കുണ്ടറ പീഡന പരാതി; കേസെടുത്തു; പൊലീസിനെതിരായ ആരോപണങ്ങളിൽ ഡിജിപി റിപ്പോർട്ട് തേടി; പാർട്ടി അന്വേഷിക്കും
- Published by:Rajesh V
- news18-malayalam
Last Updated:
പീഡന പരാതി പരിഹരിക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണം എൻസിപി അന്വേഷിക്കും.
കൊല്ലം: കുണ്ടറയിൽ യുവതിയുടെ പരാതിയിൽ പൊലീസിന് എതിരെ ഉയർന്ന ആരോപണങ്ങളിൽ ഡിജിപി അനിൽകാന്ത് റിപ്പോർട്ട് തേടി. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും നിർദേശിച്ചു. ദക്ഷിണ മേഖല ഐജി ഹർഷിതയ്ക്കാണ് അന്വേഷണ ചുമതല. പരാതിയുമായി ചെന്നപ്പോള്‍ പൊലീസ് ഒഴിവാക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എ കെ ശശീന്ദ്രൻ ഇടപെടലോടെ വലിയ വിവാദമായതോടെയാണ് ഡിജിപി റിപ്പോർട്ട് തേടിയത്.
അതേസമയം, മന്ത്രി എ കെ ശശീന്ദ്രൻ ഇടപെടൽ വിവാദമായതിന് പിന്നാലെ യുവതിയുടെ പീഡന പരാതിയില്‍ കുണ്ടറ പൊലീസ് കേസെടുത്തു. ബാറുടമയും എന്‍സിപി നിർവാഹക സമിതി അംഗവുമായ പത്മാകരനും രാജീവിനും എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 354 സ്ത്രീത്വത്തെ അപമാനിച്ചു, ഐപിസി 509/34 ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഐപിസി 354 ജാമ്യമില്ലാ വകുപ്പാണ്. ഈ പശ്ചാത്തലത്തില്‍ ഇരുവരെയും ഇന്നോ നാളെയോ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. പരാതിയില്‍ ഇന്നലെ പരാതിക്കാരിയുടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
advertisement
Also Read- കുണ്ടറ പീഡന കേസിൽ പൊലീസ് കേസെടുത്തു; കേസെടുത്തത് മന്ത്രി ശശീന്ദ്രന്റെ ഇടപെടൽ വിവാദമായതിന് പിന്നാലെ
കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകളാണ് പരാതിക്കാരി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായിരുന്നു പരാതിക്കാരിയായ യുവതി. പ്രചാരണത്തിനിടെ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. കൈയി കടന്നുപിടിച്ചെന്ന പരാതിക്ക് പുറമെ യുവതിയുടെ പേരില്‍ സോഷ്യല്‍ മീഡിയയിൽ വ്യാജ ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും യുവതി പരാതിപ്പെട്ടിട്ടുണ്ട്. അതേദിവസം തന്നെ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ പൊലീസ് ഒഴിവാക്കി വിടുവാൻ ശ്രമിക്കുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു.
advertisement
ഇതിനിടെ ഇന്നലെയാണ് യുവതിയുടെ അച്ഛനെ മന്ത്രി ശശീന്ദ്രന്‍ വിളിച്ച് സംസാരിക്കുന്ന ഫോൺവിളിയുടെ ശബ്ദരേഖ പുറത്തുവന്നത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രയാസമില്ലാത്ത രീതിയില്‍ തീര്‍ക്കണം. അത് വിവാദമാക്കേണ്ടതില്ല എന്നായിരുന്നു മന്ത്രിയുടെ ആവശ്യം. എന്നാൽ പീഡന പരാതിയാണെന്ന് അറിയാതെയാണ് താൻ സംസാരിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
Also Read- സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ട്; കേരള പൊലീസിന്റെ എട്ടു പദ്ധതികള്‍
advertisement
മന്ത്രിയുടെ ഇടപെടൽ; എൻസിപി അന്വേഷിക്കും
പീഡന പരാതി പരിഹരിക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണം പാർട്ടി അന്വേഷിക്കും. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിനാണ് അന്വേഷണ ചുമതല. മാത്യൂസ് ജോർജ് നാളെ കൊല്ലത്തെത്തി പരാതിക്കാരിയുമായി സംസാരിക്കും. അതേസമയം, ശശീന്ദ്രന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് എൻസിപി നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 21, 2021 7:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുണ്ടറ പീഡന പരാതി; കേസെടുത്തു; പൊലീസിനെതിരായ ആരോപണങ്ങളിൽ ഡിജിപി റിപ്പോർട്ട് തേടി; പാർട്ടി അന്വേഷിക്കും