'കളമശ്ശേരി മെഡിക്കല്‍ കോളജില്‍ മരിച്ച രോഗിക്ക് വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ല': ആരോപണങ്ങൾ ശരിവെച്ച് ഡോ. നജ്മ
- Published by:Rajesh V
- news18-malayalam
Last Updated:
ട്യൂബിങ് ശരിയാകാഞ്ഞത് മൂലമാണ് രോഗി മരിച്ചതെന്ന് നേരത്തെ മെഡിക്കല്‍ കോളേജിലെ നഴ്‌സിങ്ങ് ഓഫീസർ ജലജാ ദേവിയുടെ പേരിലുള്ള ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു.
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിതനായ ഹാരിസ് എന്ന രോഗി മരിച്ച സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണങ്ങൾ ശരിവെച്ച് ഡോക്ടറുടെ വെളിപ്പെടുത്തൽ. മുഖത്ത് മാസ്‌ക്കുണ്ടായിരുന്നെങ്കിലും വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോ. നജ്മ പറഞ്ഞു. രോഗിയുടെ മുഖത്ത് മാസ്ക് വെച്ചിരുന്നെങ്കിലും വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും ഡോക്ടര്‍ നജ്മ പറയുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരോട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പ്രശ്‌നമാക്കേണ്ട എന്നാണ് അദ്ദേഹത്തിന് ലഭിച്ച മറുപടിയെന്നും നജ്മ ന്യൂസ് 18നോട് പറഞ്ഞു.
ട്യൂബിങ് ശരിയാകാഞ്ഞത് മൂലമാണ് രോഗി മരിച്ചതെന്ന് നേരത്തെ മെഡിക്കല്‍ കോളേജിലെ നഴ്‌സിങ്ങ് ഓഫീസർ ജലജാ ദേവിയുടെ പേരിലുള്ള ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. സംഭവം വിവാദമായതോടെ നഴസിങ്ങ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. വോയിസ് ക്ലിപ്പ് സത്യമാണ്. സമാനമായ സാഹചര്യം തന്റെ ഡ്യൂട്ടി ടൈമിലും ഇതുപോലെ മാസ്ക് മാറിയിരിക്കുന്നതും വെന്റിലേറ്റർ ഓഫായിരിക്കുന്നതും ഉണ്ടായിട്ടുണ്ട്. ആ സമയത്തൊക്കെ നഴ്സുമാരോട് പറഞ്ഞ് പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അതിൽ മാറ്റം ഉണ്ടാകാത്തപ്പോൾ നഴ്സിങ് സൂപ്രണ്ടിനോട് പരാതി പറഞ്ഞിട്ടുണ്ട്. ഇതിനുശേഷം പരാതികള്‍ പരിഹരിക്കപ്പെട്ടിരുന്നുവെന്നും നജ്മ പറയുന്നു.
advertisement
ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായപ്പോള്‍ അത് തിരുത്താതെ എല്ലാം നഴ്‌സിന്റെ തലയില്‍ ചുമത്തി അവരെ സസ്‌പെന്റ് ചെയ്ത നടപടി ശരിയല്ലെന്നും ഡോക്ടര്‍ പറയുന്നു. ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് നല്‍കിയ വിശദീകരണം ശരിയല്ലെന്നും നജ്മ പറയുന്നു. ക്യാമറ ഉള്ളതിനാല്‍ നിലവില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവര്‍ വളരെ നന്നായി ജോലിചെയ്യുന്നുണ്ടെന്നും നജ്മ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 20, 2020 11:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കളമശ്ശേരി മെഡിക്കല്‍ കോളജില്‍ മരിച്ച രോഗിക്ക് വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ല': ആരോപണങ്ങൾ ശരിവെച്ച് ഡോ. നജ്മ