ഇന്റർഫേസ് /വാർത്ത /Kerala / 'ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു; അത് വിലപ്പോവില്ല': കസ്റ്റംസ് കമ്മിഷണർ

'ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു; അത് വിലപ്പോവില്ല': കസ്റ്റംസ് കമ്മിഷണർ

സുമിത് കുമാർ

സുമിത് കുമാർ

എല്‍.ഡി.എഫിന്റെ കസ്റ്റംസ് ഓഫീസ് പ്രതിഷേധ മാര്‍ച്ചിന്റെ പോസ്റ്റര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് കസ്റ്റംസ് കമ്മീഷണറുടെ ഫേസ്ബുക്ക് പോസ്റ്റ്.

  • Share this:

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ പേരുപറയാതെ പരസ്യ പ്രതികരണവുമായി കസ്റ്റംസ് കമ്മിഷണർ സുമിത് കുമാര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍ അത് വിലപ്പോവില്ലെന്നും കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. എല്‍.ഡി.എഫിന്റെ കസ്റ്റംസ് ഓഫീസ് പ്രതിഷേധ മാര്‍ച്ചിന്റെ പോസ്റ്റര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് കസ്റ്റംസ് കമ്മീഷണറുടെ ഫേസ്ബുക്ക് പോസ്റ്റ്.

സുമിത് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഡോളർ കടത്തിൽ നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസിന്റെ സത്യവാങ്മൂലത്തിനു പിന്നാലെയാണ് ശനിയാഴ്ച കസ്റ്റംസ് ഓഫീസുകളിലേക്ക് എൽ.ഡി.എഫ് പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചത്. മാർച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലെ അന്വേഷണ ചുമതലയുള്ള സുമിത് കുമാറിന്റെ പ്രതികരണം.

Also Read 'കോടിയേരിയുടെ ഭാര്യക്കെതിരായ ആരോപണം ഗൗരവമുള്ളത്; അന്വേഷിച്ച് തെളിയിക്കട്ടെ': കാനം രാജേന്ദ്രൻ

കേസിന് പിന്നിലുള്ള ഉന്നതരുടെ പേരുകളെല്ലാം പുറത്തുവരുമെന്ന് നേരത്തെ സുമിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കമെന്ന പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് സി.പി.എമ്മും ഇടതു മുന്നണിയും.

ഇതിനിടെ യൂണി ടാക്ക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് വാങ്ങി നൽകിയ  ഫോണുകളിൽ വില കൂടിയ ഫോൺ മുൻ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ്റെ കൈവശമെന്ന് കസ്റ്റംസ് വ്യക്തമാക്കി. നേരത്തെ നൽകിയ ആറ് ഐ-ഫോണുകളിൽ ഒന്നാണോ അതോ മറ്റൊരു ഫോണാണോ ഇതെന്ന് വ്യക്തത വരേണ്ടതുണ്ട്.

നേരത്തെ നൽകിയ ആറ് ഐ ഫോണുകളിൽ ഒന്ന് സന്തോഷ് ഈപ്പൻ്റെ കൈവശം തന്നെയുണ്ടെന്ന് അന്വേഷണ ഏജൻസികൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്യലിലാണ്, സ്വപ്നയ്ക്ക് കൈമാറാനായി വാങ്ങിയ ആറാമത്തെ ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ സന്തോഷ് ഈപ്പൻ നേരത്തെ വെളിപ്പെടുത്തിയത്. കോൺസൽ ജനറലിന് കൈമാറാൻ വാങ്ങിയ ഫോൺ എങ്ങനെ തൻ്റെ കൈവശം തിരിച്ചെത്തിയെന്നും സന്തോഷ് ഈപ്പൻ അന്ന്  വെളിപ്പെടുത്തി. രമേശ് ചെന്നിത്തലയ്ക്ക് ഫോൺ കൈമാറിയെന്നത് തെറ്റായി വന്ന വിവരമാണെന്നും സന്തോഷ് ഈപ്പൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു.

Also Read ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദ ഐഫോണുകളിൽ ഒന്ന് കൈവശം വെച്ച കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

വടക്കാഞ്ചേരി ലൈഫ്മിഷൻ പദ്ധതി ലഭിച്ചതിന് പ്രത്യുപകാരമായി സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ആറ് മൊബൈലുകളിൽ അഞ്ചെണ്ണം ആരുടെയൊക്കെ കൈവശമാണെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാൽ ആറാമത്തെ മൊബൈൽ സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നു. ഇതിനിടെയാണ് വിവാദമായ ആപ്പിൾ ഐഫോൺ 11 പ്രൊ 256 GB MG എന്ന മോഡലിലുള്ള  മൊബൈൽ ഫോൺ തൻ്റെ കൈവശമുണ്ടെന്ന് സന്തോഷ് ഈപ്പൻ ഇ ഡി യ്ക്ക് മുൻപാകെ വ്യക്തമാക്കിയത്. മൊബൈൽ ഫോണും സീരിയൽ നമ്പരും  നേരിട്ട് ഇ.ഡിയെ കാണിച്ച് വ്യക്തത വരുത്തുകയും ചെയ്തു. യഥാർത്ഥത്തിൽ യു.എ.ഇ കോൺസൽ ജനറലിന് നൽകാനായി കൈമാറിയതാണ് ഒരു ലക്ഷത്തി എണ്ണായിരം രൂപ വിലയുള്ള ഈ ഫോൺ. എന്നാൽ തനിക്ക് വേണ്ടത് മറ്റൊരു മോഡലാണെന്ന് കോൺസൽ ജനറൽ പറഞ്ഞതോടെ, അത് തിരുവനന്തപുരത്തു നിന്ന് വാങ്ങി നൽകി. ഇതെ തുടർന്ന് നേരത്തെ നൽകിയ ഫോൺ കോൺസൽ ജനറൽ  തിരിച്ച് ഏല്പിച്ചു. ഇതാണ് ഇപ്പോൾ സന്തോഷ് ഈപ്പൻ്റെ കൈവശമുള്ളത്. യു. എ. ഇ ദിനാഘോഷത്തിൽ രമേശ് ചെന്നിത്തല  ഫോൺ വിതരണം ചെയ്തു എന്നത്, രമേശ് ചെന്നിത്തലയ്ക്ക് ഫോൺ നൽകി എന്ന് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്.

First published:

Tags: Cpm, Customs, Customs commissioner, Gold Smuggling Case, Ldf