DYFI-Youth Congress | പരസ്പരം പോരുവിളിച്ച് യൂത്ത് കോണ്‍ഗ്രസ്-DYFI പ്രവര്‍ത്തകര്‍; സംഘര്‍ഷാവസ്ഥ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മലപ്പുറത്തും പത്തനംതിട്ടയിലും കൊല്ലത്തും, കോഴിക്കോട് പേരാമ്പ്രയിലും പാലക്കാട് ഒറ്റപ്പാലത്തും സംഘര്‍ഷവും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണവുമുണ്ടായി.
മലപ്പുറം: സംസ്ഥാനത്ത് പലയിടത്തും യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ(DYFI-Youth Congress) പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി(Clash). മലപ്പുറത്തും പത്തനംതിട്ടയിലും കൊല്ലത്തും, കോഴിക്കോട് പേരാമ്പ്രയിലും പാലക്കാട് ഒറ്റപ്പാലത്തും സംഘര്‍ഷവും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണവുമുണ്ടായി.
എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംസ്ഥാനത്തിന്റെ പലയിടത്തും സംഘര്‍ഷാവസ്ഥയിലേക്കെത്തി. മലപ്പുറത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ വേദിയ്ക്ക് സമീപം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത് സംഘര്‍ഷത്തിനിടയാക്കി.
കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. സുധാകരനെതിരെ മുദ്രാവാക്യം വിളികളുയര്‍ന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചെത്തി തിരികെ മുദ്രാവാക്യം പിണറായി വിജയനും കോടിയേരിക്കുമെതിരെ മുദ്രാവാക്യം വിളിച്ചു.
advertisement
രണ്ട് വിഭാഗവും പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥ വര്‍ധിച്ചു. പൊലീസ് ഇടപെട്ട് ഇരുവിഭാഗം പ്രവര്‍ത്തകരെയും മാറ്റി. കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീന് നേരേയുണ്ടായ ആക്രമണത്തില്‍ ഓഫീസിന്റെ വാതില്‍ ഗ്ലാസും ജനല്‍ചില്ലും തകര്‍ന്നു.
advertisement
കണ്ണൂര്‍ തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെ കല്ലേറുണ്ടായി. തൃച്ചംബരത്തുള്ള കോണ്‍ഗ്രസ് മന്ദിരത്തിന് നേരെയാണ് വൈകിട്ട് കല്ലേറ് നടന്നത്. ഓഫിസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കൊടിമരങ്ങളും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് ബോര്‍ഡുകളും തകര്‍ത്തു.
കൊല്ലം ചവറയില്‍ എസ്എഫ്‌ഐ - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുടെ കാറിനു നേരെ അതിക്രമമുണ്ടായി. എംപിയുടെ വാഹനം തടഞ്ഞ പ്രവര്‍ത്തകര്‍ വടി കൊണ്ടു കാറിന്റെ ബോണറ്റിലും ഗ്ലാസിലും അടിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 10, 2022 8:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
DYFI-Youth Congress | പരസ്പരം പോരുവിളിച്ച് യൂത്ത് കോണ്‍ഗ്രസ്-DYFI പ്രവര്‍ത്തകര്‍; സംഘര്‍ഷാവസ്ഥ









