Sabarimala |ശബരിമല തീര്‍ഥാടനം: ബേക്കറി സാധനങ്ങളുടെ വില നിലവാരം നിശ്ചയിച്ചു 

Last Updated:

വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെയും നിശ്ചയിച്ചിട്ടുളള വിലയില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെയും ക്രിമിനല്‍ നടപടി ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.

ശബരിമല
ശബരിമല
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ബേക്കറി സാധനങ്ങളുലെ വില നിലവാരം നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഈ സ്ഥലങ്ങളിലേയും തീര്‍ഥാടന പാതകളിലേയും ബേക്കറികളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം വിലവിവര പട്ടിക അഞ്ച് ഭാഷകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ അമിത വില, തൂക്കക്കുറവ് തുടങ്ങിയ ചൂഷണത്തിന് ഇരയാകാതിരിക്കുന്നതിനാണ് ഇങ്ങനെ നിഷ്‌കര്‍ഷിച്ചിട്ടുളളത്. ഇപ്രകാരം വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെയും നിശ്ചയിച്ചിട്ടുളള വിലയില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെയും ക്രിമിനല്‍ നടപടി ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. സാധനത്തിന് നിശ്ചയിച്ച് പ്രസിദ്ധീകരിക്കുന്ന വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുകയോ നിശ്ചയിക്കപ്പെട്ട അളവില്‍ കുറവ് വരുത്തുകയോ ചെയ്യുന്ന പക്ഷം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ഇനം, അളവ്, സ്ഥലം (വില )എന്ന ക്രമത്തില്‍ ചുവടെ:
advertisement
വെജിറ്റബിള്‍ പഫ്സ് - 80 ഗ്രാം - സന്നിധാനം (18 രൂപ), പമ്പ, നിലയ്ക്കല്‍ (17 രൂപ). വെജിറ്റബിള്‍ സാന്‍വിച്ച് - 100 ഗ്രാം - സന്നിധാനം (25), പമ്പ, നിലയ്ക്കല്‍ (23). വെജിറ്റബിള്‍ ബര്‍ഗര്‍- 125 ഗ്രാം - സന്നിധാനം (32),പമ്പ, നിലയ്ക്കല്‍ (30). പനീര്‍ റോള്‍ - 125 ഗ്രാം - സന്നിധാനം (34),പമ്പ, നിലയ്ക്കല്‍ (33). മഷ്റൂം റോള്‍ -125 ഗ്രാം - സന്നിധാനം (36), പമ്പ, നിലയ്ക്കല്‍ (35). വെജിറ്റബിള്‍ മസാല റോസ്റ്റ് വിത്ത് കുബ്ബൂസ്/ചപ്പാത്തി (1 എണ്ണം) -150 ഗ്രാം - സന്നിധാനം (34), പമ്പ, നിലയ്ക്കല്‍ (32). വെജിറ്റബിള്‍ ഡാനിഷ് - 75 ഗ്രാം - സന്നിധാനം (21), പമ്പ, നിലയ്ക്കല്‍ - (20). ദിള്‍ക്കുഷ് - 60 ഗ്രാം - സന്നിധാനം (18), പമ്പ, നിലയ്ക്കല്‍ (16).  സോയാബീന്‍ പിസ - 150 ഗ്രാം - സന്നിധാനം (52), പമ്പ, നിലയ്ക്കല്‍ (50). ബ്രഡ് മസാല- 180 ഗ്രാം - സന്നിധാനം (52), പമ്പ, നിലയ്ക്കല്‍ (50). സ്വീറ്റ്ന-80 ഗ്രാം - സന്നിധാനം (18),പമ്പ, നിലയ്ക്കല്‍ (15). ജാം ബണ്‍ (1 പീസ്) - 60 ഗ്രാം - സന്നിധാനം (22),പമ്പ, നിലയ്ക്കല്‍ (20).
advertisement
മസാല റോള്‍ ( ചപ്പാത്തി / കുബ്ബൂസ് 1 എണ്ണം) - 150 ഗ്രാം - സന്നിധാനം (48),പമ്പ, നിലയ്ക്കല്‍ (46). ചോക്കലേറ്റ് കേക്ക് പീസ്-50 ഗ്രാം - സന്നിധാനം (22),പമ്പ, നിലയ്ക്കല്‍ (20). സ്വീറ്റ് പഫ്സ് - 60 ഗ്രാം - സന്നിധാനം (22), പമ്പ, നിലയ്ക്കല്‍ (20). വാനില കേക്ക് പീസ്-50 ഗ്രാം - സന്നിധാനം (18),പമ്പ, നിലയ്ക്കല്‍ (16). ജാം ബ്രെഡ്- 50 ഗ്രാം - സന്നിധാനം (22),പമ്പ, നിലയ്ക്കല്‍ (20). ദില്‍പസന്ത് പീസ്- 40 ഗ്രാം - സന്നിധാനം (18),പമ്പ, നിലയ്ക്കല്‍ (16). ബനാനാ പഫ്സ് - 90 ഗ്രാം - സന്നിധാനം (20),പമ്പ, നിലയ്ക്കല്‍ (19). വെജിറ്റബിള്‍ കട്‌ലറ്റ് - 50 ഗ്രാം - സന്നിധാനം (17), പമ്പ, നിലയ്ക്കല്‍ (15).  ബ്രെഡ് - 350 ഗ്രാം - സന്നിധാനം (33), പമ്പ, നിലയ്ക്കല്‍ (30).
advertisement
ബണ്‍ - 50 ഗ്രാം - സന്നിധാനം (9)പമ്പ, നിലയ്ക്കല്‍ (8).  ക്രീം ബണ്‍ - 80 ഗ്രാം - സന്നിധാനം (21), പമ്പ, നിലയ്ക്കല്‍ (20). വെജിറ്റബിള്‍ കുബ്ബൂസ് റോള്‍ - 150 ഗ്രാം - സന്നിധാനം (47), പമ്പ, നിലയ്ക്കല്‍ (45). ബനാന റോസ്റ്റ് ( ഹാഫ് ബനാനാ) - 50 ഗ്രാം - സന്നിധാനം (14), പമ്പ, നിലയ്ക്കല്‍ (12). വെജിറ്റബിള്‍ ഷവര്‍മ (കുബ്ബൂസ്, ചപ്പാത്തി 1 എണ്ണം) - 150 ഗ്രാം - സന്നിധാനം (62), പമ്പ, നിലയ്ക്കല്‍ (60). വെജിറ്റബിള്‍ സമോസ-60 ഗ്രാം - സന്നിധാനം (14),പമ്പ, നിലയ്ക്കല്‍ (12). ബ്രെഡ് സാന്‍വിച്ച് (2 പീസ്) - 60 ഗ്രാം - സന്നിധാനം (23),പമ്പ, നിലയ്ക്കല്‍ (21).
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sabarimala |ശബരിമല തീര്‍ഥാടനം: ബേക്കറി സാധനങ്ങളുടെ വില നിലവാരം നിശ്ചയിച്ചു 
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement