കൽക്കണ്ടം എംഡിഎംഎ ആക്കി രണ്ട് യുവാക്കളെ അഞ്ച് മാസം ജയിലിൽ ഇട്ട സംഭവത്തിൽ ഡിജിപി അന്വേഷണത്തിനുത്തരവിട്ടു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ലാബ് പരിശോധയിൽ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് തെളിഞ്ഞതോടെ യുവാക്കളെ കോടതി വെറുതെ വിടുകയായിരുന്നു
കൽക്കണ്ടം എംഡിഎംഎ എന്ന് ആരോപിച്ച് രണ്ട് യുവാക്കളെ 150 ദിവസം ജയിലിൽ ഇട്ട സംഭവത്തിൽ ഡിജിപി അന്വേഷണത്തിനുത്തരവിട്ടു. യുവാക്കളുടെ കയ്യിൽ നിന്ന് പിടികൂടിയ കൽക്കണ്ടം എംഡിഎംഎ എന്നാരോപിച്ചാണ് ഇരുവരെയും നടയ്ക്കാവ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. എന്നാൽ ലാബ് പരിശോധയിൽ പിടിച്ചെടുത്ത വസ്തു എംഡിഎംഎ അല്ലെന്ന് തെളിഞ്ഞതോടെ യുവാക്കളെ വെറുതെ വിടുകയായിരുന്നു. സംഭവത്തിൽ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി.
Also Read: പോക്കറ്റിൽ കൽക്കണ്ടം കണ്ട് എംഡിഎംഎയെന്ന് പൊലീസ്; കണ്ണൂർ കാസർഗോഡ് സ്വദേശികൾ ജയിലിൽ കഴിഞ്ഞത് 5 മാസം
കാസർഗോഡ് സ്വദേശി ബിജു ( 49), കണ്ണൂർ സ്വദേശി മണികണ്ഠൻ (46) എന്നിവർ അഞ്ചു മാസം ജയിലിൽ കിടന്നതിന് ശേഷമാണ് രാസപരിശോധനാഫലം വന്നത്. പോലീസിനോട് എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടും കൃത്യമായ പരിശോധന നടത്താതെ എന്തിനാണ് നീണ്ട 150 ദിവസം ജയിലിലടച്ചതെന്ന് ഇപ്പോഴുമറിയില്ലെന്നാണ് കാസർഗോഡ് ബിജു പറയുന്നത്. 2024 നവംബർ 25-നാണ് മംഗളൂരുവിൽ ഹോട്ടൽ ജോലി ചെയ്യുകയായിരുന്ന ബിജു സുഹൃത്ത് മണികണ്ഠനൊപ്പം കണ്ടെയ്‌നർ ലോറിയിൽ ജോലിയുണ്ടെന്നറിഞ്ഞ് കോഴിക്കോട്ടേക്ക് പോയത്.
advertisement
ഇരുവരും രാത്രി നടക്കാവിലെത്തി മുറിയെടുത്ത് താമസിച്ചതിന് ശേഷം 26-ന് രാവിലെ ചായ കുടിക്കാൻ ഹോട്ടൽ നോക്കിയിറങ്ങിയപ്പോഴാണ് കോഴിക്കോട് ഡാൻസാഫ് സംഘം മയക്കുമരുന്ന് കടത്തുക്കാരെന്ന സംശയത്തിൽ ഇരുവരെയും തടഞ്ഞുവച്ചത്. നടക്കാവ് പോലീസും സ്ഥലത്തെത്തി നടത്തിയ പരിശേധനയിലാണ് മണികണ്ഠന്റെ പോക്കറ്റിൽ സൂക്ഷിച്ച 58.240 ഗ്രാം കൽക്കണ്ടം പൊലീസ് കണ്ടെത്തി. വീട്ടിലേക്ക് വാങ്ങിയ കൽക്കണ്ടമാണെന്നും തലേന്ന് രാത്രിയിൽ തങ്ങൾ അത് കഴിച്ചതായും പോലീസിനോട് പറഞ്ഞെങ്കിലും വിശ്വസിച്ചില്ലെന്നാണ് ബിജു പറഞ്ഞത്.
പിന്നീട് വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തിരുന്നു. ഒടുവിൽ രാസപരിശോധയിൽ പിടികൂടിയത് മയക്കുമരുന്നല്ലെന്ന് തെളിഞ്ഞതോടെ ഏപ്രിൽ 24-ന് സ്വന്തം ജാമ്യത്തിൽ കോടതി ഇരുവരെയും വിട്ടയക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 05, 2025 4:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൽക്കണ്ടം എംഡിഎംഎ ആക്കി രണ്ട് യുവാക്കളെ അഞ്ച് മാസം ജയിലിൽ ഇട്ട സംഭവത്തിൽ ഡിജിപി അന്വേഷണത്തിനുത്തരവിട്ടു