തിരുവനന്തപുരം ആക്കുളം ബൈപ്പാസ് റോഡിൽ വൻ ഗര്‍ത്തം; ഗതാഗത തടസം
- Published by:Sarika KP
- news18-malayalam
Last Updated:
ഈ സമയം ഇതിലൂടെ പോയ വാഹനങ്ങൾ കുഴിയിൽ വീഴാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളം ബൈപ്പാസ് റോഡിന്റെ മധ്യത്തിലായി വൻഗർത്തം രൂപപ്പെട്ടു. കുഴിവിള തമ്പുരാൻ മുക്ക് ജംക്‌ഷനിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടം ഗർത്തം രൂപപ്പെട്ടത്. മുട്ടത്തറ– കഴക്കൂട്ടം സുവിജ് പദ്ധതിയുടെ ഭാഗമായി ബൈപാസിൽ റോഡിനടിയിലൂടെ പൈപ്പിടാനായി കുഴിച്ച ഭാഗത്താണ് കിണറിന്റെ വലിപ്പത്തിൽ കുഴി രൂപപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എത്തി ഈ ഭാഗത്ത് സുവിജ് പൈപ്പിട്ട് റോഡു മൂടാനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്.
കഴക്കൂട്ടത്തു നിന്നും കുഴിവിളയിലെ ട്രീറ്റ്മെന്റ് പ്ലാന്റിലേക്കു കൊണ്ടു പോകുന്ന സുവിജ് പൈപ്പു ലൈൻ ബൈപാസിനു കുറുകേയാണ് പോകുന്നത്. എന്നാല്‍ ബൈപാസ് വെട്ടിപൊളിക്കാൻ ദേശീയപാത അധികൃതർ അനുമതി നൽകിയില്ല. അതിനാൽ രണ്ടു ദിവസമായി റോഡിന്റെ അടിഭാഗം തുരന്ന് പൈപ്പ് സർവീസ് റോഡിൽ എത്തിക്കാനുള്ള പണി നടക്കുകയായിരുന്നു. ഈ സമയം ഇതിലൂടെ പോയ വാഹനങ്ങൾ കുഴിയിൽ വീഴാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 11, 2023 7:08 AM IST