ഹനാനെ അപമാനിച്ച സംഭവം: കൊല്ലം സ്വദേശി പിടിയിൽ

Last Updated:
കൊച്ചി: ജീവിക്കാനായി മീൻ വിൽപന നടത്തിയ കോളജ് വിദ്യാർത്ഥിനി ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കൊല്ലം സ്വദേശി സിയാദ് ആണ് പിടിയിലായത്. പാലാരിവട്ടം പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ഫേസ്ബുക്കിൽ ഹനാനെ അസഭ്യം പറഞ്ഞ് സിയാദിട്ട പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് അടക്കമുള്ളവ പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
ഹനാനെ അപമാനിച്ച ഗുരുവായൂർ ചെറായി സ്വദേശി പയ്യനാട്ടയിൽ വിശ്വനാഥനെ (42) പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഹനാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ ഉന്നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിനിയെ രൂക്ഷമായി അധിക്ഷേപിച്ച പത്തു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ അടുത്ത ദിവസങ്ങളിൽ നടപടിയുണ്ടാകും. ഇതിൽ ഉൾപ്പെട്ട ഓൺലൈൻ മാധ്യമ പ്രവർത്തകനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹനാനെ അപമാനിച്ച സംഭവം: കൊല്ലം സ്വദേശി പിടിയിൽ
Next Article
advertisement
Modi @ 75| കേരളത്തിലുണ്ട് പ്രധാനമന്ത്രിയുടെ പേരിൽ‌ ഒരു ഗജവീരൻ; 'പുത്തൻകുളം മോദി'യെ അറിയുമോ?
Modi @ 75| കേരളത്തിലുണ്ട് പ്രധാനമന്ത്രിയുടെ പേരിൽ‌ ഒരു ഗജവീരൻ; 'പുത്തൻകുളം മോദി'യെ അറിയുമോ?
  • പുത്തൻകുളം മോദി എന്ന ആന തെക്കൻ കേരളത്തിലെ ഉത്സവപ്പറമ്പുകളിൽ മിന്നും താരമായി മാറിയിരിക്കുന്നു.

  • 38 വയസ്സുള്ള പുത്തൻകുളം മോദി 9 അടി 5 ഇഞ്ച് ഉയരമുള്ള, സൗന്ദര്യത്തിന്റെയും ശാന്തതയുടെയും പ്രതീകമാണ്.

  • പുത്തൻകുളം മോദി എന്ന ആനയുടെ ശാന്ത സ്വഭാവവും ശരീര സൗന്ദര്യവും ആനപ്രേമികളെ ആകർഷിക്കുന്നു.

View All
advertisement