തൃശൂര്: വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. കുന്നംകുളം അകതിയൂര് സ്വദേശി തറമേല് വീട്ടില് അനുഷ(23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയിരുന്നു.
മലപ്പുറം എംസിടി കോളജിലെ നിയമ ബിരുദ വിദ്യാര്ത്ഥിനിയായിരുന്നു. ഈ മാസം 14ന് കോളേജിന് സമീപം ഇരുചക്രവാഹനം നിയന്ത്രണംവിട്ടാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ് പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്.
Also Read- നാളെ വിവാഹം നടക്കാനിരിക്കെ കൂട്ടുകാര്ക്കൊപ്പം കുളിക്കാനിറങ്ങിയ പ്രതിശ്രുത വരൻ മുങ്ങിമരിച്ചു
ഗ്രന്ഥശാലാ സംഘം കുന്നംകുളം താലൂക്ക് വൈസ് പ്രസിഡന്റാണ്. എസ്എഫ്ഐ ഏരിയ ഭാരവാഹിയായും പ്രവര്ത്തിച്ചിട്ടുണ്ട്. അമ്മ ഷൈലജ. സഹോദരന് അക്ഷയ്. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് ശേഷം ബുധനാഴ്ച അകതിയൂരിലെത്തിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident Death, Dyfi, DYFI Kerala, Thrissur