അശ്ലീല സന്ദേശ വിവാദത്തില്‍ അന്വേഷണം വേണമെന്ന് DYFI; 'വി ഡി സതീശന്‍ ക്രിമിനല്‍ കുറ്റത്തിന് കൂട്ടുനിന്നു'
- Published by:Rajesh V
- news18-malayalam
Last Updated:
'വി ഡി സതീശന്‍ ചെയ്തത് ക്രിമിനല്‍ കുറ്റത്തിന് കൂട്ടുനില്‍ക്കുകയാണ്. ക്രിമിനല്‍ കുറ്റം അറിഞ്ഞിട്ട് വിഡി സതീശനെ പോലെ ഭരണഘടനാസ്ഥാപനത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഒരാള്‍ അത് മറച്ചുവച്ചു എന്ന് മാത്രമല്ല ആ വേട്ടക്കാരന് കൂടുതല്‍ അംഗീകാരങ്ങള്‍ കൊടുത്ത് പല സ്ഥാനങ്ങളിലും ഇരുത്തി എന്ന് ആ പെണ്‍കുട്ടി തന്നെ പറഞ്ഞിരിക്കുകയാണ്'
തിരുവനന്തപുരം: യുവരാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ നിലപാട് വ്യക്തമാക്കി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഉയര്‍ന്നു വരുന്ന വിഷയം അതീവ ഗുരുതരമെന്ന് അദ്ദേഹം പ്രതികരിച്ചു. പരാതി ഉന്നയിച്ച പെണ്‍കുട്ടിക്ക് എതിരെ സൈബര്‍ ആക്രമണം നടക്കുന്നതിനെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ കാര്യങ്ങളും വി ഡി സതീശനോട് പറഞ്ഞിട്ടുണ്ടെന്നാണ് ആ പെണ്‍കുട്ടി വ്യക്തമാക്കിയത്. ആ കാര്യങ്ങള്‍ ഒന്നുകില്‍ അദ്ദേഹം പൊലീസിന് കൈമാറണം. വേട്ടക്കാരനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ സമീപനം സ്വീകരിക്കണം. അതുമായി ബന്ധപ്പെട്ട പ്രതികരണം അദ്ദേഹം നടത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതും വായിക്കുക: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പരാതി പ്രളയം; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റും
തുടര്‍ച്ചയായി ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശന്‍ ചെയ്തത് ക്രിമിനല്‍ കുറ്റത്തിന് കൂട്ടുനില്‍ക്കുകയാണ്. ക്രിമിനല്‍ കുറ്റം അറിഞ്ഞിട്ട് വിഡി സതീശനെ പോലെ ഭരണഘടനാസ്ഥാപനത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഒരാള്‍ അത് മറച്ചുവച്ചു എന്ന് മാത്രമല്ല ആ വേട്ടക്കാരന് കൂടുതല്‍ അംഗീകാരങ്ങള്‍ കൊടുത്ത് പല സ്ഥാനങ്ങളിലും ഇരുത്തി എന്ന് ആ പെണ്‍കുട്ടി തന്നെ പറഞ്ഞിരിക്കുകയാണ്.
advertisement
അതുകൊണ്ട് ഇക്കാര്യത്തില്‍ ഏറ്റവും ആദ്യം പ്രതികരണം ചോദിക്കേണ്ടത് വി ഡി സതീശനോടാണ്. എന്തൊക്കെയാണ് ആ പെണ്‍കുട്ടി പറഞ്ഞത്, അവര്‍ നേരിട്ട പീഡനങ്ങള്‍ എന്തൊക്കെയാണ് എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. പിതൃതുല്യനായി കാണുന്നു എന്ന് പറയുന്നു ആ പെണ്‍കുട്ടി. സ്വന്തം മകളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ പരാതി പൊസീലിന് കൈമാറാതെ മുക്കി. വേട്ടക്കാരനെ സംരക്ഷിച്ചു- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ സംസ്‌കാരമനുസരിച്ച് അവര്‍ക്ക് ഇതൊന്നു ഒരു പ്രശ്‌നമല്ലെന്നും അവര്‍ ഇത്തരക്കാരെയെല്ലാം സംരക്ഷിച്ച ഒരു അനുഭവമാണ് കാണാന്‍ കഴിയുകയെന്നും വി കെ സനോജ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
August 21, 2025 11:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അശ്ലീല സന്ദേശ വിവാദത്തില്‍ അന്വേഷണം വേണമെന്ന് DYFI; 'വി ഡി സതീശന്‍ ക്രിമിനല്‍ കുറ്റത്തിന് കൂട്ടുനിന്നു'