Dulquer Salmaan | കസ്റ്റംസ് പിടിച്ചെടുത്ത ദുൽഖർ സൽമാന്റെ ആഡംബര കാർ വിട്ടുനൽകാൻ നടപടി
- Published by:meera_57
- news18-malayalam
Last Updated:
ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി ദുൽഖർ സൽമാന്റെ മൂന്നു വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അതിൽ ലാൻഡ് റോവർ ഡിഫൻഡർ വിട്ടുനിൽക്കണം എന്നായിരുന്നു ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്
ഓപ്പറേഷൻ നുംഖോറിന്റെ (Operation Numkhor) ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ദുൽഖർ സൽമാന്റെ (Dulquer Salmaan) ആഡംബര കാർ വിട്ടുനൽകും. ബാങ്ക് ഗ്യാരന്റിയിലാണ് വിട്ടു നൽകുക. വിഷയത്തിൽ തീരുമാനമെടുക്കാൻ കസ്റ്റംസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഡിഫൻഡർ (Land Rover Defender) വിട്ടു നൽകണമെന്ന് ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് കസ്റ്റംസ് നടപടി. ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി ദുൽഖർ സൽമാന്റെ മൂന്നു വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അതിൽ ലാൻഡ് റോവർ ഡിഫൻഡർ വിട്ടുനിൽക്കണം എന്നായിരുന്നു ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
അതിന്റെ അടിസ്ഥാനത്തിലാണ് കോടതി ദുൽഖർ സൽമാന്റെ വാഹനം വിട്ടുനിൽക്കണമെന്ന് കസ്റ്റംസിനോട് ഇടക്കാല ഉത്തരവിട്ടത്. വാഹനത്തിന് ആവശ്യമുള്ള രേഖകൾ പരിശോധനാ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നെന്നു ദുൽഖർ സൽമാൻ കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അന്വേഷണ പരിധിയിലുള്ള വാഹനമായതിനാൽ നിബന്ധനകൾ ഏർപ്പെടുത്തുമെന്നു കസ്റ്റംസ് അധികൃതർ അറിയിച്ചു. ബാങ്ക് ഗ്യാരണ്ടിയിലായിരിക്കും വാഹനം വിട്ടുനൽകുക. കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെയാണ് തീരുമാനം.
advertisement
വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് നടന്മാരായ മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്തിടെ മിന്നൽ റെയ്ഡ് നടത്തിയിരുന്നു. ഭൂട്ടാൻ/നേപ്പാൾ വഴി ഇന്ത്യയിലേക്ക് ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകൾ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്ത് രജിസ്റ്റർ ചെയ്തതിൽ ഉൾപ്പെട്ട ഒരു സംഘത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി പറഞ്ഞു. മമ്മൂട്ടിയുടെ പഴയ വീടായ 'മമ്മൂട്ടി ഹൗസ്', മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
advertisement
Summary: Dulquer Salmaan's luxury car, which was seized by customs as part of Operation Numkhor, will be released. It will be released on a bank guarantee. The High Court had asked customs to take a decision on the matter. The Enforcement Directorate (ED) recently conducted raids at the homes of actors Mammootty, Dulquer Salmaan, Prithviraj and Amit Chakkalakkal in connection with vehicle smuggling
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 17, 2025 1:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Dulquer Salmaan | കസ്റ്റംസ് പിടിച്ചെടുത്ത ദുൽഖർ സൽമാന്റെ ആഡംബര കാർ വിട്ടുനൽകാൻ നടപടി