നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • SFI-KSU Clash | മഹാരാജാസ് കോളേജില്‍ SFI-KSU സംഘര്‍ഷം; നിരവധിപേര്‍ക്ക് പരിക്ക്

  SFI-KSU Clash | മഹാരാജാസ് കോളേജില്‍ SFI-KSU സംഘര്‍ഷം; നിരവധിപേര്‍ക്ക് പരിക്ക്

  ഇടുക്കിയില്‍ SFI പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കാമ്പസില്‍ പ്രകടനം നടത്തുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.

  • Share this:
   കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം. എട്ടിലധികം കെ എസ്‌യു പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കാമ്പസില്‍ പ്രകടനം നടത്തുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.

   വിവരമറിഞ്ഞ് പോലീസ് സംഘം കാമ്പസിലെത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളേജിലും സമീപത്തെ ലോ കോളേജിലും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

   ഇടുക്കിയില്‍ കണ്ണൂര്‍ സ്വദേശി ധീരജ് എന്ന എസ്എഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാംപസിന് അകത്ത് കെഎസ്യു- എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു.

   കൊലപാതകത്തിന് പിന്നില്‍ കെഎസ്യു- യൂത്ത് കോണ്‍ഗ്രസുകാരാണെന്ന് ആരോപിച്ച് എസ്എഫ്ഐ രംഗത്തെത്തിയിട്ടുണ്ട്. പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധീരജിന്റെ കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നും എസ്ഐഫ്ഐ നേതൃത്വം ആരോപിക്കുന്നു.

   Also Read-Murder| പാലക്കാട് വയോധിക ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി; മകൻ ഒളിവിൽ

   തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കേരള സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ഇന്ന് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ധീരജിനെ കുത്തിയവര്‍ കൃത്യം നടത്തിയ ശേഷം കാംപസിന് അകത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റുവീണ ധീരജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാര്‍ഥിയുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

   Also Read-Campus Murder | ഇടുക്കിയിൽ SFI പ്രവർത്തകനെ കുത്തിക്കൊന്നു; പിന്നിൽ കെ.എസ്.യു-യൂത്ത് കോൺഗ്രസുകാരെന്ന് എസ്എഫ്ഐ

   തെരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് കൊലപാതകത്തിന് കാരണമെന്ന് എസ് എഫ് ഐ ആരോപിക്കുന്നു. പൈനാവിലെ എഞ്ചിനിയറിങ് കോളേജ് കാംപസില്‍വെച്ച് കുത്തേറ്റ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില ഗുരുതരമാണ്. യാതൊരു പ്രശ്നവും കാംപസില്‍ ഉണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് ദിവസം പുറത്തു നിന്നവര്‍ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്നും എസ്എഫ്ഐ ആരോപിക്കുന്നു.
   Published by:Jayesh Krishnan
   First published: