തിരുവനന്തപുരം: കെ ടി ജലീലിന്റെ രാജി ആവശ്യം തള്ളി സി പി എം. നിയമവശം പരിശോധിച്ച ശേഷം മാത്രമേ നടപടിയുണ്ടാകുവെന്ന് എ വിജയരാഘവൻ പറഞ്ഞു. ജലീൽ രാജി വെക്കില്ലെന്നും പ്രതിപക്ഷ ആവശ്യം സ്വാഭാവികമാണെന്നും സി പി എം വിജയരാഘവൻ പറഞ്ഞു. ലോകായുക്ത വിധിയുടെ പേരിൽ രാജി വെക്കുന്ന കീഴ്വഴക്കമില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. ജലീൽ നിയമവിരുദ്ധമായി ഒന്നു ചെയ്തിട്ടില്ലെന്നും ബാലൻ വ്യക്തമാക്കി.
അതേസമയം, മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന ലോകായുക്ത വിധിക്കെതിരെ കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കും.
ഇത് സംബന്ധിച്ച് നിയമ വിദഗദ്ധരുമായും സർക്കാർ അഭിഭാഷകരുമായും മന്ത്രി ചർച്ച നടത്തി.
നാടിനെ നടുക്കിയ പുറ്റിങ്ങൽ ദുരന്തത്തിന് അഞ്ചാണ്ട്; പ്രിയപ്പെട്ടവരുടെ ഓർമ വിതുമ്പലായി നിറഞ്ഞ് പരവൂർ
തല്‍ക്കാലം രാജിവയ്ക്കേണ്ടതില്ലെന്ന ജലീലിന്റെ തീരുമാനം
സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും പിന്തുണയോടെയാണ്. പകരം ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. നേരത്തെ ഈ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോൾ നടത്തിയ ചില പരാമർശങ്ങൾ അനുകൂലമാകുമെന്നാണ് ജലീലിന് ലഭിച്ചിരിക്കുന്ന വിവരം.
കേസിൽ വ്യക്തമായ തെളിവില്ലെന്നും അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമായിരുന്നു പരാമർശം. ഇതിനിടെ മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിലേക്ക് നയിച്ച കത്ത് പുറത്തായി. ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ നിയമനത്തിനുള്ള യോഗ്യതയിൽ മാറ്റം വരുത്താൻ ജലീൽ നേരിട്ട് കത്ത് നൽകിയെന്ന് പൊതുഭരണ വകുപ്പിന്റ ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കൊല്ലത്ത് വ്യാപക ക്ഷേത്രകവർച്ച; ഒരു മാസത്തിനിടെ മോഷണം നടന്നത് അഞ്ചിലധികം ക്ഷേത്രങ്ങളിൽ
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജരുടെ യോഗ്യത, മന്ത്രി ബന്ധു കെ ടി അദീപിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടതായാണ് പറയുന്നത്. ഈ ഇടപെടലാണ് അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവുമായി ലോകോയുക്ത കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.