Kerala Assembly Election 2021 | സംസ്ഥാനത്ത് പരക്കെ അക്രമം; യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു; യുവമോർച്ച നേതാവ് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ

Last Updated:

കൊലപാതകവും ബോംബേറും അടക്കം വിവിധ ജില്ലകളിൽ നിന്നായി നിരവധി അതിക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടത്തും വ്യാപക അക്രമങ്ങൾ. കൊലപാതകവും ബോംബേറും അടക്കം വിവിധ ജില്ലകളിൽ നിന്നായി നിരവധി അതിക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കണ്ണൂരിലാണ് രാഷ്ട്രീയ സംഘർഷം കൊലപാതകത്തിൽ കലാശിച്ചത്.
സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു
പാനൂരിൽ സിപിഎം പ്രവർത്തരുടെ വെട്ടേറ്റ് യൂത്ത് ലീഗ് പ്രവർത്തകനായ മൻസൂർ (21) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം എന്നാണ് സൂചന. മൻസൂറിന് ഒപ്പമുണ്ടായിരുന്ന സഹോദരൻ മുഹ്സിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇരുപതംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നും ഇവരുടെ ലക്ഷ്യം മുഹ്സിന്‍ ആയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഭീഷണിയുണ്ടായിരുന്ന കാര്യം അറിയിച്ചിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം ഉന്നയിച്ച് MSF സംസ്ഥാന ട്രഷറർ നജാഫ് രംഗത്തെത്തിയിട്ടുണ്ട്.
advertisement
കാസർകോട് യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്‍റിന് വെട്ടേറ്റു
കാസർകോട് ബിജെപി-സിപിഎം സംഘർഷത്തിലാണ് യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്‍റ് ശ്രീജിത്ത് പറക്കളായിക്ക് വെട്ടേറ്റത്. ഇരുകാലുകളും വെട്ടേറ്റ് തൂങ്ങി ഗുരുതരാവസ്ഥയിലായ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയുണ്ടായ സംഘർഷത്തിൽ ഒരു സിപിഎം പ്രവർത്തകയ്ക്കും വെട്ടേറ്റിട്ടുണ്ട്.
കായംകുളത്ത് ഡിവൈഎഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം
കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അഫ്സലിനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെ എരുവ മാവിലേത്ത് സ്കൂളിനു മുന്നിൽവച്ചാണ് ഡിവൈഎഫ്ഐ –യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.
advertisement
അക്രമത്തിൽ പരിക്കേറ്റ അഫ്സൽ, ഒപ്പമുണ്ടായിരുന്ന കെഎസ്‍യു നിയോജക മണ്ഡലം മുൻ പ്രസിഡന്റ് നൗഷാദ് ചെമ്പകപ്പള്ളി (30) എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് ബിജെപി-സിപിഎം സംഘർഷം
തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം- ബിജെപി പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. നാല് ബിജെപി പ്രവർത്തകർക്ക് അക്രമത്തിൽ പരിക്കേറ്റിരുന്നു. ബിജുകുമാർ, ജ്യോതി, അനാമിക, അശ്വതി വിജയൻ എന്നിവർക്കാണ് പരിക്കേറ്റത്.
ബിജെപിയുടെ ബൂത്ത് ഓഫീസും തകർത്തു. വിവരമറിഞ്ഞ് ശോഭാ സുരേന്ദ്രൻ അടക്കമുള്ളവർ സ്ഥലത്തെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രൻ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
advertisement
കടയ്ക്കലിലും കൂത്തുപറമ്പിലും ബോംബേറ്
കൊല്ലം കടയ്ക്കലിലും കണ്ണൂർ കൂത്ത്പറമ്പിലുമാണ് പാർട്ടി പ്രവർത്തകരുടെ വീടിന് നേരെ ബോംബേറുണ്ടായത്. കടയ്ക്കലിൽ
ബിജെപി കടയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ് രതി രാജന്‍റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.
വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു.കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വടക്കേവയൽ വാർഡിൽ ബിജെപി സ്ഥാനാർത്തിയായിരുന്നു രതി രാജൻ.
അന്നും നിരവധി തവണ വീടിനു നേരേയും, വാഹനത്തിന് നേരേയും ആക്രമണം ഉണ്ടായിരുന്നു.
കൂത്ത്പറമ്പിൽ കോട്ടയംപൊയിൽ ബൂത്തിലെ യുഡിഎഫ് ബൂത്ത് ഏജന്‍റായ സഹദേവന്‍റെ വീടിന് നേരെയാണ് ഇന്ന് പുലർച്ചയോടെ ബോംബേറുണ്ടായത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Assembly Election 2021 | സംസ്ഥാനത്ത് പരക്കെ അക്രമം; യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു; യുവമോർച്ച നേതാവ് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement