ആലുവയില്‍നിന്നും കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി; പുഴയിലെറിഞ്ഞുവെന്ന് അമ്മയുടെ മൊഴി

Last Updated:

പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തും

News18
News18
എറണാകുളം: ആലുവ തിരുവാങ്കുളത്ത് നിന്ന് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് നീണ്ട 8 മണിക്കൂറുകൾക്ക് ശേഷം. മറ്റക്കുഴി സ്വദേശി കല്യാണിയെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും സ്കൂബ ഡൈവിങും സംഘവും രാത്രി വൈകിയും നടത്തിയ തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ഒന്‍പത് മണിക്ക് തുടങ്ങിയ തിരച്ചിൽ രാത്രി 2.20 ഓടെയാണ് അവസാനിച്ചത്. മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആലുവയിൽ നിന്നുള്ള ആറംഗ യു.കെ സ്കൂബ സംഘം നടത്തിയ തിരച്ചിലിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്കും മാറ്റി. പുഴയിലെറിഞ്ഞുവെന്ന് അമ്മയുടെ മൊഴി നൽകിയതോടെ
പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തും.
അമ്മ സന്ധ്യയോടൊപ്പം കുട്ടി ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മറ്റക്കുഴിയിൽ നിന്ന് ആലുവ കുറുമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്ക് പോയത്. മൂഴിക്കുഴിയിൽ ബസിറങ്ങിയ ശേഷം അമ്മ പുഴയുടെ ഭാ​ഗത്തേക്ക് തനിച്ചു നടന്നുപോയെന്നാണ് നൽകിയ മൊഴി. കുട്ടിയെ ഉപേക്ഷിച്ചശേഷം കുറുമശേരിയില്‍ നിന്ന് ഓട്ടോയില്‍ കയറി വീട്ടിലേക്ക് പോയെന്നും പൊലിസിന് അമ്മ മൊഴി നൽകി.
advertisement
വീട്ടിലെത്തിയിട്ടും കുഞ്ഞിനെ കാണാതായതോടെ അമ്മയോട് വിവരങ്ങൾ തേടി. വീട്ടുകാരുടെ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായാണ് അമ്മ മറുപടി നൽകിയത്. എട്ടു മണിയോടെ പുത്തൻകുരിശ് പൊലീസിനെ വിവരമറിയിച്ചു. നാട്ടുകാരുടേയും പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും അന്വേഷണം മൂഴിക്കുളം ഭാഗത്തേക്ക്. പത്തു മണിയോടെ പാലത്തിലും താഴെയുമായി അന്വേഷണം ആരംഭിച്ചു. അന്വേഷണം ശക്തമാക്കി. അമ്മയ്ക്ക് മാനസികമായി ചില പ്രശ്നങ്ങൾ ഉള്ളതായി സംശയമുണ്ടെന്ന് അയൽക്കാർ പറയുന്നു. ഇതിലും വ്യക്തത വരുത്തിയിട്ടില്ല.
ആഴമുള്ള സ്ഥലമായതിനാൽ സ്കൂബ ടീമിനെ വിളിച്ച് തിരച്ചിൽ ഒടുവിൽ രാത്രി 2 മണിയോടെ കണ്ടെത്തി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലുവയില്‍നിന്നും കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി; പുഴയിലെറിഞ്ഞുവെന്ന് അമ്മയുടെ മൊഴി
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement