ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചതിന് CPM കൗൺസിലർ ഉൾപ്പടെ രണ്ടുപേർക്ക് ഒൻപത് മാസം തടവും പിഴയും

സർവീസ് മുടങ്ങിയതിനും ചില്ല് പൊട്ടിയതിലൂടെയും സർക്കാരിന് പതിനയ്യായിരം രൂപ നഷ്ടം വരുത്തിയതിന് പൊതുമുതൽ നശീകരണ നിയന്ത്രണ നിയമപ്രകാരമാണ് പ്രതികളെ കോടതി ശിക്ഷിച്ചത്. പ്രതികൾക്കു എതിരെയുള്ള കേസ് പിൻവലിക്കുവാൻ സംസ്ഥാന സർക്കാർ നൽകിയ  അപേക്ഷ കോടതി  തള്ളിയിരുന്നു.

News18 Malayalam | news18
Updated: July 10, 2020, 10:05 PM IST
ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചതിന് CPM കൗൺസിലർ ഉൾപ്പടെ രണ്ടുപേർക്ക് ഒൻപത് മാസം തടവും പിഴയും
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 10, 2020, 10:05 PM IST
  • Share this:
പാലക്കാട്: 2011 സെപ്തംബർ 14ന് ഇന്ധനവില വർധനവിനെതിരെ എൽ.ഡി.എഫ് നടത്തിയ ഹർത്താലിൽ KSRTC ബസിന്റെ ചില്ല് എറിഞ്ഞ തകർത്ത കേസിൽ നഗരസഭാ കൗൺസിലർ ഉൾപ്പടെ രണ്ടു സിപിഎം പ്രവർത്തകർക്ക് ഒൻപത് മാസം തടവും പതിനായിരം രൂപ പിഴയും ലഭിച്ചു.

പാലക്കാട് ചിറ്റൂർ സ്വദേശികളായ രമേശ്‌, സ്വാമിനാഥൻ എന്നിവർക്ക് എതിരെയാണ് ചിറ്റൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്  ശിക്ഷ വിധിച്ചത്. ഇതിൽ സ്വാമിനാഥൻ ചിറ്റൂർ - തത്തമംഗലം നഗരസഭാ കൗൺസിലർ കൂടിയാണ്. ചിറ്റൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കെ. പ്രിയയാണ് ശിക്ഷ വിധിച്ചത്.

You may also like:ഇന്ത്യയിൽ കോവിഡ് രോഗികൾ എട്ടുലക്ഷം കടന്നു; ഏഴിൽ നിന്ന് എട്ടു ലക്ഷത്തിലേക്ക് എത്തിയത് വെറും മൂന്നു ദിവസം കൊണ്ട് [NEWS]മൂല്യനിർണയത്തിന് എത്തിയ അധ്യാപികയ്ക്ക് കോവിഡ് 19 [NEWS] ആലപ്പുഴയിൽ പൊലീസുകാരൻ വിഷം കഴിച്ച് മരിച്ചു [NEWS]

ഇടതുപക്ഷ പാർട്ടികൾ നടത്തിയ ഹർത്താലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പൊലീസ് ജീപ്പിന്റെ അകമ്പടിയോട് കൂടി കോൺവോയ് ആയി ചിറ്റൂരിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോയിരുന്ന KSRTC ബസിനെതിരെ പ്രതികൾ ചിറ്റൂർ ഫാത്തിമ ജംഗ്ഷനിൽ വെച്ചു കല്ലെറിഞ്ഞു നാശനഷ്ട്ങ്ങൾ വരുത്തിയെന്നാണ് കേസ്.

സർവീസ് മുടങ്ങിയതിനും ചില്ല് പൊട്ടിയതിലൂടെയും സർക്കാരിന് പതിനയ്യായിരം രൂപ നഷ്ടം വരുത്തിയതിന് പൊതുമുതൽ നശീകരണ നിയന്ത്രണ നിയമപ്രകാരമാണ് പ്രതികളെ കോടതി ശിക്ഷിച്ചത്. പ്രതികൾക്കു എതിരെയുള്ള കേസ് പിൻവലിക്കുവാൻ സംസ്ഥാന സർക്കാർ നൽകിയ  അപേക്ഷ കോടതി  തള്ളിയിരുന്നു.

പാലക്കാട്‌ സീനിയർ ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രേംനാഥ് ആണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. എന്നാൽ, വിധിക്കെതിരെ അപ്പീൽ പോകുമെന്ന് നഗരസഭാ കൗൺസിലർ സ്വാമിനാഥൻ പറഞ്ഞു.
Published by: Joys Joy
First published: July 10, 2020, 10:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading