മുൻ പത്തനംതിട്ട SP സുജിത്ത് ദാസിനെതിരെയുള്ള സ്വർണ്ണക്കടത്ത് ആരോപണം; കസ്റ്റംസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

Last Updated:

കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന കസ്റ്റംസ് യോഗത്തിലാണ് അന്വേഷണത്തിന്‌ തീരുമാനം എടുത്തത്

സുജിത്ത് ദാസ്
സുജിത്ത് ദാസ്
മുൻ പത്തനംതിട്ട SP സുജിത്ത് ദാസിനെതിരെയുള്ള സ്വർണ്ണക്കടത്ത് ആരോപണത്തിൽ കസ്റ്റംസ് ഇന്റലിജെൻസ് വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു. സുജിത്ത് ദാസ് സ്വർണ്ണക്കടത്ത് സംഘത്തിന് സഹായം നൽകിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന കസ്റ്റംസ് യോഗത്തിലാണ് അന്വേഷണത്തിന്‌ തീരുമാനം എടുത്തത്.
സുജിത്ത് കസ്റ്റംസിൽ ഉണ്ടായിരുന്ന കാലയളവിൽ നടന്നിട്ടുള്ള സ്വർണ്ണക്കടത്ത് കേസുകളിലാണ് പ്രാഥമിക അന്വേഷണം. പോലീസ് നടത്തിയ സ്വർണ്ണ വേട്ടകളിലും വിശദമായ അന്വേഷണം നടത്തും. കസ്റ്റംസ് പ്രിവെൻറ്റീവ് കമ്മിഷണർ പത്മവതിക്കാണ് അന്വേഷണ ചുമതല.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പൊതുഭരണ വകുപ്പ് ഉത്തരവിൽ, ഡയറക്ടർ ജനറൽ ഓഫ് പൊലീസിൽ (DGP) റിപ്പോർട്ട് ചെയ്യാൻ സുജിത് ദാസിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ഇതുവരെയും പുതിയ ചുമതല നൽകിയിട്ടില്ല. നിലമ്പൂർ എംഎൽഎ പി.വി. അൻവറിൻ്റെ സമീപകാല വെളിപ്പെടുത്തലുകളോടെ സുജിത് ദാസ് വിഷമവൃത്തത്തിലായിരിക്കുകയാണ്. സുജിത് ദാസുമായുള്ള ഫോൺ സംഭാഷണം പുറത്തുവിട്ട അൻവർ, മലപ്പുറത്ത് മരം മുറിച്ച കേസിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് സുജിത് ആവശ്യപ്പെട്ടിരുന്നതായി പരാമർശമുണ്ട്.
advertisement
എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ താളത്തിലാണ് സുജിത്ത് ദാസ് പ്രവർത്തിക്കുന്നതെന്ന് എം.എൽ.എ. അൻവർ ആരോപണം ഉന്നയിച്ചിരുന്നു. കുപ്രസിദ്ധ കൊളംബിയൻ മയക്കുമരുന്ന് തലവൻ പാബ്ലോ എസ്കോബാറിനോട് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ ഉപമിച്ചു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയോടുള്ള വിശ്വസ്തത കൊണ്ടാണ് എം.ആർ. അജിത് കുമാർ പോലീസ് സേനയിൽ സ്വാധീനം ചെലുത്തുന്നതെന്നും എഡിജിപിക്കെതിരെയുള്ള ആരോപണങ്ങൾ ഓഡിയോയിലുണ്ട്.
Summary: Customs department begins initial probe on former SP Sujith Das over his alleged involvement in gold smuggling. Preventive Commissioner of Customs Department Pathmavathi has been tasked with launching the enquiry. A leaked phone conversation by PV Anwar MLA has caused quite a stir among the police top brass, with serious accusations levelled against top cops in the state
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുൻ പത്തനംതിട്ട SP സുജിത്ത് ദാസിനെതിരെയുള്ള സ്വർണ്ണക്കടത്ത് ആരോപണം; കസ്റ്റംസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement