M Shivashankar | ലോക്കറില്‍ നിന്ന് കണ്ടെടുത്ത കോടി രൂപ ശിവശങ്കറിന് ലഭിച്ച കമ്മീഷനെന്ന് ഇഡി

Last Updated:

ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി ഡിസംബര്‍ എട്ടിലേക്ക് മാറ്റി.

തിരുവനന്തപുരം: സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച കമ്മീഷനാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ്. ഹൈകോടതിയിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ഇ ഡിയുടെ പരാമര്‍ശം.
ശിവശങ്കറിന് ലൈഫ് മിഷന്‍ ഇടപാടില്‍ ലഭിച്ച കമ്മീഷന്‍ തുകയാണ് ലോക്കറില്‍ ഉണ്ടായിരുന്നത്. സ്വപ്‌നയുടെ മൊഴിയില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സര്‍ക്കാര്‍ കരാറുകളുടെ വിശദാംശങ്ങള്‍ സ്വപ്‌നയ്ക്ക് ശിവശങ്കര്‍ നല്‍കിയിരുന്നു.
You may also like:'പാതി നഗ്നരായി പൂജാരിമാർ നിൽക്കുമ്പോൾ ഭക്തർ എന്തിന് മാന്യമായി വസ്ത്രം ധരിക്കണം' - തൃപ്തി ദേശായി [NEWS]Virat Kohli Anushka Sharma | 'പ്രിയപ്പെട്ട കോലി, സ്വന്തം ഭാര്യയോട് ഈ ക്രൂരത വേണ്ടായിരുന്നു' [NEWS] Shocking Murder | 2500 രൂപ കടം വാങ്ങിയതിനെ ചൊല്ലി തർക്കം; സുഹൃത്തിനെ 17കാരൻ കൊലപ്പെടുത്തി [NEWS]
പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തന്നെ പ്രതിയാക്കിയത് എന്നാണ് ശിവശങ്കര്‍ പ്രധാനമായും വാദിച്ചത്. വ്യക്തമായ തെളിവുകള്‍ തനിക്കെതിരെ ഇല്ല. ലോക്കറില്‍ നിന്നും കണ്ടെടുത്ത പണവുമായി തനിക്ക് ബന്ധമില്ല.
advertisement
പുതിയ തിരക്കഥകള്‍ അന്വേഷണ എജന്‍സികള്‍ തനിക്കെതിരെ മെനയുകയാണെന്നും ശിവശങ്കര്‍ വാദിച്ചു. ശിവശങ്കറിന് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് ജസ്റ്റിസ് അശോക് മേനോന്റെ ബഞ്ചില്‍ നടന്ന വാദത്തില്‍ പങ്കെടുത്തത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി ഡിസംബര്‍ എട്ടിലേക്ക് മാറ്റി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
M Shivashankar | ലോക്കറില്‍ നിന്ന് കണ്ടെടുത്ത കോടി രൂപ ശിവശങ്കറിന് ലഭിച്ച കമ്മീഷനെന്ന് ഇഡി
Next Article
advertisement
'സമുദായ സൗഹാർദം ശക്തമായി നിലനിൽക്കട്ടെ'; കൊച്ചി സ്കൂളിലെ ഹിജാബ് വിവാദം ഹൈക്കോടതി തീർപ്പാക്കി
'സമുദായ സൗഹാർദം ശക്തമായി നിലനിൽക്കട്ടെ'; കൊച്ചി സ്കൂളിലെ ഹിജാബ് വിവാദം ഹൈക്കോടതി തീർപ്പാക്കി
  • പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം ഹൈക്കോടതി തീർപ്പാക്കി, കുട്ടിയെ മാറ്റാൻ തീരുമാനിച്ചു.

  • ഹൈക്കോടതി സമുദായ സൗഹാർദം ശക്തമായി നിലനിൽക്കട്ടെയെന്ന് പറഞ്ഞ് ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു.

  • ഹിജാബ് ധരിച്ച് സ്കൂളിൽ പഠിക്കാനാവില്ലെന്ന നിലപാടിൽ സ്കൂൾ, വിദ്യാർത്ഥിനിയെ മാറ്റാൻ രക്ഷിതാവ് തീരുമാനിച്ചു.

View All
advertisement