advertisement

'രണ്ടാനമ്മപ്പോര്' വിവാഹമോചനത്തിന് കാരണമാകാമെന്ന് ഹൈക്കോടതി

Last Updated:

മക്കളെ ഉപദ്രവിക്കുന്നത് പങ്കാളിയിൽ നിന്ന് വിവാഹമോചനം അനുവദിക്കാൻ പര്യാപ്തമായ ക്രൂരതയാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി

Rapid Read
കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
കൊച്ചി: ഭർത്താവിന്റെ ആദ്യവിവാഹത്തിലെ മക്കളോട് രണ്ടാനമ്മപ്പോര് കാണിക്കുന്നത് വിവാഹ മോചനത്തിന് കാരണമാകുമെന്ന് കേരള ഹൈക്കോടതി. മക്കളെ ഉപദ്രവിക്കുന്നത് പങ്കാളിയിൽ നിന്ന് വിവാഹമോചനം അനുവദിക്കാൻ പര്യാപ്തമായ ക്രൂരതയാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മക്കളെ ഉപദ്രവിക്കുന്ന ഭാര്യ, ഒപ്പം ജീവിക്കുന്ന തന്നെയും ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്യുമെന്ന് ഭർ‌ത്താവ് ആശങ്കപ്പെടുന്നതിൽ ന്യായമുണ്ട്. ശാരീരിക ഉപദ്രവം മാത്രമല്ല, മാനസിക പീഡനവും ഉപദ്രവത്തിന്റെ ഗണത്തില്‍പ്പെടുമെന്നും കോടതി നിരീക്ഷിച്ചു.
2019ല്‍ കോട്ടയം കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചതു ചോദ്യം ചെയ്തും ജീവനാംശം കൂട്ടിച്ചോദിച്ചും ഭാര്യ നൽകിയ ഹർജികളും ജീവനാംശം നൽകാൻ വിധിച്ചതിനെതിരെ ഭർത്താവ് നൽകിയ ഹർജിയും പരിഗണിച്ചാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി കൃഷ്ണകുമാര്‍ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
രണ്ടാനമ്മയുടെ ഉപദ്രവങ്ങളെ കുറിച്ച് മക്കളുടെ മൊഴികൾ ഉൾപ്പെടെ പരിഗണിച്ചാണ് കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്.
Summary: The Kerala High Court has ruled that a stepmother's cruelty towards her husband's children from his first marriage can be grounds for divorce. A Division Bench of the High Court clarified that abusing the children is a form of cruelty sufficient to grant a divorce from the spouse.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രണ്ടാനമ്മപ്പോര്' വിവാഹമോചനത്തിന് കാരണമാകാമെന്ന് ഹൈക്കോടതി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement