'ഈ സർക്കാർ ലോക തോൽവി; ഭരണത്തുടർച്ച ഉണ്ടാകാതിരിക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്യും': ധർമജൻ ബോൾഗാട്ടി
- Published by:Rajesh V
- news18-malayalam
Last Updated:
''എല്ലാ വിഭാഗം ജനങ്ങളും സർക്കാരിന്റെ പ്രവർത്തികളിൽ മനം മടുത്തു കഴിഞ്ഞു. ഒരു മാറ്റത്തിനു വേണ്ടി എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ''
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ ധർമജൻ ബോൾഗാട്ടി. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ധർമജൻ പറഞ്ഞു. എന്നാൽ ഇതുവരെ ആരും തന്നെ സമീപിച്ചിട്ടില്ല. ഔദ്യോഗികമായി യാതൊരു ഉറപ്പും ഇത് സംബന്ധിച്ച് ലഭിച്ചിട്ടുമില്ല. പക്ഷേ താൻ എക്കാലവും അടിയുറച്ച കോൺഗ്രസ് പ്രവർത്തകൻ തന്നെയാണ്.
''ഈ തെരഞ്ഞെടുപ്പിൽ തനിക്ക് ചെയ്യാവുന്നതെല്ലാം കോൺഗ്രസിനുവേണ്ടി ചെയ്യും. കാരണം ഈ സർക്കാർ ലോക തോൽവിയാണ്. എല്ലാ വിഭാഗം ജനങ്ങളും സർക്കാരിന്റെ പ്രവർത്തികളിൽ മനം മടുത്തു കഴിഞ്ഞു. ഒരു മാറ്റത്തിനു വേണ്ടി എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സർക്കാരിൻറെ തുടർച്ച ഉണ്ടാകാതിരിക്കാൻ തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്യാൻ തന്നെയാണ് തീരുമാനം. അത് സ്ഥാനാർത്ഥിയായി മത്സരിച്ച് കൊണ്ട് അല്ലെങ്കിലും ഉണ്ടാകും. സ്ഥാനാർത്ഥിയായി മത്സരിക്കാൻ കഴിയുമോ എന്ന് അറിയില്ല . യോഗ്യരായ നിരവധി പേരുണ്ട്, എങ്കിലും അവസരം ലഭിച്ചാൽ മത്സരിക്കും.അതിന് കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങും''- ധർമജൻ ബോൾഗാട്ടി വ്യക്തമാക്കി.
advertisement

ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാൽ കോൺഗ്രസിന് അനായാസം കേരളത്തിൽ വിജയം നേടാൻ കഴിയും. പക്ഷേ അതിന് പ്രവർത്തകരും നേതാക്കളും മനസ്സ് വയ്ക്കണം. ഭിന്നതകൾ എല്ലാം പറഞ്ഞു തീർത്തു ഒരേമനസ്സോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയണം. രാജ്യത്ത് എവിടെയും മാറ്റങ്ങളുണ്ടാക്കാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂ എന്ന് ധർമജനിലെ കോൺഗ്രസ്സുകാരൻ വിലയിരുത്തുന്നു.
advertisement
Also Read- 'എട്ടാം വയസിൽ തുടങ്ങിയ പാലംപണി; ഇപ്പോൾ എനിക്ക് 48'; മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റ് വൈറൽ
ബാലുശ്ശേരിയിൽ ഇപ്പോൾ തൻറെ പേര് ഉയർന്നു കേൾക്കുന്നുണ്ട്. ഇത് എങ്ങനെ എന്ന് അറിയില്ല. അവിടെ തനിക്ക് ഒട്ടനവധി സുഹൃത്തുക്കൾ ഉണ്ട്. ടി സിദ്ദിഖ് ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധവുമുണ്ട്. നിരവധി പൊതു പരിപാടികളുമായി താനവിടെ പോകാറുമുണ്ട്. ഈ സൗഹൃദങ്ങളെല്ലാം ചേർത്തായിരിക്കും ഇവിടെ തന്റെ പേര് കേട്ടതെന്ന് ധർമജൻ പറയുന്നു. തെരഞ്ഞെടുപ്പിലെ വിജയവും തോൽവിയും തനിക്ക് പ്രശ്നമല്ല. മത്സരിച്ചാൽ ജയിക്കുമെന്ന ആത്മവിശ്വാസവും ഉണ്ട്. കേരളത്തിൽ എവിടെയും മത്സരിക്കുവാൻ തയാറാണ്. എവിടെ ജയിച്ചാലും പിന്നെ ആ പ്രദേശത്തിൻ്റെ ആളായി അവിടെ തന്നെ ഉണ്ടാകുമെന്നും ധർമ്മജൻ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 28, 2021 1:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഈ സർക്കാർ ലോക തോൽവി; ഭരണത്തുടർച്ച ഉണ്ടാകാതിരിക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്യും': ധർമജൻ ബോൾഗാട്ടി