തിരുവനന്തപുരം: ശിശുക്ഷേമ സമിതി ആന്ധ്രാ ദമ്പതികൾക്ക് ദത്ത് നൽകിയത് അനുപമയടെയും (Anupama) അജിത്തിന്റെയും (Ajith) കുഞ്ഞിനെ തന്നെ. ഇതു സംബന്ധിച്ച ഡിഎൻഎ (DNA) പരിശോധനാഫലം പുറത്തുവന്നു. കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും തന്നെയെന്നാണ് പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലാണ് ഡിഎൻഎ പരിശോധന നടത്തിയത്. ഡിഎന്‍എ പരിശോധന ഫലം സിഡബ്ല്യുസിക്ക് കൈമാറി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. ഡിഎന്‍എ ഫലം പോസിറ്റീവായ സാഹചര്യത്തിൽ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ സിഡബ്ല്യുസി സ്വീകരിക്കും. പരിശോധനാഫലത്തിന്റെ വിവരങ്ങൾ കോടതിക്ക് കൈമാറും.
ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞിന്റെ ഡിഎൻഎ സാമ്പിള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. അനുപമയും അജിത്തും, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നേരിട്ടെത്തി രക്തസാംപിള്‍ നല്‍കിയിരുന്നു. 30ന് പരിശോധന ഫലം ഉള്‍പ്പെടെ റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read- Marad Massacre| രണ്ടാം മാറാട് കലാപം: രണ്ട് പ്രതികൾക്ക് കൂടി ജീവപര്യന്തം
അതേസമയം, അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ നടത്തുന്ന സമരം തുടരുകയാണ്. ആന്ധ്രയില്‍ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോള്‍ നിര്‍മലാ ഭവന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നല്‍കിയിരുന്നുവെങ്കിലും ഇത് നിലവില്‍ അനുവദിച്ചിട്ടില്ല.
കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയെന്ന വിഷയത്തില്‍ ശിശുക്ഷേമ സമിതി തെളിവു നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുകയാണെന്ന ആരോപണവുമായി അനുപമ രംഗത്ത് വന്നിരുന്നു. ഡിഎന്‍എ പരിശോധന ചിത്രീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയെങ്കിലും അത് നടപ്പായില്ല. സിസിടിവി ദൃശ്യങ്ങളില്‍ വിശ്വാസ്യതയില്ല. കുറ്റക്കാരെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നു. വകുപ്പുതല അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Also Read- ബലാത്സംഗക്കേസിലെ പ്രതി മൂന്നു വര്‍ഷത്തിന് ശേഷം പിടിയില്‍; അറസ്റ്റിലായത് ആസാമില്‍ നിന്ന്
'കേസില്‍ വകുപ്പ് തല അന്വേഷണത്തില്‍ വിശ്വാസമില്ല. ഷിജു ഖാന്‍ അടക്കമുള്ളവരെ സംരക്ഷിക്കാനുള്ള നീക്കം സര്‍ക്കാരിന്റെയും വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നു. അതുകൊണ്ട് വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെങ്കിലും ഇതില്‍ വിശ്വാസമില്ല' - അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസന്‍സ് ഉണ്ടെങ്കില്‍ കോടതിയ്ക്ക് മുമ്പില്‍ ഹാജരാക്കാന്‍ എന്തുകൊണ്ട് സാധിച്ചില്ല എന്നും അനുപമ ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.