ആയുഷ്മാന്‍ ഭാരതവും കേരളവും: പ്രധാനമന്ത്രി പറഞ്ഞത് ശരിയോ ? 6 കാര്യങ്ങളുമായി ഡോ.ഇക്ബാൽ

Last Updated:

ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പാക്കിയില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ പൊതുജനാരോഗ്യ വിദഗ്ദനും പ്ലാനിംഗ് ബോർഡ് അംഗവുമായ ഡോ. ബി ഇക്ബാൽ

തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പാക്കിയില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ പൊതുജനാരോഗ്യ വിദഗ്ദനും പ്ലാനിംഗ് ബോർഡ് അംഗവുമായ ഡോ. ബി ഇക്ബാൽ. ആയുഷ്മാൻ ഭാരത് എന്ന പേരിലുള്ള ദേശീയ ആരോഗ്യ 'സുരക്ഷാ പദ്ധതിയിൽ കേരളം അംഗമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടത് തികച്ചും തെറ്റും വസ്തുതാവിരുദ്ധവുമാണ്. പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇങ്ങനെ അടിസ്ഥനരഹിതമായി ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമല്ല,' ഇക്ബാല്‍ അഭിപ്രായപ്പെട്ടു. ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പാക്കിയില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് മന്ത്രിമാരായ തോമസ് ഐസക്കും കെ.കെ ശൈലജയും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോ. ബി ഇക്ബാലും വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിൽ നിന്നും.
1. പ്രധാനമന്ത്രി പറഞ്ഞത് ശരിയോ ?
ആയുഷ്മാൻ ഭാരത് എന്ന പേരിലുള്ള ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (National Health Protection Scheme) കേരളം അംഗമല്ലെന്ന് കേരള സന്ദർശന വേളയിൽ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത് തികച്ചും തെറ്റും വസ്തുതാവിരുദ്ധവുമാണ്. അദ്ദേഹം എന്തുകൊണ്ടാണ് ഇങ്ങനെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമല്ല.
2. കേരളം പദ്ധതി നടപ്പാക്കിയോ ?
കേന്ദ്ര പദ്ധതിയോടുള്ള വിമർശനം നിലനിർത്തികൊണ്ടു തന്നെ കേരളത്തിൽ വിജയകരമായി നടത്തിവരുന്ന ആർ എസ് ബി വൈ, കാരുണ്യ താലോലം, തുടങ്ങിയുള്ള ആരോഗ്യ ക്ഷേമപദ്ധതികൾ ആയുഷ്മാൻ ഭാരത് പദ്ധതിയുമായി സമന്വയിപ്പിച്ച് കൊണ്ടുള്ള സമഗ്രമായ “കാരുണ്യ സാർവ്വത്രിക ആരോഗ്യ സുരക്ഷ പദ്ധതി” നടപ്പിലാക്കാനുള്ള നടപടികൾ കേരള സർക്കാർ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.
advertisement
3. എന്താണ് കേന്ദ്രസർക്കാരിന്റെ മാനദണ്ഡം ?
കേന്ദ്രസർക്കാർ സാമൂഹ്യ സാമ്പത്തിക സെൻസസ് മാനദണ്ഡങ്ങളനുസരിച്ച് 18.5 ലക്ഷം പേർക്ക് മാത്രമേ ആയുഷ്മാൻ ഭാരത് പദ്ധതിക്കർഹതയുള്ളു.
4. കേരള സർക്കാർ പദ്ധതിക്ക് എത്ര പേർക്ക് അർഹത ഉണ്ടാകും ?
കേരളസർക്കാർ നടപ്പിലാക്കുന്ന പദ്ധതിയനുസരിച്ച് ഇപ്പോൾ ആർഎസ് ബി വൈയിൽ അംഗങ്ങളായിട്ടുള്ള 42 ലക്ഷം കുടുംബങ്ങൾക്ക് അർഹതയുണ്ടാകും. ആരോഗ്യ ഇൻഷ്വറൻസുള്ള ജീവനക്കാരെയും പെൻഷൻകാരെയും പോലുള്ള വിഭാഗക്കാരെ മാറ്റി നിർത്തിയാൽ പിന്നെയും ബാക്കി വരുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സ്വന്തം കൈയിൽ നിന്നും പ്രീമിയം അടച്ച് ഈ പദ്ധതിയിൽ അംഗത്വം എടുക്കുകയും ചെയ്യാം.
advertisement
വലിയ സാമ്പത്തിക ബാദ്ധ്യത ഏറ്റെടുത്ത്‌ കൊണ്ടാണു സംസ്ഥാന സർക്കാർ "കാരുണ്യ സാർവ്വത്രിക ആരോഗ്യ സുരക്ഷ പദ്ധതി” നടപ്പിലാക്കുന്നത്‌.
5. പദ്ധതിക്കായി കേന്ദ്രസർക്കാരിന്റെ സഹായം എത്ര ?
ആയുഷ്മാൻ ഭാരത് പ്രകാരം ഒരു കുടുബത്തിനായി കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള 1100 രൂപയുടെ കേന്ദ്രവിഹിതമായ 660 രൂപയാണു കേന്ദ്രം സംസ്ഥാന സർക്കാരിനു നൽകുന്നത്‌. അതും കേന്ദ്ര പട്ടികയിൽ പെട്ട 18.5 ലക്ഷം കുടുംബങ്ങൾക്ക്‌ മാത്രം. ഇൻഷ്വറൻസ്‌ കമ്പനിക്ക്‌ ഒരു കുടുംബത്തിനായി 2999.48 രൂപയാണു സംസ്ഥാന സർക്കാർ നൽകേണ്ടത്‌.
advertisement
6. സംസ്ഥാന സർക്കാർ പദ്ധതി ആരംഭിച്ചിട്ടുണ്ടോ ?
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായുള്ള മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിക്ക് (മെഡി സെപ്: MEDISEP: Medical Insurance for State Employees and Pensioners) ജൂൺ ഒന്ന് മുതൽ തുടക്കം കുറിച്ച് കഴിഞ്ഞിട്ടുമുണ്ട്. അങ്ങനെ കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും ഉൾക്കൊള്ളിക്കുന്ന സാർവ്വത്രിക ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് ഇന്ത്യക്കാകെ മാതൃകയാക്കികൊണ്ട് കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ചെയ്യേണ്ടിയിരുന്നത്
advertisement
ചികിത്സാ വിഹിതം കുറവാണെന്ന് പറഞ്ഞ്‌ ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റിറ്റ്യൂട്ട്‌ ആയുഷ്മാൻ പദ്ധതികൂടി ഉൾപ്പെടുത്തിയിട്ടുള്ള കാരുണ്യപദ്ധതിയിൽ ചേരാൻ വിസമ്മതം പ്രകടിപ്പിച്ചിരിക്കയാണ്. ഇൻഷ്വറൻസില്ലെങ്കിൽ പോലും ബി പി എൽ വിഭാഗത്തിൽ പെട്ടവർക്ക്‌ സൗജന്യ ചികിത്സനൽകാൻ ബാധ്യതയുള്ള സ്ഥാപനമാണ് ശ്രീചിത്ര. കേന്ദ്രസർക്കാർ സ്ഥാപനമായ ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റിറ്റ്യൂട്ടിനോട്‌ കാരുണ്യപദ്ധതിയിൽ ചേരാൻ നിർബന്ധിക്കയാണ് കേരളത്തിൽ വന്ന അവസരത്തിൽ പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നതെന്നും ഡോ. ഇക്ബാൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആയുഷ്മാന്‍ ഭാരതവും കേരളവും: പ്രധാനമന്ത്രി പറഞ്ഞത് ശരിയോ ? 6 കാര്യങ്ങളുമായി ഡോ.ഇക്ബാൽ
Next Article
advertisement
കാസർഗോഡ് മൂന്നുവയസുകാരനെ ബന്ധുവീട്ടിൽ നിർത്തിയശേഷം വീട്ടിലെത്തിയ യുവ അധ്യാപികയും ഭർത്താവും ജീവനൊടുക്കി
കാസർഗോഡ് മൂന്നുവയസുകാരനെ ബന്ധുവീട്ടിൽ നിർത്തിയശേഷം വീട്ടിലെത്തിയ യുവ അധ്യാപികയും ഭർത്താവും ജീവനൊടുക്കി
  • കാസർഗോഡ് കടമ്പാറയിൽ യുവ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി.

  • കടുത്ത സാമ്പത്തിക പ്രശ്നങ്ങളാണ് അജിത്തിനെയും ശ്വേതയെയും ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്.

  • മൂന്നു വയസ്സുള്ള മകനെ ബന്ധുവീട്ടിൽ നിർത്തിയശേഷം ഇരുവരും വീട്ടിലെത്തി വിഷം കഴിച്ചു.

View All
advertisement