advertisement

DYFI | 'സുധാകരന്‍റെ പൊളിറ്റിക്കൽ തന്തയല്ല ഡിവൈഎഫ്ഐയുടെ പൊളിറ്റിക്കൽ തന്ത': എ എ റഹീം

Last Updated:

'കൊന്നു തീർക്കണമെന്നാണ് യൂത്ത് കോൺഗ്രസുകാരോട് കോൺഗ്രസ് പറയുന്നത്. കോൺഗ്രസിന്‍റെ വെർബൽ അറ്റാക്ക് സി പി എം -ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രകോപിപ്പിക്കാനാണ്'

AA-Rahim
AA-Rahim
തിരുവനന്തപുരം: ഇടുക്കിയിൽ (Idukki) എസ് എഫ് ഐ (SFI) പ്രവർത്തകന്‍റേത് ഇരന്നു വാങ്ങിയ രക്തസാക്ഷിത്വമെന്ന കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി ഡി വൈ എഫ് ഐ (DYFI). സുധാകരന്‍റെ പൊളിറ്റിക്കൽ തന്തയല്ല എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പൊളിറ്റിക്കൽ തന്തയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ എ റഹീം പറഞ്ഞു. കൊന്നു തീർക്കണമെന്നാണ് യൂത്ത് കോൺഗ്രസുകാരോട് കോൺഗ്രസ് പറയുന്നത്. കോൺഗ്രസിന്‍റെ വെർബൽ അറ്റാക്ക് സി പി എം -ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രകോപിപ്പിക്കാനാണ്. ഈ കെണിയിൽ പ്രവർത്തകർ വീഴാൻ പാടില്ല. സുധാകരന്‍റെ മനസിക നില പരിശോധിക്കപ്പെടണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.
ഇരന്നു വാങ്ങിയ രക്തസാക്ഷിത്വമെന്ന് പറയുന്നത് എത്രമാത്രം ഭീകരം. ഇരന്നു വാങ്ങിയതെന്ന് പറയുമ്പോൾ കൊന്നത് കോൺഗ്രസെന്ന് സുധാകരൻ സമ്മതിച്ചിരിക്കുന്നു. ഭീകര സംഘടനകൾ കുറ്റകൃത്യം ഏൽക്കുന്നതു പോലെയാണ് കെ പി സി സി നേതൃത്വത്തിന്‍റെ നടപടി. ഭീകര സംഘടനകളുടെ തലവന്മാരെപ്പോലെയാണ് സുധാകരന്‍റെ വാക്കുകൾ. സുധാകരൻ കൊലയാളികളെ പരസ്യമായി പിന്തുണയ്ക്കുന്നു. കൊലയാളിയായ നിഖിൽ പൈലിയെക്കാൾ ഭീകരനാണ് കെ സുധാകരനെന്നും എ എ റഹീം പറഞ്ഞു.
നിഖിൽ പൈലിയൊക്കെ സുധാകരനെക്കാൾ എത്രയോ ഭേദമാണെന്ന് എ എ റഹീം പറഞ്ഞു. സുധാകരൻ കോൺഗ്രസിന് മൃതസഞ്ജീവനി കൊടുക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടൊന്നും കോൺഗ്രസ് രക്ഷപെടാൻ പോകുന്നില്ല. ഏ കെ ആൻറണിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമൊക്കെ സുധാകരന്‍റെ വാക്കുകളെ കുറിച്ച് പ്രതികരിക്കണമെന്നും കൊലപാതകത്തിനെതിരെയുളള ജനകീയ സദസ്സ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് റഹീം പറഞ്ഞു.
advertisement
എത്തിയത് ആറംഗ സംഘം; ധീരജിനെ കുത്തിയത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ; റിമാൻഡ് റിപ്പോർട്ട്
