മാർച്ച് 26ന് ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താൽ
- Published by:Rajesh V
- news18-malayalam
Last Updated:
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
തൊടുപുഴ: മാർച്ച് 26ന് ഇടുക്കി ജില്ലയിൽ ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു. ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന സർവകക്ഷി യോഗം നടപ്പാക്കാതെ ജില്ലയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിരോധനം ബാധകമാക്കി സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
നിർമാണ പ്രവർത്തനങ്ങൾക്ക് നിരോധനം
advertisement
വെള്ളത്തൂവൽ സ്വദേശിനി സ്വന്തം പട്ടയഭൂമിയിൽ ടെന്റ് ക്യാംപ് നിർമിക്കുന്നതിന് വേണ്ടി റവന്യു വകുപ്പിനു നൽകിയ അപേക്ഷയിൽ അനുമതി നിഷേധിച്ചു കളക്ടർ കത്തു നൽകി. ടൂറിസം ആവശ്യങ്ങൾക്കായി നിർമിക്കുന്ന ടെന്റ് ക്യാംപ് സ്ഥിരം നിർമിതിയല്ലാത്തതിനാൽ മുൻപ് റവന്യുവകുപ്പിന്റെ നിയമങ്ങൾക്ക് വിധേയമായിരുന്നില്ല. എന്നാൽ പട്ടയ ഭൂമിയിലെ നിയമലംഘനം തടയാനുള്ള ഉത്തരവ് കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി താൽക്കാലിക ടെന്റ് പോലും പട്ടയ ഭൂമിയിൽ നിർമിക്കാനാവില്ലെന്നാണ് റവന്യു വകുപ്പിന്റെ നിലപാട്.
advertisement
കഴിഞ്ഞ 3ന് കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരായ സ്റ്റേറ്റ് അറ്റോർണി ഭൂപതിവ് ചട്ടലംഘനം തടയാനുള്ള ഉത്തരവ് റവന്യു വകുപ്പ് ഡിസംബർ 2നും തദ്ദേശവകുപ്പ് ഫെബ്രുവരി 22 നും ഇറക്കിയതായി കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതിനു ശേഷം ആദ്യമായാണു ജില്ലയിൽ നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിരാക്ഷേപ പത്രം നിരാകരിച്ചുകൊണ്ടു റവന്യു വകുപ്പ് രംഗത്തു വരുന്നത്. നിർമാണ രംഗത്തെ സമ്പൂർണ നിരോധനം ജില്ലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്ന് നിരോധനം നീക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ഭൂസമരങ്ങളിലേക്കു കടക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 12, 2021 4:47 PM IST