ആലപ്പുഴ പുന്നപ്രയിലെ നന്ദുവിൻ്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Last Updated:

മരണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ പുന്നപ്ര പൊലീസ് രജിസ്ട്രർ ചെയ്തു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ആലപ്പുഴ പുന്നപ്രയിലെ നന്ദുവിൻ്റെ മരണം (death of Nandu) ക്രൈംബ്രാഞ്ച് (Crime branch) അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി. ബെന്നിക്കാണ് അന്വേഷണ ചുമതല.  നന്ദുവിൻ്റെ മരണത്തിന് പിന്നിൽ ചില ഡിവൈഎഫ്ഐ പ്രവർത്തകരുമായുണ്ടായ സംഘർഷമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
മരണം വിവാദമായ പശ്ചാത്തലത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നത്. കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് വ്യക്തമാക്കി
അടിപിടിയെ തുടർന്ന് ചിലർ പിന്തുടർന്നപ്പോഴാണ് നന്ദു മരിച്ചതെന്നും പിന്തുടർന്നവർ DYFI പ്രവർത്തകർ ആയിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ ബന്ധുക്കളുടെ ആരോപണം തള്ളി DYFI ജില്ലാ നേതൃത്വം രംഗത്തെത്തി. അതേസമയം, നന്ദുവിൻ്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പുന്നപ്ര പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
advertisement
നന്ദുവിന്റെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ മാരകയുധങ്ങളുമായി എത്തി ഭീഷണിപെടുത്തിയ നിധിൻ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവൻ, റോബിൻ എന്നിവർക്കെതിരെയും നന്ദുവിനെ മർദ്ദിച്ചതായി ആരോപിക്കപ്പെടുന്ന മുന്ന, ഫൈസൽ എന്നിവർക്കെതിരെയുമാണ് കേസെടുത്തത്.
മരിച്ച നന്ദുവടക്കം നാലു പേർക്കെതിരെ മറ്റൊരു കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്. നന്ദുവിനെ മർദ്ദിച്ച മുന്ന, ഫൈസൽ എന്നിവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നന്ദുവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. നന്ദുവിൻ്റെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് ഇന്ന് വിശദമായ മൊഴിയെടുക്കും. ഇന്നലെ നന്ദുവിൻ്റെ വീട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചിരുന്നു.
advertisement
Summary: The crime branch will investigate Nandu's death in Punnapra, Alappuzha. Crime Branch Dysp K.V. Benny is in charge of the investigation. Nandu's relatives alleged that a conflict with some DYFI activists was behind Nandu's death. Police have registered two cases in connection with the incident
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴ പുന്നപ്രയിലെ നന്ദുവിൻ്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement