കനത്ത മഴയും കാറ്റും; എറണാകുളം ഇൻഫോപാർക്ക് ബെവ്കോ പ്രീമിയം ഔട്ട്ലെറ്റില്‍ ആയിരത്തോളം മദ്യക്കുപ്പികൾ വീണു പൊട്ടി

Last Updated:

വരും മണിക്കൂറിൽ എറണാകുളം ജില്ലയിൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട്

കൊച്ചി: കനത്ത മഴയെ തുടർന്ന് വീശിയടിച്ച കാറ്റിൽ കാക്കനാട് ബെവ്കോ ഔട്ട്ലെറ്റിൽ വലിയ നാശനഷ്ടം. കാക്കനാട് ഇൻഫോപാർക്കിലെ ബെവ്കോ ഔട്ട്ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് നാശനഷ്ടമുണ്ടായത്.
ശക്തമായി വീശിയ കാറ്റിൽ ബെവ്കോ ഔട്ട്ലെറ്റിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആയിരത്തോളം മദ്യക്കുപ്പികൾ താഴെ വീണു നാശനഷ്ടം ഉണ്ടായി.കാറ്റ് ശക്തമായി വീശിയതോടെ ജനൽ ചില്ലുകൾ തകർന്ന് മദ്യം സൂക്ഷിച്ചിരുന്ന റാക്കിലേക്ക് വീഴുകയും റാക്കിലുണ്ടായിരുന്ന കുപ്പികൾ ഒന്നൊന്നായി താഴെ വീണ് നാശം സംഭവിക്കുകയുമായിരുന്നു.
അതേസമയം വരും മണിക്കൂറിൽ എറണാകുളം ജില്ലയിൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട് . ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ എറണാകുളം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ  മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏഴ് മണിയോടെ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കനത്ത മഴയും കാറ്റും; എറണാകുളം ഇൻഫോപാർക്ക് ബെവ്കോ പ്രീമിയം ഔട്ട്ലെറ്റില്‍ ആയിരത്തോളം മദ്യക്കുപ്പികൾ വീണു പൊട്ടി
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement