കണ്ണൂരില്‍ ക്വറന്‍റീനിൽ കഴിഞ്ഞിരുന്ന യുവാവ് കഴുത്തറുത്ത് മരിച്ച നിലയിൽ

Last Updated:

രാവിലെ ബന്ധു ഭക്ഷണവുമായെത്തി വിളിച്ചപ്പോൾ പ്രതികരണം ഒന്നും ഉണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തുമുറിച്ച് മരിച്ച നിലയിൽ ശരത്തിനെ കണ്ടെത്തിയത്.

കണ്ണൂർ: വിദേശത്തു നിന്നെത്തി ക്വറന്‍റീനിൽ കഴിയുകയായിരുന്ന യുവാവ് മരിച്ച നിലയിൽ. കുഞ്ഞിമംഗലം കണ്ടൻകുളങ്ങര സ്വദേശി ടി.വി.ശരത്തിനെ (30) ആണ് ടോയ്ലറ്റിനുള്ളിൽ കഴുത്തറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈറ്റിൽ എഞ്ചിനിയറായ ശരത് കഴിഞ്ഞ മാസം അവസാനത്തോടെയാണ് നാട്ടിലെത്തിയത്. വന്ന ദിവസം മുതൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് വീടിന് സമീപത്തായുള്ള ഔട്ട്ഹൗസില്‍ ക്വറന്‍റീനിൽ കഴിയുകയായിരുന്നു.
ഇന്ന് രാവിലെ ബന്ധു ഭക്ഷണവുമായെത്തി വിളിച്ചപ്പോൾ പ്രതികരണം ഒന്നും ഉണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തുമുറിച്ച് മരിച്ച നിലയിൽ ശരത്തിനെ കണ്ടെത്തിയത്. ഒരു കത്രികയും സമീപത്ത് നിന്നു ലഭിച്ചിട്ടുണ്ട്. മാനസിക സമ്മർദ്ദത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് സൂചന നൽകുന്ന ആത്മഹത്യ കുറിപ്പും കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരില്‍ ക്വറന്‍റീനിൽ കഴിഞ്ഞിരുന്ന യുവാവ് കഴുത്തറുത്ത് മരിച്ച നിലയിൽ
Next Article
advertisement
Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം
  • തുറന്ന ആശയവിനിമയം പ്രണയബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും

  • വൃശ്ചികം രാശിക്കാർക്ക് പ്രണയപരവും സംതൃപ്തവുമായ ഒരു ദിവസമായിരിക്കും

  • തുലാം രാശിക്കാർക്ക് അഭിപ്രായവ്യത്യാസങ്ങൾ

View All
advertisement