കൊല്ലത്ത് വ്യാപക ക്ഷേത്രകവർച്ച; ഒരു മാസത്തിനിടെ മോഷണം നടന്നത് അഞ്ചിലധികം ക്ഷേത്രങ്ങളിൽ
Last Updated:
രാവിലെ നട തുറക്കാൻ എത്തിയ പൂജാരിയാണ് കാണിക്കവഞ്ചി കുത്തി തുറന്ന നിലയിൽ കണ്ടത്. തുടർന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. ക്ഷേത്രഭാരവാഹികൾ എത്തി ഇരവിപുരം പൊലീസിൽ പരാതി നൽകി.
കൊല്ലം: കഴിഞ്ഞ ഒരു മാസമായി കൊല്ലത്ത് വ്യാപക ക്ഷേത്ര കവർച്ച. ഒരു മാസത്തിനിടെ മോഷണം നടന്നത് അഞ്ചിലധികം ക്ഷേത്രങ്ങളിൽ. തമിഴ്നാട്ടിൽ നിന്നുള്ള സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം.
ഏറ്റവും ഒടുവിൽ മോഷണം നടന്നത് താമരക്കുളം ചിറ്റടീശ്വരം ക്ഷേത്രത്തിൽ. ഭണ്ഡാരത്തിൽ നിന്ന് കവർന്നത് മൂന്ന് ലക്ഷത്തോളം രൂപ. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ജോളി ജംഗ്ഷനിലെ മണ്ടയ്ക്കാട് ക്ഷേത്രത്തിൽ തിരുവാഭരണം മോഷണം പോയത് ദിവസങ്ങൾക്ക് മുമ്പ്. വിഗ്രഹത്തിൽ ചാർത്തുന്ന ആഭരണങ്ങളാണ് കവർന്നത്. ഇരവിപുരം ആലുംമൂട് ശിവക്ഷേത്രം, ചെട്ടിനട ക്ഷേത്രം എന്നിവിടങ്ങളിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മോഷണങ്ങൾ നടന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമയത്താണ് മോഷണങ്ങൾ ഏറെയും നടന്നത്. കാണിക്കവഞ്ചി തകർത്താണ് പലയിടത്തും പണാപഹരണങ്ങൾ. ദിവസങ്ങൾക്ക് മുൻപ് രാത്രിയിലായിരുന്നു ആലുംമൂട്ടിൽ കവർച്ച.
advertisement

രാവിലെ നട തുറക്കാൻ എത്തിയ പൂജാരിയാണ് കാണിക്കവഞ്ചി കുത്തി തുറന്ന നിലയിൽ കണ്ടത്. തുടർന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. ക്ഷേത്രഭാരവാഹികൾ എത്തി ഇരവിപുരം പൊലീസിൽ പരാതി നൽകി. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിന് സമീപമുള്ള സി സി ടി വികളിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ചു. രണ്ടാഴ്ചയ്ക്ക് മുമ്പ് ക്ഷേത്രത്തിന് സമീപത്തെ ഫ്ലാറ്റിലെ കിണറിൽ സ്ഥാപിച്ചിരുന്ന നാല് മോട്ടോറുകൾ മോഷണം പോയിരുന്നു. സംഭവത്തിൽ ഫ്ലാറ്റ് ഉടമസ്ഥർ ഇരവിപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
advertisement
ഇരവിപുരം കേന്ദ്രീകരിച്ചാണ് മോഷണങ്ങളിൽ അധികവും. തെരഞ്ഞെടുപ്പ് സമയത്ത് വിവിധ പാർട്ടികളുടെ പ്രവർത്തകർ രാത്രികാലങ്ങളിൽ പോസ്റ്റർ പതിക്കുന്നതിനും മറ്റുമായി പൊതു നിരത്തുകളിൽ സജീവമായിരുന്നു. അതുകൊണ്ടു തന്നെ അസമയത്ത് ആരെയെങ്കിലും കണ്ടാൽ നാട്ടുകാർക്ക് അസ്വാഭാവികത തോന്നിയിരുന്നില്ല. ഈ ഒരു അവസരം മറയാക്കി മോഷണങ്ങൾ നടത്തിയെന്നാണ് പൊലീസ് കരുതുന്നത്. തിരുട്ടുഗ്രാമത്തിൽ നിന്നുള്ള സംഘം മോഷണത്തിന് പിന്നിലുണ്ടെന്ന സംശയവുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 10, 2021 1:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് വ്യാപക ക്ഷേത്രകവർച്ച; ഒരു മാസത്തിനിടെ മോഷണം നടന്നത് അഞ്ചിലധികം ക്ഷേത്രങ്ങളിൽ







