'കൂടെ നിന്നവര്‍ക്ക് നന്ദി'; തോല്‍വി അംഗീകരിച്ച് പി കെ ഫിറോസ്
'കൂടെ നിന്നവര്‍ക്ക് നന്ദി'; തോല്‍വി അംഗീകരിച്ച് പി കെ ഫിറോസ്
സിറ്റിംഗ് എംഎല്‍എയായ വി അബ്ദുറഹ്മാനാണ് ഫിറോസിനെ തോല്‍പ്പിച്ചത്. മാറി മറിഞ്ഞ ഫലമാണ് മണ്ഡലത്തിലുണ്ടായത്.
firos
Last Updated :
Share this:
മലപ്പുറം: താനൂരിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സ്ഥാനാർഥിയും യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയുമായ പി കെ ഫിറോസ്. ഇടതുപക്ഷ സ്ഥാനാര്‍ഥി അബ്ദുറഹ്മാന് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് പികെ ഫിറോസിന്റെ പ്രതികരണം.
‘താനൂരിലെ ജനവിധി അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പില്‍ കൂടെ നിന്ന നേതാക്കളോടും പ്രവര്‍ത്തകരോടും താനൂരിലെ ജനങ്ങളോടും നന്ദി പറയുന്നു. വിജയിച്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ അഭിനന്ദിക്കുന്നു.’ എന്നായിരുന്നു പി കെ ഫിറോസിന്റെ പ്രതികരണം.
സിറ്റിംഗ് എംഎല്‍എയായ വി അബ്ദുറഹ്മാനാണ് ഫിറോസിനെ തോല്‍പ്പിച്ചത്. മാറി മറിഞ്ഞ ഫലമാണ് മണ്ഡലത്തിലുണ്ടായത്. ആദ്യ ഘട്ടത്തില്‍ പി കെ ഫിറോസ് ലീഡ് നില നിര്‍ത്തിയിരുന്നുവെങ്കിലും, അവസാന ഘട്ടത്തിലെ വോട്ടെണ്ണലിലാണ് ഫിറോസ് തോല്‍വിയിലെക്ക് കൂപ്പുകുത്തിയത്. അവസാന ലാപ്പില്‍ 560 വോട്ടിന്റെ ലീഡാണ് അബ്ദുറഹ്മാനുണ്ടായിരുന്നത്.
തൃത്താലയിലും തോല്‍വി സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാം രംഗത്തെത്തിയിരുന്നു. ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ സര്‍ക്കാരിന് ആശംസകള്‍ എന്നാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. തൃത്താലയില്‍ എല്‍ഡിഎഫിന്റെ എം ബി രാജേഷിന് 2571 വോട്ടുകളുടെ ലീഡാണ് നേടിയത്.
അന്‍വര്‍ വിജയം ഉറപ്പിച്ചു. പോസ്റ്റല്‍ വോട്ടും രണ്ട് ബൂത്തിലെ വോട്ടും എണ്ണാനിരിക്കെ മൂവായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് പിവി അന്‍വറിനുള്ളത്. കഴിഞ്ഞ ദിവസം അന്തരിച്ച വിവി പ്രകാശായിരുന്നു ഇവിടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.