'സംഘി തമ്പുരാൻമാർ എമ്പുരാനെ എതിർക്കുമ്പോൾ... നമുക്ക് കാണാം'; മാനവീയം വീഥിയിൽ സാംസ്കാരിക പ്രതിരോധവുമായി DYFI

Last Updated:

എമ്പുരാൻ സിനിമയ്ക്കെതിരായുള്ള പ്രചാരണങ്ങളില്‍ സാംസ്‌കാരിക പ്രതിരോധവുമായി ഡി വൈ എഫ് ഐ

News18
News18
തിരുവനന്തപുരം: എമ്പുരാൻ സിനിമയ്ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇന്ന് സാംസ്‌കാരിക പ്രതിരോധം സംഘടിപ്പിക്കും. മാർച്ച് 30-ന് വൈകിട്ട് 5 മണിയ്ക്ക് തിരുവനന്തപുരം മാനവീയം വീഥിയാലാണ് സാംസ്‌കാരിക പ്രതിരോധം സംഘടിപ്പിക്കുന്നത്. ഡിവൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
'സംഘി തമ്പുരാൻമാർ എമ്പുരാനെ എതിർക്കുമ്പോൾ... നമുക്ക് കാണാം' എന്ന തലക്കെട്ടോടെയാണ് പരിപാടി. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാൻ നമുക്ക് ഒത്തുചേരാമെന്നും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാകമ്മിറ്റി ഫെയ്സ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.
'സുഹൃത്തുക്കളേ.. സിനിമ പ്രേമികളെ.. എമ്പുരാൻ എന്ന സിനിമയ്ക്കെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയിൻ നിങ്ങൾ ശ്രദ്ധിച്ചോ?
മഹാപ്രതിഭകളായ ചലച്ചിത്രതാരങ്ങളെയും അണിയറ പ്രവർത്തകരെയും ഭയപ്പെടുത്താൻ നോക്കിയാൽ , അതിനെ വകവച്ചു കൊടുക്കാൻ മനസ്സില്ല.. ഗുജറാത്ത് വംശഹത്യയെപ്പറ്റി പരാമർശിച്ചാൽ, പരാമർശിക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികളാക്കുന്ന ആ വിരട്ടലുണ്ടല്ലോ .. അതങ്ങ് കൈയ്യിൽ വച്ചാൽ മതി. ഇത് വെള്ളരിക്കാപട്ടണവുമല്ല. *സംഘി തമ്പുരാൻമാർ എമ്പുരാനെ എതിർക്കുമ്പോൾ- എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം..ഇത് കേരളമാണ്.* വാസ്തവങ്ങളെ അരിഞ്ഞു തള്ളുന്ന സെൻസർ കത്രികകൾക്കുമേൽ കാലം കാർക്കിച്ചു തുപ്പും.. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാൻ നമുക്ക് ഒത്തുചേരാം. മാർച്ച് 30 വൈകിട്ട് 5 ന് മാനവീയം വീഥിയിൽ വരുമല്ലോ.. ഉറപ്പായും വരണം..'- എന്നാണ് ഡിവൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
advertisement
എമ്പുരാൻ സിനിമ റിലീസ് ആയതിനു ശേഷം സംഘപരിവാർ കോർണറുകളിൽ നിന്ന് വരുന്ന അധിക്ഷേപങ്ങളിലും സിനിമക്കും അണിയറ പ്രവർത്തകർക്കും എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും പ്രതിഷേധിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡി വൈ എഫ് ഐ കേരള ഫെയ്സബുക്ക് പേജിൽ പോസ്റ്റും പങ്കുവച്ചിട്ടുണ്ട്.
'ഗുജറാത്തിൽ സംഘപരിവാർ വാളും തൃശൂലവുമായി അഴിഞ്ഞാടി നടത്തിയ വംശഹത്യയെ ഒരു കാലാസൃഷ്ടിയിലൂടെ സ്പർശ്ശിക്കുമ്പോൾ പോലും അവർ എത്ര അസ്വസ്ഥമാണ് എന്നാണ് തെളിയിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയത്തെ വിമർശിക്കുന്ന സിനിമയോടുള്ള ആരോഗ്യപരമായ വിയോജിപ്പ് പോലുമല്ല, മലയാളികളുടെ അഭിമാനമായ രാജ്യം ആദരിച്ച മഹാനടനായ മോഹൻലാലിനെയും, പൃത്വിരാജിനെയും, മുരളി ഗോപിയേയും, ആന്റണി പെരുമ്പാവൂരിനെയുമൊക്കെ നേരെ കേട്ടാൽ അറക്കുന്ന തെറി അഭിഷേകവും, വർഗ്ഗീയ അധിക്ഷേപങ്ങളുമാണ് നടത്തുന്നത്. കേരളത്തെ അപമാനിക്കാൻ കേരള സ്റ്റോറി എന്നൊരു പ്രൊപ്പഗാണ്ട പടച്ചു വിട്ടപ്പോൾ '100% ഫാക്ട്' എന്ന് സർട്ടിഫിക്കറ്റ് അടിച്ചു കൊടുത്തവരാണ് ഇപ്പോൾ പൃത്വിരാജിനെയും മോഹൻ ലാലിനെയുമൊക്കെ തെറി പറയുന്നത്.
advertisement
ബാബറി സംഭവത്തിന് ശേഷം ഇന്ത്യയിൽ ഏറ്റവും വിധ്വംസകമായ വർഗ്ഗീയ കലാപവും വംശഹത്യയുമായിരുന്നു 2002-ൽ നരേന്ദ്ര മോദി ഭരണത്തിന് കീഴിൽ ഗുജറാത്തിൽ നടമാടിയത്. സംസ്ഥാനം ഭരിക്കുന്ന പാർടിയുടെയും നേതാക്കളുടെയും അനുഗ്രഹാശിസുകളോടെ ഹിന്ദുത്വ തീവ്രവാദികൾ മുസ്‌ലീങ്ങൾക്ക് നേരെ ക്രൂരമായ അക്രമണ പരമ്പരയും കൊലപാതകവും അഴിച്ചു വിട്ടു. തന്നെ രണ്ട് ദിവസം ജയിൽ മോചിതനാക്കിയാൽ ഇനിയും ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊന്നിട്ട് വരാം എന്ന് ആഹ്ലാദത്തോടെ അലറിയ ബാബു ബംജ്രംഗിയെ പോലുള്ള വംശഹത്യയിലെ പ്രതികളെ ഇന്നും സംരക്ഷിക്കുന്ന ഭരണകൂടമാണ് ഗുജറാത്തിലെ ബിജെപി ഗവണ്മെന്റ്. വംശഹത്യാ കാലത്ത് മുസ്ലീം സ്ത്രീകളെ പീഡിപ്പിച്ചു കൊലപാതകം നടത്തിയതും അടക്കമുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ട സംഘികൾക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയാക്കാൻ ശ്രമിച്ച ഗുജറാത്ത്‌ സർക്കാർ നടപടി രാജ്യം കണ്ടു.
advertisement
അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രി ഇന്ന് രാജ്യം ഭരിക്കുന്ന കാലത്ത്, എല്ലാ എതിർ ശബ്ദങ്ങളെയും നിഷ്കരുണം ഇല്ലാതാക്കുകയോ വില കൊടുത്ത് വാങ്ങുകയോ ചെയ്യുന്ന ഈ കാലത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഈ അക്രമണോത്സകത ആരേലും വിമർശിച്ചിട്ടുണ്ടെങ്കിൽ, തുറന്ന് കാണിച്ചിട്ടുണ്ടെങ്കിൽ അവർ ഉറപ്പായും അഭിനന്ദനം അർഹിക്കുന്നു.
മുരളി ഗോപി എന്ന എഴുത്തുകാരനും, പ്രിത്വിരാജ് സുകുമാരൻ എന്ന സംവിധായകനും, ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിനും, മലയാളികളുടെ സ്വകാര്യ അഭിമാനം മോഹൻ ലാലിനും, എമ്പുരാൻ സിനിമയുടെ എല്ലാ അണിയറ പ്രവർത്തകരേയും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒരു സംഘപരിവാറുകാരുടെ ഓലപ്പാമ്പ് കണ്ടും ഇവിടെയാരും ഭയപ്പെടുകയോ പുറകോട്ട് പോവുകയോ ചെയ്യേണ്ടതില്ല.
advertisement
മതനിരപേക്ഷത സംരക്ഷിക്കാൻ കേരളം ഒറ്റ ക്കെട്ടായി ഉണ്ടാവും.'- എന്നായിരുന്നു ഡിവൈഎഫ്ഐ കേരളയുടെ കുറിപ്പ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സംഘി തമ്പുരാൻമാർ എമ്പുരാനെ എതിർക്കുമ്പോൾ... നമുക്ക് കാണാം'; മാനവീയം വീഥിയിൽ സാംസ്കാരിക പ്രതിരോധവുമായി DYFI
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement