്റെ ജീവൻ രക്ഷിക്കാൻ മന്ത്രി വി.എൻ വാസവൻ നൽകിയ ഇടപെടൽ പരിഗണിച്ചാണ് സഹായം സ്വീകരിക്കുന്നതെന്ന് വാവ സുരേഷ് പറഞ്ഞു. മന്ത്രി വാസവൻ തനിക്ക് ദൈവത്തെ പോലെ ആണ്. ലോകത്ത് ഒരു മന്ത്രിയും ഇങ്ങനെ കാണില്ല. ഗുരുതരാവസ്ഥയിൽ ആയപ്പോൾ തനിക്ക് സ്വകാര്യ ആശുപത്രിയിൽ നിന്ന് എസ്കോർട്ട് വരാൻ പോലും മന്ത്രി തയാറായി എന്നും സുരേഷ് ചൂണ്ടിക്കാട്ടി.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മികച്ച ചികിത്സ കിട്ടി.ഇത് വരെ ഉള്ള തന്റെ ധാരണ തിരുവനന്തപുരം ആശുപത്രി ആയിരുന്നു എല്ലാത്തിലും മികച്ചതെന്നായിരുന്നു. പക്ഷെ ഇത് വരെ കിട്ടിയതിൽ ഏറ്റവും മികച്ച ചികിത്സ തനിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണ് ലഭിച്ചതെന്നും  വാവ സുരേഷ് പറഞ്ഞു.
advertisement
പാമ്പ് പിടുത്തം ഇനിയും തുടരുമെന്നും വാവ സുരേഷ് വ്യക്തമാക്കി. ജനങ്ങൾ വിളിക്കുമ്പോൾ പോകാതിരിക്കാൻ ആവില്ല. സുരക്ഷിതമായി പാമ്പ് പിടിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ ഒന്ന് പാമ്പ് പിടുത്തത്തിൽ ഇല്ല എന്നാണ് വാവാ സുരേഷിന്‍റെ മറുപടി. ഉപകരണങ്ങൾ കൊണ്ട് പാമ്പ് പിടിച്ചാലും പാമ്പ് കൊത്തുന്ന സാഹചര്യമുണ്ട്. നിരവധി പേർക്കാണ് ഇത്തരത്തിൽ പാമ്പുകടിയേറ്റത്. കഴിഞ്ഞ ആഴ്ച കോഴിക്കോട് ഒരാൾക്ക് ഇത്തരത്തിൽ പാമ്പുകടിയേറ്റു എന്നും വാവാസുരേഷ് പറയുന്നു. കുറിച്ചിയിൽ പാമ്പ് പിടിച്ച സമയത്ത് തന്റെ നടുവിന് വേദന ഉണ്ടാകുകയായിരുന്നു. ഇതാണ് ശ്രമം പിഴക്കാന്‍ കാരണമെന്നും അദ്ദേഹം കോട്ടയത്ത്‌ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
തിങ്കളാഴ്ച വൈകിട്ട് 4.15 നാണ് വാവ സുരേഷിനെ കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖൻ പാമ്പ് കടിച്ചത്.  പാമ്പിനെ  ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ  വലതുകാലിലെ മുട്ടിനു മുകൾഭാഗത്ത് പാമ്പ് കടിക്കുകയായിരുന്നു. തുടർന്ന് ഇഴഞ്ഞു പോയ പാമ്പിനെ പിടിച്ചു വാവ സുരേഷ് ചാക്കിലേക്ക് കയറ്റി. തുടർന്ന്  കാറിൽ വാവസുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ സ്ഥിതി ഗുരുതരം ആയതോടെയാണ് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്. ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ആണ് വാവസുരേഷിന് ചികിത്സ നൽകിയത്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ടി. കെ ജയകുമാർ നേതൃത്വത്തിൽ ആറംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വാവ സുരേഷിനെ ചികിത്സിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vava Suresh | വാവാ സുരേഷിന് സി.പി.എം. വീട് നിർമ്മിച്ച് നൽകുമെന്ന് മന്ത്രി വാസവൻ; ലോകത്ത് ഇങ്ങനെ ഒരു മന്ത്രി ഉണ്ടാകില്ലെന്ന് സുരേഷ്
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement