നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂർ നടുവിൽ പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടായിട്ടും യുഡിഎഫിന് ഭരണം നഷ്ടമായി

  കണ്ണൂർ നടുവിൽ പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടായിട്ടും യുഡിഎഫിന് ഭരണം നഷ്ടമായി

  യു ഡി എഫ് 11, എല്‍ ഡി എഫ് ഏഴ്, എന്‍ഡിഎ ഒന്ന് എന്നിങ്ങനെയായിരുന്നു നടുവിൽ പഞ്ചായത്തിലെ കക്ഷി നില

  congress

  congress

  • Share this:
   കണ്ണൂര്‍: തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയിട്ടും നടുവിൽ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തർക്കമാണ് യുഡിഎഫിന് തിരിച്ചടിയായത്. യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ അലക്‌സ് ചുനയം മാക്കലിനെതിരെ ഐ ഗ്രൂപ്പ് വിമതനും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന ബേബി ഓടംപള്ളി സ്ഥാനാര്‍ഥിയാകുകയും ഇടത് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു.

   ഡിസിസി സെക്രട്ടറി കൂടിയായ ബേബിക്കൊപ്പം മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും കൂറുമാറി. യു ഡി എഫ് 11, എല്‍ ഡി എഫ് ഏഴ്, എന്‍ഡിഎ ഒന്ന് എന്നിങ്ങനെയായിരുന്നു നടുവിൽ പഞ്ചായത്തിലെ കക്ഷി നില. ഇന്നത്തെ അട്ടിമറിയിലൂടെ 40 വർഷം നീണ്ട യുഡിഎഫ് ഭരണത്തിനാണ് നടുവിൽ പഞ്ചായത്തിൽ അവസാനമായത്.

   ശക്തികേന്ദ്രമായ നടുവിൽ പഞ്ചായത്തിൽ ഭരണം നഷ്ടമായത് തനിക്ക് ക്ഷീണമായെന്ന് മുതിർന്ന നേതാവ് കെ സുധാകരൻ പറഞ്ഞു. യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ രംഗത്തുവന്ന സാഹചര്യം പരിശോധിക്കും. അധികാരത്തിന് പിന്നാലെ ചിലർ പോയാൽ എന്തു ചെയ്യാനാകുമെന്ന് കെ. സുധാകരൻ ചോദിച്ചു.

   അതേസമയം പാർട്ടി തീരുമാനത്തിനെതിരെ രംഗത്തെത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനി പറഞ്ഞു. വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത കോൺഗ്രസ് അംഗങ്ങൾക്കെതിരെ നടപടിയെടുത്തതായും അദ്ദേഹം പറഞ്ഞു. അതേസമയം കോൺഗ്രസിൽനിന്ന് രാജിവെച്ച് കേരള കോൺഗ്രസിൽ ചേർന്നതോടെയാണ് പിന്തുണ നൽകിയതെന്ന് എൽഡിഎഫ് വ്യക്തമാക്കി.
   Published by:Anuraj GR
   First published:
   )}