മഴ കൊണ്ട് മാത്രം വളരുന്ന വാർത്തകൾ! വ്യാജവാർത്തയ്ക്ക് എതിരെ നടപടി വരുമെന്ന് കളക്ടർമാർ

Last Updated:

അവധി സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുടെ ഔദ്യോ​ഗിക പ്രഖ്യാപനം എത്തുന്നതിന് മുന്നേ സോഷ്യൽ മീഡിയയിലും വാട്സാപ്പിലും വ്യാജവാർത്തകൾ പ്രചരിക്കുകയാണ്

News18
News18
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യം മുൻനിർത്തി വിവിധ ജില്ലകളിലെ കളക്ടർമാർ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ കളക്ടർമാരുടെ അറിയിപ്പ് വരുന്നതിന് മുന്നേ തന്നെ പല ജില്ലകളിലും സ്കൂൾ അവധി സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുകയാണ്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കളക്ടർമാർ. കണ്ണൂർ, മലപ്പുറം ജില്ലയിലെ കളക്ടർമാരാണ് വ്യാജ വാർത്തകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലും വാട്സാപ്പ് മെസേജുകളിലുമാണ് സ്കൂൾ അവധി സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിക്കുന്നത്. ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചിരിക്കുന്നത്.
അതേസമയം കണ്ണൂർ ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം സി.പദ്മചന്ദ്ര കുറുപ്പ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് പൊതുജനങ്ങൾ ഔദ്യോഗികമായ അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി എടുക്കുമെന്നും എഡിഎം അറിയിച്ചു. ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുവെന്ന രീതിയിലുള്ള വ്യാജവാർത്തകൾ വന്നതിനു പിന്നാലെയാണ് കളക്ടറുടെ നിർദ്ദേശം.
ഇത്തരത്തിൽ മലപ്പുറം ജില്ലയിൽ കളക്ടർ അവധി പ്രഖ്യാപിക്കും മുന്നേ സോഷ്യൽ മീഡിയയിലും വാട്സാപ്പ് മെസേജുകളിലും വ്യാജ അവധി മെസേജുകൾ പ്രചരിച്ചിരുന്നു. ഇന്നലെ രാത്രി 8.50നാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. എന്നാൽ അതിനു മുൻപ് തന്നെ കളക്ടർ അവധി പ്രഖ്യാപിച്ചെന്ന തരത്തിൽ കളക്ടറുടെ ഓദ്യോഗിക ഫേസ് ബുക്ക് ഐ ഡിയുടെ സ്ക്രീന്ഷോട്ട് എഡിറ്റ്‌ ചെയ്ത് പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മെസ്സേജുകൾ വന്നിരുന്നു. ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. മലപ്പുറം ജില്ലയിലെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
advertisement
അതേസമയം, തിങ്കളാഴ്ച അവധി നൽകിയില്ലെന്ന് പറഞ്ഞ് ഒരുപാട് കുഞ്ഞുങ്ങളും മാതാപിതാക്കളും പരിഭവവുമായി എത്തിയെന്നും ചെവ്വാഴ്ച അവധിയാണെന്നും ആലപ്പുഴ കലക്ടർ അലക്സ് വർഗീസ് സമൂഹ മാധ്യമത്തിൽ കുറിച്ചു. അവധി കിട്ടിയെന്ന് വെച്ച് ആ സമയം വെറുതെ പാഴാക്കരുത്. പുസ്തകങ്ങൾ വായിക്കാനും ക്രിയേറ്റീവ് ആയി നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും സ്കൂളിലേക്കുള്ള അസൈൻമെന്റ് ചെയ്യാനും പഠിക്കാനും ഒക്കെ വിനിയോഗിക്കണമെന്നും കലക്ടർ കുറിച്ചു. വെള്ളത്തിൽ ഇറങ്ങി കളിക്കാനോ മഴ നനഞ്ഞു പനി പിടിപ്പിക്കാനോ നിക്കരുതെന്നും ഉപദേശം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഴ കൊണ്ട് മാത്രം വളരുന്ന വാർത്തകൾ! വ്യാജവാർത്തയ്ക്ക് എതിരെ നടപടി വരുമെന്ന് കളക്ടർമാർ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement