advertisement

കോൺഗ്രസ് ബിജെപിയുടെ ബി ടീം; മൃദു ഹിന്ദുത്വ നിലപാടിലൂടെ ബിജെപിയെ നേരിടാനാവില്ലെന്ന് എം.വി ഗോവിന്ദന്‍

Last Updated:

വിശ്വാസികളോട് നല്ല നിലപാടാണ് സിപിഎമ്മിനുള്ളത്. ഏത് വിശ്വാസിയായാലും അവര്‍ക്ക് വിശ്വാസമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി

മൃദു ഹിന്ദുത്വ നിലപാടിലൂടെ ബിജെപിയെ നേരിടാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചന്ദനക്കുറി തൊടുന്നവർ വർഗീയ വാദികളാണെന്ന അഭിപ്രായമില്ല, അവർ വിശ്വാസികളാണ്. വിശ്വാസികളെ ഉൾക്കൊള്ളുന്ന നിലപാടാണ് പാർട്ടിക്കുള്ളത്. കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീം ആണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
‘മൃദുഹിന്ദുത്വ നിലപാടുകൊണ്ട് ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയില്ല. അതാണ് കോണ്‍ഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ബി.ജെ.പിയെ സഹായിക്കാനുള്ള പാലമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്’ സിപിഎം സെക്രട്ടറി അഭിപ്രായപ്പെട്ടു.
ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിന്റെ ആളുകള്‍. അവര്‍ വിശ്വാസികളാണ്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല, വര്‍ഗീയവാദികള്‍ക്ക് വിശ്വാസമില്ല. അവര്‍ വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ്. ചന്ദനക്കുറി തൊടുന്നു എന്നുള്ളതുകൊണ്ട് അവരാണ് മൃദുഹിന്ദു എന്ന് പറയാന്‍ പറ്റില്ല. അവര്‍ വിശ്വാസികളാണ്.
advertisement
വിശ്വാസികളോട് നല്ല നിലപാടാണ് സിപിഎമ്മിനുള്ളത്. ഏത് വിശ്വാസിയായാലും അവര്‍ക്ക് വിശ്വാസമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. അവരെയെല്ലാം വര്‍ഗീയവാദികളായി ചിത്രീകരിക്കാന്‍ പാടില്ലെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോൺഗ്രസ് ബിജെപിയുടെ ബി ടീം; മൃദു ഹിന്ദുത്വ നിലപാടിലൂടെ ബിജെപിയെ നേരിടാനാവില്ലെന്ന് എം.വി ഗോവിന്ദന്‍
Next Article
advertisement
കൈക്കൂലിക്കേസിൽ ജയിൽ നിന്നിറങ്ങിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ വൻ സ്വീകരണം‌
കൈക്കൂലിക്കേസിൽ ജയിൽ നിന്നിറങ്ങിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ വൻ സ്വീകരണം‌
  • കൈക്കൂലിക്കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇൻസ്പെക്ടറിന് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സ്വീകരണം

  • അഴിമതിക്കേസിൽ പ്രതിയ്ക്ക് പരസ്യമായി സ്വീകരണം നൽകിയത് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെച്ചു

  • 37 വർഷത്തെ സർവീസിൽ മറ്റ് പരാതികളൊന്നും ഇല്ലെന്ന് സ്വീകരണത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി

View All
advertisement