'തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ തെളിവുണ്ട്'; പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ഡിവൈഎസ്പി
- Published by:Rajesh V
- news18-malayalam
Last Updated:
കെ സുധാകരന്റെ പേര് പറയാന്‍ ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്ന് മോന്‍സന്‍ ആരോപിച്ചിരുന്നു
തൃശൂര്‍: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. ജയിലില്‍ നിന്ന് സുധാകരനെ മോന്‍സന്‍ വിളിച്ചിട്ടില്ലെന്നും പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നും ഡിവൈഎസ്പി റസ്റ്റം പറഞ്ഞു. കെ സുധാകരന്റെ പേര് പറയാന്‍ ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്ന് മോന്‍സന്‍ ആരോപിച്ചിരുന്നു.
പോക്സോ കേസിൽ മോൻസനെ ഭീഷണിപ്പെടുത്തിയിരുന്നില്ല. പോക്‌സോ കേസിൽ സുധാകരന് പങ്കില്ലെന്ന് മോൻസൻ തന്നെ പറഞ്ഞിരുന്നു. പിന്നെ എന്തിന് മോൻസനെ അതിന് ഭീഷണിപ്പെടുത്തണമെന്ന് ഡിവൈഎസ്പി ചോദിച്ചു. പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്. പ്രായമായ അമ്മയുള്ള തന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാർച്ച് നടത്തിയത് ശരിയായില്ലെന്നും ജയിലിൽ നിന്ന് സുധാകരനെ മോൻസന്‍ വിളിച്ചിട്ടില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. മകനെയും അഭിഭാഷകനെയും മാത്രമാണ് മോൻസന്‍ വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read- ‘തട്ടിപ്പ് കേസില് കെ.സുധാകരൻ്റെ പേര് പറയാൻ DYSP ഭീഷണിപ്പെടുത്തി’; മോൻസൺ മാവുങ്കൽ കോടതിയിൽ
advertisement
കേസിൽ മോൻസന്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്തിരുന്നു. വിയ്യൂർ അതിസുരക്ഷാ ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റസ്റ്റത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മോൻസനെ ചോദ്യം ചെയ്തത്. കേസിൽ കെ സുധാകരനെയും ഐജി ജി ലക്ഷ്മണയെയും മുൻ ഐജി എസ് സുരേന്ദ്രനെയും പ്രതി ചേർത്ത സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യൽ.
പുരാവസ്തു ഇടപാടിൽ കെ സുധാകരന് ഒരു പങ്കുമില്ലെന്ന് മോൻസൺ കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു. എന്നാൽ കെ സുധാകരനെതിരെ ഉറച്ച് നിൽക്കുകയാണ് പരാതിക്കാർ. സുധാകരന്റെ വിശ്വസ്തൻ എബിൻ മോൻസനിൽ നിന്നും മാസപ്പടി വാങ്ങിയിരുന്നു. ഇതിന്‍റെ തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. കെ സുധാകരൻ മാവുങ്കലിന്‍റെ സഹായിയിൽ നിന്നും പണം വാങ്ങുമ്പോഴും എബിൻ അവിടെയുണ്ടായിരുന്നു എന്ന് പരാതിക്കാരൻ ഷെമീർ മൊഴി നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
June 21, 2023 6:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ തെളിവുണ്ട്'; പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ഡിവൈഎസ്പി