കാക്കിക്കുള്ളിൽ ഒരു കലാകാരനുണ്ട്, കവി ഹൃദയമുണ്ട്, പാട്ടുകാരനും. കോവിഡ് മഹാമാരിക്കാലത്ത് സമൂഹത്തിന് പോലീസ് നല്‍കിയ സേവനങ്ങള്‍ പ്രമേയമാക്കി 54 സബ്ബ് ഇന്‍സ്പെക്ടര്‍മാര്‍ ആലപിച്ച മ്യൂസിക്കല്‍ ആല്‍ബം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പ്രകാശനം ചെയ്തു.
മലബാര്‍ സ്പെഷ്യല്‍ പോലീസില്‍ 1994 ല്‍ സേവനം ആരംഭിച്ച പോലീസ് ഉദ്യോഗസ്ഥരാണ് ഗാനങ്ങള്‍ ആലപിച്ചത്. ചെറുതോണി എസ്.ഐ. സി.ആര്‍. സന്തോഷ് ആണ് ഗാനം രചിച്ചത്.
Also read: രാജാക്കാട് സ്റ്റേഷനിലെ പോലീസിന്റെ ഈണം, കമ്പംമെട്ട് പോലീസിന്റെ വരികൾ; വ്യത്യസ്ത ഗാനവുമായി 'മിഷൻ സി'യുവനടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മിഷൻ സി' എന്ന ചിത്രത്തിലെ ദൃശ്യ ഭംഗിയും കാവ്യ ചാരുതയും ഒത്തു ചേരുന്ന 'പരസ്പരം ഇനിയൊന്നും പറയുവാനില്ലെന്ന്...' ആരംഭിക്കുന്ന ഗാനം റിലീസായി. മിഷൻ സിയിലെ ട്രെയ്‌ലറും ആദ്യ ഗാനവും തരംഗമായതിനു ശേഷം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്ന രണ്ടാമത്തെ ഗാനമാണിത്.
ഇതുവരെ അഭ്രപാളികളിൽ ഇടം പിടിക്കാത്ത ഇടുക്കിയുടെ നയന മനോഹരമായ ദൃശ്യങ്ങളാണ് സംവിധായകൻ വിനോദ് ഗുരുവായൂർ ഈ ഗാനത്തിലൂടെ സമ്മാനിക്കുന്നത് എന്ന് അണിയറക്കാർ പറയുന്നു. നിഖിൽ മാത്യുവിന്റെ ആലാപനത്തിൽ, എല്ലാ പ്രായക്കാർക്കും ഇഷ്‌ടമാകുന്ന രീതിയിൽ ഒരുക്കിയ ഗാനത്തിന്റെ പിന്നണിയിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥന്മാരാണെന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത.
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കമ്പംമെട്ട് പൊലീസ് ഇൻസ്പെക്ടർ സുനിൽ ജി. ചെറുകടവും സംഗീതം നല്കിയിരിക്കുന്നത് രാജാക്കാട് പൊലീസ് ഇൻസ്പെക്ടർ ഹണി എച്ച്.എൽ. എന്നിവരാണ്.
ഇവർ ഒരുമിച്ച പല ഗാനങ്ങളും സോഷ്യൽ മീഡിയായിൽ ഇതിനോടകം തന്നെ ഹിറ്റാണെങ്കിലും ഒരു സിനിമയ്ക്ക് വേണ്ടി ഇവർ ഒത്തു ചേരുന്നത് ഇതാദ്യമായാണ്. വിനോദ സഞ്ചാരത്തിന് എത്തുന്ന കൊളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഒരു ബസ്സിനുള്ളിൽ നടക്കുന്ന കൊലപാതകവും അതേ തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ സംഭവങ്ങളുമാണ് 'മിഷൻ സി' എന്ന ചിത്രത്തിലൂടെ വിനോദ് ഗുരുവായൂർ പറയുന്നത്.
കൈലാഷ്, മേജർ രവി, ജയകൃഷ്ണൻ, ഋഷി എന്നിവരോടൊപ്പം പൊറിഞ്ചു മറിയം ജോസിലൂടെ ബാലതാരമായി എത്തിയ മീനാക്ഷി ആദ്യമായി നായികയായി എത്തുന്നു. എം സ്ക്വയറിന്റെ ബാനറിൽ ബാനറിൽ മുല്ല ഷാജി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുശാന്ത് ശ്രീനി നിർവ്വഹിക്കുന്നു.
എഡിറ്റര്‍- റിയാസ് കെ., ക്രിയേറ്റീവ് കോൺട്രീബ്യൂഷൻ- ഷാജി മൂത്തേടൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, കല- സഹസ് ബാല, മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- സുനില്‍ റഹ്മാന്‍, സ്റ്റില്‍സ്- ഷാലു പേയാട്, ആക്ഷന്‍- കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അബിൻ.
Summary: A set of 54 police sub-inspectors have come together to make a music album, which has been released by State Police Chief Anil Kantഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.