ധീരജ് ഉൾപ്പെടെ മൂന്ന് എസ്. എഫ്. ഐ (SFI ) പ്രവർത്തകരെ കുത്തിയ കേസിൽ 6 പേർ പ്രതികളെന്ന് റിപ്പോർട്ട്. പുറത്ത് നിന്നും എത്തിയവർ കോളജിൽ പ്രവേശിക്കുന്നത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടിയാണ് അമൽ, ധീരജ്, അർജുൻ എന്നിവരുടെ ഇടനെഞ്ചിൽ ആഞ്ഞ് കുത്തിയത്. മരണം സംഭവിക്കുമെന്നുള്ള അറിവോടു കൂടി കൈയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് നിഖിൽ പൈലി ധീരജിന്റെ (Dheeraj Rajendran)ഇടതു നെഞ്ച് ഭാഗത്ത് ആഞ്ഞുകുത്തി കുത്തി കൊലപ്പെടുത്തി.
advertisement
കേസിൽ ഒന്ന് മുതൽ 6 വരെയുള്ള പ്രതികൾ KSU- യൂത്ത് കോൺഗ്രസ് സജീവ പ്രവർത്തകരാണ്. രണ്ടു പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ബാക്കി ഉള്ളവർ ഒളിവിലാണെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.
റിമാന്റ് റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ ഇങ്ങനെ
ഗവ. എൻജിനീയറിംഗ് കോളേജ് മെയിൻ ഗേറ്റിന്റെ സമീപം പത്താം തീയതി ഉച്ചക്ക് 1.15 മണിയോടു കൂടി കോളേജ് ഇലക്ഷനോടനുബന്ധിച്ചാണ് സംഭവം ഉണ്ടായത്‌. കോളേജിനുള്ളിലേക്ക് കോളേജ് വിദ്യാർത്ഥികളല്ലാത്തവർ ആരും പ്രവേശിക്കരുതെന്ന് പറഞ്ഞ ഇടുക്കി ഗവ എൻജിനീയറിംഗ് കോളേജിലെ എസ്. എഫ്. ഐ (SFI) പ്രവർത്തകരായ അമൽ, ധീരജ്', അർജുൻ എന്നിവരെ കഠിന ദേഹോപദ്രവം ഏൽപ്പിക്കണമെന്നും കൊലപ്പെടുത്തണമെന്നുമുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി ഒന്ന് മുതൽ 6 പ്രതികൾ കോളജിൽ എത്തിയത്.
advertisement
ഇവർ സുഹൃത്തുക്കളായ അമൽ, ധീരജ്, അർജുൻ എന്നിവരെ കയ്യേറ്റം ചെയ്യുകയും ഒന്നാം പ്രതി നിഖിൽ തന്റെ  പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്നതും ഉപയോഗിച്ചാൽ മരണം വരെ സംഭവിക്കാവുന്ന കത്തി കൊണ്ട് അർജുന്റെ ഇടതു കക്ഷത്തിന്റെ താഴെയും ഇടതു നെഞ്ചു ഭാഗത്തും കുത്തി.  സുഹൃത്തായ അമലിന്റെ വലതു നെഞ്ചു ഭാഗത്തും കഴുത്തിന്റെ ഇടതു ഭാഗത്തും കുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ചു.
advertisement
കുത്തിയ ശേഷം ജില്ലാ പഞ്ചായത്ത് ഭാഗത്തേക്ക് ഓടിപ്പോകുവാൻ ശ്രമിച്ച നിഖിലിനെ പിടിച്ചുനിർത്താൻ ശ്രമിച്ച  ധീരജിനെ ഒന്നാം പ്രതി ഇടുക്കി പട്ടികജാതി വികസന ഓഫീസിന്റെ മുൻവശം റോഡിൽ വെച്ച് കയ്യിലിരുന്ന കത്തി കൊണ്ട് നെഞ്ച് ഭാഗത്ത് കുത്തി കൊലപ്പെടുത്തിയെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
DYFI | 'സുധാകരന്‍റെ പൊളിറ്റിക്കൽ തന്തയല്ല ഡിവൈഎഫ്ഐയുടെ പൊളിറ്റിക്കൽ തന്ത': എ എ റഹീം
Next Article
advertisement
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement