അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം കോൺഗ്രസിന്റെ ആസൂത്രണമെന്ന് സംശയം: കെ സുരേന്ദ്രൻ
- Published by:Naseeba TC
- news18-malayalam
Last Updated:
പുതുപ്പള്ളിയിൽ യുഡിഎഫും എൻഡിഎയും തമ്മിലുള്ള മത്സരത്തിനാണ് കളമൊരുങ്ങുന്നതെന്നും സുരേന്ദ്രൻ
കോട്ടയം: ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം കോൺഗ്രസ് ആസൂത്രണം ചെയ്തതാണോ എന്ന് സംശയം ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗുരുതരമായ ആരോപണങ്ങളൊന്നുമില്ലെന്നും ആരും പരാതി നൽകുന്നില്ലെന്നും കെ സുരേന്ദ്രൻ ന്യൂസ് 18നോട് പറഞ്ഞു.
രാഷ്ട്രീയം ചർച്ച ചെയ്യുന്നതിൽ നിന്ന് എൽഡിഎഫും യുഡിഎഫും പുറകോട്ടുപോകുന്നു. മണ്ഡലത്തിലെ വികസനത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഉമ്മൻചാണ്ടിയെ കുറിച്ച് ഒന്നും പറയാൻ പാടില്ലെന്ന് പറയുന്നു. ഉമ്മൻചാണ്ടിയെ കുറിച്ചല്ല, കഴിഞ്ഞ 53 കൊല്ലത്തിനിടയിൽ എന്ത് വികസനമാണ് മണ്ഡലത്തിലുണ്ടായത് എന്നാണ് പറയുന്നത്. മാസപ്പടി വിവാദത്തെ കുറിച്ച് ചോദിക്കുമ്പോൾ ഓണാശംസകൾ പറഞ്ഞ് എൽഡിഎഫുകാരും പോകുന്നു. മറ്റ് പല കാര്യങ്ങളിലേക്കും ശ്രദ്ധ തിരിക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്. ഈ സൈബർ ആക്രമണത്തെയും അങ്ങനെയാണ് കാണുന്നത്.
Also Read- ‘മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല; നുണപ്രചാരണത്തിന് ജനം മറുപടി നൽകും’: അച്ചു ഉമ്മൻ
പുതുപ്പള്ളിയിൽ എൻഡിഎ ശക്തമായ പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. പലയിടത്തും എൽഡിഎഫ് പ്രവർത്തകരെ കാണാനില്ല. യുഡിഎഫും എൻഡിഎയും തമ്മിലുള്ള മത്സരത്തിനാണ് കളമൊരുങ്ങുന്നത്.
advertisement
Also Read- ‘800 പേര്‍ക്കുണ്ടാക്കിയ സദ്യ 1300 പേരെ കഴിപ്പിക്കാമെന്നത് വിശ്വാസം; സ്പീക്കര്‍ക്കും ആ സദ്യ കിട്ടുമെന്നത് മിത്ത്’: പി.കെ. അബ്ദുറബ്ബ്
സർക്കാരിനെതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രിയോ പാർട്ടിയോ പ്രതികരിക്കുന്നില്ല. ഇത് എൽഡിഎഫ് പ്രവർത്തകർക്ക് നാണക്കേടുണ്ടാക്കി. പലയിടത്തും പ്രവർത്തനത്തിൽ നിന്ന് പാർട്ടി പ്രവർത്തകർ വിട്ടുനിൽക്കുന്നു. മണ്ഡലത്തിൽ സിപിഎം അണികൾ നിരാശരാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Puthuppally,Kottayam,Kerala
First Published :
August 27, 2023 2:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം കോൺഗ്രസിന്റെ ആസൂത്രണമെന്ന് സംശയം: കെ സുരേന്ദ്രൻ