'DYFI സംഘം പേര് ചോദിച്ച് ഉറപ്പിച്ച ശേഷമാണ് ആക്രമിച്ചത്; കൊല്ലാൻ ലക്ഷ്യമിട്ടത് എന്നെ'; കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍

Last Updated:

കണ്‍മുന്നില്‍ വച്ചാണ് മകനെ വെട്ടി കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട മുഹ്‌സിന്റെ പിതാവ് അബ്ദുള്ളയും പറഞ്ഞു. ഒരു വലിയ സംഘമെത്തി മൂത്ത മകനെ വലിച്ചിറക്കി. തടയാന്‍ ചെന്ന ഇളയ മകനെ വെട്ടുകയായിരുന്നുവെന്നും അബ്ദുള്ള മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കണ്ണൂര്‍: പാനൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടത് തന്നെയായിരുന്നുവെന്ന് കൊല്ലപ്പെട്ട മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിന്റെ സഹോദരൻ. പേര് ചോദിച്ച് ഉറപ്പിച്ച ശേഷമാണ് ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചതെന്ന് സഹോദരന്‍ മുഹ്‌സിന്‍ പറഞ്ഞു. ഇരുപതംഗ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. തന്നെ മര്‍ദ്ദിക്കുന്നത് കണ്ടാണ് മന്‍സൂര്‍ ഓടിയെത്തിയതെന്ന് മുഹ്‌സിന്‍ വെളിപ്പെടുത്തി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹ്‌സിന്‍ നിലവില്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്.
''ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ലക്ഷ്യമിട്ടിരുന്നത്. തന്റെ പേര് ചോദിച്ചശേഷം ഡിവൈഎഫ്‌ഐ സംഘമെത്തി ആക്രമിക്കുകയായിരുന്നു. നിലവിളി ശബ്ദം കേട്ടതോടെ സഹോദരനും നാട്ടുകാരും ഓടിയെത്തുകയായിരുന്നു. ഇതോടെ ആക്രമികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതില്‍ ഒരാളെ താന്‍ പിടിച്ച് വെച്ചു. പിടികൂടിയാളെ വിട്ടുകിട്ടാനാണ് ഡിവൈഎഫ്‌ഐ സംഘം ബോംബെറിഞ്ഞത്. ''- മുഹ്സിൻ പറഞ്ഞു. ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരുമാണ് ആക്രമണം നടത്തിയത്. ഇവരെ എല്ലാവരെയും പരിചയമുണ്ടെന്നും മുഹ്സിന്‍ പറഞ്ഞു.
advertisement
കണ്‍മുന്നില്‍ വച്ചാണ് മകനെ വെട്ടി കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട മുഹ്‌സിന്റെ പിതാവ് അബ്ദുള്ളയും പറഞ്ഞു. ഒരു വലിയ സംഘമെത്തി മൂത്ത മകനെ വലിച്ചിറക്കി. തടയാന്‍ ചെന്ന ഇളയ മകനെ വെട്ടുകയായിരുന്നുവെന്നും അബ്ദുള്ള മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കൊലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ 150-ാം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പോളിങ്ങിനിടെ മുക്കില്‍പീടിക ഭാഗത്ത് ലീഗ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ആളുകളെ ഓപ്പണ്‍ വോട്ട് ചെയ്യിക്കാന്‍ എത്തിച്ചതിനെ സിപിഎം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പിന്നാലെ കടവത്തൂര്‍ ഭാഗത്തെ 150, 149 ബൂത്തുകളില്‍ വലിയ തോതിലുള്ള വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. പോളിങ്ങിനിടെ തന്നെ മുഹ്‌സിന് നേരെ ഭീഷണിയുണ്ടായിരുന്നു.
advertisement
ഈ ആക്രമണത്തിനിടെ മുഹ്‌സിന്റെ സഹോദരനായ മന്‍സൂറിനും വെട്ടേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അര്‍ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ബോംബേറില്‍ ഒരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്.
കസ്റ്റഡിയിലുള്ള സിപിഎം പ്രവർത്തകന്റെ വാട്സാപ്പ് സ്റ്റാറ്റസ്
കൊലപാതക സൂചന നൽകി പാനൂർ കൊലയിൽ കസ്റ്റഡിയിലുള്ള സിപിഎം പ്രവർത്തകന്റെ വാട്സാപ്പ് സ്റ്റാറ്റസ്. ''സഖാക്കളെ ആക്രമിച്ച മുസ്ലിം ലീഗിന്റെ ചെന്നായ കൂട്ടങ്ങളെ നിങ്ങൾ ഈ ദിവസം വർഷങ്ങളോളം ഓർത്തുവെക്കും. ഉപ്പ്'' എന്നാണ് ഇയാള്‍ വാട്‌സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ്. മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വാട്‌സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസാണിത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'DYFI സംഘം പേര് ചോദിച്ച് ഉറപ്പിച്ച ശേഷമാണ് ആക്രമിച്ചത്; കൊല്ലാൻ ലക്ഷ്യമിട്ടത് എന്നെ'; കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍
Next Article
advertisement
'കഴുതകളുടെ പാർലമെന്റിൽ ഒന്നുകൂടി'; പാകിസ്ഥാൻ പാർലമെന്റ് ഹാളിൽ കഴുത കയറിയതിൽ സോഷ്യൽ മീഡിയ
'കഴുതകളുടെ പാർലമെന്റിൽ ഒന്നുകൂടി'; പാകിസ്ഥാൻ പാർലമെന്റ് ഹാളിൽ കഴുത കയറിയതിൽ സോഷ്യൽ മീഡിയ
  • പാകിസ്ഥാൻ പാർലമെന്റിൽ കഴുതയുടെ അപ്രതീക്ഷിത പ്രവേശനം ചിരിയും ഞെട്ടലും പടർത്തി.

  • സുരക്ഷാ ഉദ്യോഗസ്ഥർ കഴുതയെ പിടിക്കാൻ ശ്രമിച്ചെങ്കിലും അത് എംപിമാർക്കിടയിൽ ഓടിക്കയറി.

  • സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകൾ വന്നിട്ടുണ്ട്.

View All
advertisement