'കേരളത്തിലെ സ്ത്രീധന പീഡനങ്ങളക്കുറിച്ച് പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തും'; സുരേഷ് ഗോപി

Last Updated:

സ്ത്രീധന പീഡനങ്ങള്‍ ഒഴിവാക്കനായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ രൂപീകരിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു

സുരേഷ് ഗോപി
സുരേഷ് ഗോപി
കൊല്ലം: കേരളത്തിലെ സ്ത്രീധന പീഡനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് സുരേഷ് ഗോപി എംപി. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ച കൊല്ലം നിലമേലിലെ വിസ്മയയുടെ മാതാപിതാക്കളെയും സഹോദരനെയും കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീധന പീഡനങ്ങള്‍ ഒഴിവാക്കനായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ രൂപീകരിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. സ്ത്രീധനനം സംബന്ധിച്ച വിഷയത്തിലാണ് ഗ്രാമസഭകള്‍ വേണ്ടത്. പൊലീസുകാര്‍ക്ക് എല്ലാം വിട്ടുകൊടുക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
അച്ഛനമ്മമാരുടെ കൂട്ടായ്മ വേണമെന്നും സാമൂഹ്യനീതി വകുപ്പ് മുന്‍കൈ എടുക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എതിരായ ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനു മുന്നില്‍ നിര്‍ദ്ദേശങ്ങളുമായി എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഫാത്തിമ തഹലിയ രംഗത്തെത്തി.
advertisement
ഗാര്‍ഹിക പീഡനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. സ്ത്രീധനത്തില്‍ നിന്നും പണം പറ്റി വിവാഹം നടത്തുന്ന ബ്രോക്കര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് വീഡിയോയില്‍ ആവശ്യപ്പെടുന്നു. ഗാര്‍ഹിക പീഡനമേറ്റ സ്ത്രീകള്‍ക്കായി പ്രത്യേക സാമ്പത്തിക പദ്ധതികളും വിവാഹമോചന കേസുകള്‍ക്കായി കൂടുതല്‍ കുടുംബ കോടതികളും വേണമെന്നും തഹലിയ ആവശ്യപ്പെടുന്നു.
ലരും ഗാര്‍ഹികപീഡനം സഹിച്ച് ബന്ധത്തില്‍ തുടരുന്നത് അതില്‍ നിന്ന് പുറത്തു കടന്നാലുള്ള സാമ്പത്തിക പ്രതിസന്ധി ചിന്തിച്ചിട്ടാണ്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക സാമ്പത്തിക സഹായവും സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് പലിശരഹിത വായ്പകളും നല്‍കേണ്ടതാണ്.
advertisement
സംരംഭകരായ സ്ത്രീകള്‍ക്കായുള്ള സര്‍ക്കാരിന്റെ വിവിധ സാമ്പത്തിക പദ്ധതികള്‍ അവരെ മുന്‍നിര്‍ത്തി വീട്ടിലുള്ള പുരുഷന്‍മാര്‍ കൈക്കലാക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇത് തടയാനുള്ള ഭരണപരമായിട്ടുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ ആന്റി - ഡെവറി പോളിസി സ്വീകരിക്കാന്‍ ആവശ്യപ്പെടണം. സ്ത്രീധനം ആവശ്യപ്പെടുന്ന പ്രൊഫൈലുകളെ റിപ്പോര്‍ട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനുമുള്ള സംവിധാനം ഈ വെബ്‌സൈറ്റുകളില്‍ ഉണ്ടാകേണ്ടതുണ്ട്.
advertisement
സ്ത്രീധനനിരോധന നിയമപ്രകാരം നിയമിക്കേണ്ട ഡവറി പ്രൊഹിബിഷന്‍ ഓഫിസ് സംവിധാനം കേരളത്തില്‍ കാര്യക്ഷമമാക്കണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തിലെ സ്ത്രീധന പീഡനങ്ങളക്കുറിച്ച് പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തും'; സുരേഷ് ഗോപി
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement