പ്രതികളുമായി സെൻട്രൽ ജയിലിലേക്ക് പോയ പൊലീസ് ബസും ഇന്നോവയും കൂട്ടിയിടിച്ചു; പൊലീസുകാരുള്‍പ്പെടെ 8 പേര്‍ക്ക് പരിക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
മലപ്പുറം എ ആര്‍ ക്യാമ്പിലെ ബസാണ് അപകടത്തില്‍ പെട്ടത്.
കോഴിക്കോട്: കൊയിലാണ്ടിയില്‍ പൊലീസ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ മൂന്ന് പൊലീസുകാരുള്‍പ്പെടെ എട്ടു പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം എ ആര്‍ ക്യാമ്പിലെ ബസാണ് അപകടത്തില്‍ പെട്ടത്.
പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയി തിരിച്ചുവരുന്നതിനിടെയിലാണ് പൊലീസുകാര്‍ സഞ്ചരിച്ച ബസ് ഇന്നോവയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നത്. പരിക്കേറ്റ ഏഴു പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസവും കോഴിക്കോടും സമാന സംഭവം നടന്നിരുന്നു. പൊലീസ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് എസ്.ഐ ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണ മെട്ടന്തറ ജംഗ്ഷനിലാണ് പൊലീസ് വാഹനം മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റത്. പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് വാഹനമാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ 11.30 നാണ് അപകടം ഉണ്ടായത്.
advertisement
കായണ്ണ മൊട്ടന്തറ സർക്കാർ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ റോഡില്‍ നിന്നും മൊട്ടന്തറ അങ്ങാടിയിലേക്കുള്ള ഇറക്കത്തിലാണ് പൊലീസ് വാഹനം നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞത്. എസ്‌ഐ അടക്കം നാലുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
July 16, 2023 7:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതികളുമായി സെൻട്രൽ ജയിലിലേക്ക് പോയ പൊലീസ് ബസും ഇന്നോവയും കൂട്ടിയിടിച്ചു; പൊലീസുകാരുള്‍പ്പെടെ 8 പേര്‍ക്ക് പരിക്ക്