HOME » NEWS » Kerala » FIVE YEARS TO THE KOLLAM PUTTINGAL TRAGEDY JJ TV

നാടിനെ നടുക്കിയ പുറ്റിങ്ങൽ ദുരന്തത്തിന് അഞ്ചാണ്ട്; പ്രിയപ്പെട്ടവരുടെ ഓർമ വിതുമ്പലായി നിറഞ്ഞ് പരവൂർ

ചെറു തീപ്പൊരി കമ്പപ്പുരയിൽ വീണതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്.

News18 Malayalam | news18
Updated: April 10, 2021, 2:41 PM IST
നാടിനെ നടുക്കിയ പുറ്റിങ്ങൽ ദുരന്തത്തിന് അഞ്ചാണ്ട്; പ്രിയപ്പെട്ടവരുടെ ഓർമ വിതുമ്പലായി നിറഞ്ഞ് പരവൂർ
puttingal
  • News18
  • Last Updated: April 10, 2021, 2:41 PM IST
  • Share this:
കൊല്ലം: 110 പേരുടെ ജീവൻ നഷ്ടമാകുകയും ഏഴുനൂറിലധികം പേർക്ക് സാരമായി പരുക്കേൽക്കുകയും ചെയ്ത പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്.

2016 ഏപ്രിൽ 10ന്​ പുലർച്ചെ 3.11ന്​ ആയിരുന്നു 110 ജീവനുകൾ നഷ്​ടമായ ദുരന്തം നടന്നത്​. കമ്പത്തിനായി നിറച്ചിരുന്ന വെടിമരുന്നിലേക്ക്​ തീ​പ്പൊരി വീണാണ്​ അപകടമുണ്ടായതെന്നാണ്​ കേസ്​ അന്വേഷിച്ച ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. 750ഓളം പേർക്കാണ്​ അപകടത്തിൽ പരുക്കേറ്റത്​. 180 വീടുകളും നിരവധി കിണറുകളും തകർന്നു. പുറ്റിങ്ങലമ്മയുടെ തിരുനാളായ മീന ഭരണിദിനത്തിൽ പതിവ് പോലെ ഉത്സവത്തിമിർപ്പിലായിരുന്നു അന്ന് പുറ്റിങ്ങൽ ദേശം. ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വെടിക്കെട്ട് കണ്ടാസ്വദിക്കാൻ ആളുകളെത്തി. ആകാശത്ത് അമിട്ടുകൾ മഴവില്ലഴക് സൃഷ്ടിച്ചു. ഗുണ്ടുകൾ ഇടിമിന്നൽ പോലെ പ്രകമ്പനം തീർത്തു. അപ്പോഴാണ് ആയിരം അമിട്ടുകൾ ഒരുമിച്ച് പൊട്ടിയ പോലെ, ഉഗ്ര സ്‌ഫോടനം ഉണ്ടായത്.

കൊല്ലത്ത് വ്യാപക ക്ഷേത്രകവർച്ച; ഒരു മാസത്തിനിടെ മോഷണം നടന്നത് അഞ്ചിലധികം ക്ഷേത്രങ്ങളിൽ

ശരീരഭാഗങ്ങൾ ചിതറി ചോര ചീറ്റി. യുദ്ധഭൂമി പോലെ ചേതയനയറ്റ ശരീരങ്ങൾ. ശരീരഭാഗങ്ങൾ നഷ്ടപ്പെട്ട നൂറു കണക്കിന് പേർ. ചെറിയ മുറിവേറ്റവർ തന്നെ ആദ്യം രക്ഷാപ്രവർത്തകരായി. താമസിയാതെ കൂടുതൽ ഫയർഫോഴ്സും പൊലീസുമെത്തി. മൃതദേഹങ്ങളും ശരീരഭാഗങ്ങളും അർദ്ധപ്രാണനായി കിടന്നവരെയും വാരിയെടുത്ത് ആംബുലൻസുകൾ പാഞ്ഞു. മരണസംഖ്യ ഉയർന്നു കൊണ്ടിരുന്നു. പൊള്ളലേറ്റും പരിക്കേറ്റും ചികിത്സയിലായിരുന്ന പലരും ആശുപത്രികളിൽ മരണത്തിന് കീഴടങ്ങി.

World Homeopathy Day 2021| ഇന്ന് ലോക ഹോമിയോപ്പതി ദിനം: ഹോമിയോപ്പതിയെക്കുറിച്ച് അഞ്ച് കാര്യങ്ങൾ

ചെറു തീപ്പൊരി കമ്പപ്പുരയിൽ വീണതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. വെടിക്കെട്ട് സാമഗ്രികൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് കോൺക്രീറ്റ് കമ്പപ്പുര തകർന്നത് ദുരന്തത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. കോൺക്രീറ്റ് ചീളുകൾ പതിച്ചാണ് പലർക്കും സാരമായി പരുക്കേറ്റത്. കോൺക്രീറ്റ് ചീളുകൾ രണ്ട് കിലോ മീറ്റർ അപ്പുറം പതിച്ചും ആളുകൾ മരിച്ചു.

കഴിഞ്ഞ വർഷം ഒക്​ടോബറിലാണ്​ പരവൂർ കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്​. 52 പേരടങ്ങുന്ന പ്രതിപ്പട്ടികയിൽ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും വെടിക്കെട്ട്​ നടത്തിയവരുമാണ് ഉൾപ്പെട്ടത്​. ജസ്റ്റിസ്​ പി എസ്​ ഗോപിനാഥൻ അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷനും സംഭവം അന്വേഷിച്ചിരുന്നു. സർക്കാർ സംവിധാനത്തിനും ഉദ്യോഗസ്ഥർക്കും വലിയ വീഴ്​ചയാണ്​ പറ്റിയതെന്ന്​ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയപ്പോൾ ആ വിഭാഗത്തിനെ തൊടാതെയാണ്​  ക്രൈം ബ്രാഞ്ച്​ കുറ്റപത്രം  സമർപ്പിച്ചത്​. അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സന്ദർശിച്ചിരുന്നു.
Published by: Joys Joy
First published: April 10, 2021, 2:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories