ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കെതിരെ മോൻസന്റെ വെളിപ്പെടുത്തൽ; പരാതി നൽകാൻ കെ സുധാകരൻ
- Published by:Naseeba TC
- news18-malayalam
Last Updated:
മോൻസൺ മാവുങ്കൽ ഡിവൈഎസ്പിക്കെതിരെ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുധാകരൻ കോടതിയെ സമീപിക്കുന്നത്
കൊച്ചി: ക്രൈം ബ്രാഞ്ച് DYSP ഡിവൈഎസ്പിക്കെതിരെ റസ്ത്തമിനെതിരെ പരാതി നൽകാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മോൺസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ തനിക്കെതിരെ കള്ള കേസിന് ഗൂഢാലോചന നടത്തിയെന്നാണ് പരാതി. കളമശ്ശേരി ഒന്നാം മജിസ്ട്രേറ്റ് കോടതിയിൽ സിവിൽ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യും.
മോൻസൺ മാവുങ്കൽ ഡിവൈഎസ്പിക്കെതിരെ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുധാകരൻ കോടതിയെ സമീപിക്കുന്നത്. അതേസമയം ഡിവൈഎസ്പിക്കെതിരെ മോൻസൺ നൽകിയ പരാതിയുടെ പകർപ്പ് ന്യൂസ് 18 ന് ലഭിച്ചു. ജീപ്പിനുള്ളിൽ വച്ച് തോക്കെടുത്ത് തന്നെ ഭീഷണിപ്പെടുത്തി എന്നും കെ സുധാകരനെതിരെ മൊഴി എഴുതി നൽകണമെന്ന് റസ്തം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
Also Read- കെ സുധാകരനെതിരെ മൊഴി എഴുതി തന്നില്ലെങ്കിൽ വണ്ടിയിൽ ഇട്ട് ചവിട്ടി ഒടിക്കുമെന്ന് പറഞ്ഞു; DYSPക്കെതിരെ മോൻസൺ മാവുങ്കലിന്റെ പരാതി
കൂടാതെ അറസ്റ്റിൽ ആയതോടെ തന്റെ ഭാര്യയും മക്കളും ഡിവൈഎസ്പിയുടെ അടിമകൾ എന്ന് ഡിവൈഎസ്പി പറഞ്ഞതായും തന്റെ അഭിഭാഷകനെയും കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പോക്സോ കേസിൽ തനിക്കെതിരായ പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പാർട്ടി മുഖപത്രം ദേശാഭിമാനിക്കെതിരെയും കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ക്കെതിരെയും സുധാകരൻ മാനനഷ്ട കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കേസ് അന്വേഷിച്ച ഡിവൈഎസ്പി വൈ ആർ റസ്തത്തിനെതിരെയും കെപിസിസി അധ്യക്ഷൻ പരാതി നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 27, 2023 2:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കെതിരെ മോൻസന്റെ വെളിപ്പെടുത്തൽ; പരാതി നൽകാൻ കെ സുധാകരൻ