'വെറും PR ക്യാമ്പയിൻ'; സംസ്ഥാന സർക്കാരിന്റെ സെമിനാറിൽ പങ്കെടുക്കരുതെന്ന് അമർത്യാ സെന്നിനോടും റോമിലാ ഥാപ്പറിനോടും ചെന്നിത്തല
- Published by:Rajesh V
- news18-malayalam
Last Updated:
ഫാസിസ്റ്റ് ആണെന്ന് തെളിയിച്ച സർക്കാർ നടത്തുന്ന മുഖം മിനുക്കൽ പരിപാടി ആണ് ഈ സെമിനാറെന്നും ഈ സർക്കാരിനെ ജനം തിരസ്കരിച്ചതാണെന്നും അവരുടെ പി ആർ ക്യാമ്പയിനിൽ പങ്കാളിയാകരുതെന്നും രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു
തിരുവനന്തപുരം: കേരള സർക്കാർ ഫെബ്രുവരി 15ന് സംഘടിപ്പിക്കുന്ന 'ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്‌മെന്റ് ആൻഡ് ഡെമോക്രസി' സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് അമർത്യാ സെന്നും റോമിലാ ഥാപ്പറും അടക്കമുള്ളവർക്ക് രമേശ് ചെന്നിത്തല തുറന്ന കത്തെഴുതി. ഫാസിസ്റ്റ് ആണെന്ന് തെളിയിച്ച സർക്കാർ നടത്തുന്ന മുഖം മിനുക്കൽ പരിപാടി ആണ് ഈ സെമിനാറെന്നും ഈ സർക്കാരിനെ ജനം തിരസ്കരിച്ചതാണെന്നും അവരുടെ പി ആർ ക്യാമ്പയിനിൽ പങ്കാളിയാകരുതെന്നും രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു. അഴിമതിയും ന്യൂനപക്ഷ വിരുദ്ധതയും ഈ സർക്കാരിൻറെ മുഖമുദ്രയാണ്. ഇതൊക്കെ മറച്ചുവെക്കാനുള്ള വ്യർത്ഥശ്രമത്തിന്റെ ഭാഗമാണ് ഈ സെമിനാറെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. ശകുന്തള തിൽസ്റ്റെഡ്, ഫാറൂഖ് അബ്ദുള്ള, കനിമൊഴി എന്നിവർക്കും ഇതേ ആവശ്യമുന്നയിച്ച് രമേശ് ചെന്നിത്തല കത്തയച്ചു.
കേരളത്തിലെ ഇന്നത്തെ സാഹചര്യം ഒട്ടും സാധാരണല്ല. 2026 മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ കോൺഫറൻസ് ഒരു അക്കാദമിക് വേദിയെന്നതിലുപരി, ജനാധിപത്യ സ്വാതന്ത്ര്യങ്ങളുടെയും, സ്ഥാപനങ്ങളുടെ വിശ്വാസ്യതയുടെയും, പൊതു ഉത്തരവാദിത്തത്തിന്റെയും കാര്യത്തിൽ ഒട്ടും മതിപ്പില്ലാത്ത—അല്ലെങ്കിൽ പരസ്യമായിത്തന്നെ ഫാസിസ്റ്റ് സ്വഭാവം കാണിക്കുന്ന—ഒരു സർക്കാരിന് നഷ്ടപ്പെട്ട ധാർമ്മികത വീണ്ടെടുക്കാനുള്ള ഒരു നാടകമായി മാത്രമേ കാണാൻ കഴിയൂവെന്നും ചെന്നിത്തല പറയുന്നു.
'ലോകപ്രശസ്തരായ ചിന്തകർ സർക്കാരിന്റെ വികസന-ജനാധിപത്യ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നു എന്ന രീതിയിലാകും ചിത്രങ്ങളും വാർത്തകളും പ്രചരിക്കുക. കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന കയ്പേറിയ യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കാൻ ഇത്തരം 'കാഴ്ചകൾ' എന്റെ ആശങ്ക. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ, വിയോജിപ്പുകളെ സംവദിക്കുന്നതിന് പകരം അടിച്ചമർത്തേണ്ട ഒന്നായി കാണുന്ന പ്രവണതയാണ് കണ്ടുവരുന്നത്. 2020-ൽ കേരള പോലീസ് ആക്റ്റിലെ 118A ഭേദഗതി കൊണ്ടുവന്നത് ഇതിന് ഉദാഹരണമാണ്.
advertisement
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം, സഹകരണമേഖലയിലെ സാമ്പത്തിക തട്ടിപ്പ്, ക്രമസമാധാന പാലനത്തിലെ പരാജയം, രാഷ്ട്രീയ ലാഭങ്ങൾക്കായി വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമം എന്നിങ്ങനെ സർക്കാരിനെതിരായ കുറ്റങ്ങൾ ചെന്നിത്തല അക്കമിട്ട് നിരത്തുന്നു.
താങ്കളുടെ പങ്കാളിത്തം കേവലം ഒരു അക്കാദമിക് ഇടപെടലായി മാത്രമല്ല, മറിച്ച് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിനുള്ള ധാർമ്മിക പിന്തുണയായി വ്യാഖ്യാനിക്കപ്പെടും. ഇനി പങ്കെടുക്കാൻ അങ്ങ് തീരുമാനിക്കുകയാണെങ്കിൽ, അങ്ങയുടെ പ്രസംഗം എഡിറ്റ് ചെയ്യാതെ പൂർണമായി പൊതുസമൂഹത്തിന് ലഭ്യമാക്കണമെന്നും, പൗരാവകാശങ്ങളും സ്ഥാപനങ്ങളുടെ സ്വതന്ത്ര്യവും ചർച്ചയുടെ ഭാഗമാകണമെന്നും നിർബന്ധം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രമേശ് ചെന്നിത്തല കത്തിലൂടെ അഭ്യർത്ഥിക്കുന്നു.
advertisement
Summary: Senior Congress leader Ramesh Chennithala has issued an open letter to world-renowned scholars and politicians, urging them to boycott the Kerala government’s upcoming seminar, the 'International Conference on Development and Democracy', scheduled for February 15. The letter was addressed to Nobel laureate Amartya Sen, historian Romila Thapar, scientist Dr. Shakuntala Thilsted, and politicians Farooq Abdullah and Kanimozhi.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 12, 2026 1:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വെറും PR ക്യാമ്പയിൻ'; സംസ്ഥാന സർക്കാരിന്റെ സെമിനാറിൽ പങ്കെടുക്കരുതെന്ന് അമർത്യാ സെന്നിനോടും റോമിലാ ഥാപ്പറിനോടും ചെന്നിത്തല










