ഭൂട്ടാൻ വാഹനക്കടത്തിന് പിന്നിൽ കോയമ്പത്തൂർ കേന്ദ്രമായ ഓട്ടോമൊബൈൽ സ്ഥാപനമെന്ന് ഇഡി
- Published by:Rajesh V
- news18-malayalam
Last Updated:
ഭൂട്ടാനിലെ മുൻ സൈനികനും ഇടനിലക്കാരനുമായ ഷാ കിൻലിക്കൊപ്പം ചേർന്ന് 16 വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയെന്ന് ഇവർ ഇ ഡിയോട് സമ്മതിച്ചു
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിന് പിന്നിൽ കോയമ്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓട്ടോമൊബൈല്‍ സ്ഥാപനമെന്ന് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). കോയമ്പത്തൂരിലെ ഷൈൻ മോട്ടോഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമകളായ സാദിഖ് ബാഷ, ഇമ്രാൻ ഖാൻ എന്നിവരാണ് വാഹനക്കടത്ത് ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നാണ് കണ്ടെത്തൽ.
ഭൂട്ടാനിലെ മുൻ സൈനികനും ഇടനിലക്കാരനുമായ ഷാ കിൻലിക്കൊപ്പം ചേർന്ന് 16 വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയെന്ന് ഇവർ ഇ ഡിയോട് സമ്മതിച്ചു. 2023-24 കാലത്തുവാങ്ങിയ ഇവ ഇന്ത്യ-ഭൂട്ടാൻ അതിർത്തിയായ ജയ്ഗാവിൽ എത്തിച്ച് അവിടെ നിന്ന് കണ്ടെയ്നർ ട്രക്കുകളിൽ കയറ്റി കോയമ്പത്തൂരിലെത്തിക്കുകയായിരുന്നു. ഇതിനായി കസ്റ്റംസ് അനുമതി തേടുകയോ ഇറക്കുമതിച്ചുങ്കം നൽകുകയോ ചെയ്തിട്ടില്ല.
വ്യാജ എൻഒസികൾ തയാറാക്കിയെന്നും ഇതിനായി അനധിക്യത മാർഗങ്ങളിലൂടെ പണമിടപാട് നടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. കോയമ്പ ത്തൂരിലെത്തിക്കുന്ന വാഹനങ്ങൾ പൊളിച്ച് അവയുടെ സ്പെയർപാർട്സ് കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ വിറ്റു. ഓൺലൈൻ സൈറ്റുകളെയാണ് ഇതിനായി ഉപയോഗിച്ചത്.
advertisement
ഇടപാടുകൾ പണമായിട്ടോ വ്യക്തിഗത അക്കൗണ്ടുകളിലൂടെയോ ആയിരുന്നു. ഇതിന്റെ രേഖകളൊന്നും ഇവർ സൂക്ഷിച്ചിട്ടില്ല. കോയമ്പത്തൂരിലെ ഗാരിജുകളിലും വർക് ഷോപ്പുകളിലും നടത്തിയ പരി ശോധനകളിൽ പൊളിച്ചു വിറ്റ വാഹനങ്ങളുടെ സ്പെയർപാർട്സ് കണ്ടെത്തി. ഭൂട്ടാനിലെ വാഹന ഇടപാടുകാരുമായി ബന്ധപ്പെട്ടതിന്റെ ഡിജിറ്റൽ തെളിവുകളും ലഭിച്ചു.
അതേസമയം, ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പ്രിവൻ്റിവ് 3 എസ്‌യുവി കൂടി പിടിച്ചെടുത്തു. ഇതിൽ രണ്ടെണ്ണം നടൻ അമിത് ചക്കാലയ്ക്കലിന്റെയും ഒരെണ്ണം പാലക്കാട് സ്വദേശിയുടേതുമാണെന്ന് കസ്‌റ്റംസ് അന്വേഷണസം ഘം വ്യക്തമാക്കി. ഇവരുടെ മൊഴി എടുക്കും. എംവിഡിയുടെ സഹായത്തോടെയാണ് വാഹനങ്ങൾ കണ്ടെത്തിയത്. എളമക്കരയിലെ ഒരു പറമ്പിൽ മൂടിയിട്ട നിലയിലായിരുന്നു ഇവ. ഒരുവർക് ഷോപ്പിന്റെ യാർഡാണ് ഇതെന്നാണു കസ്റ്റംസ് കരുതുന്നത്. നിസാൻ പട്രോൾ, 2 പേർക്കു യാത്ര ചെയ്യാവുന്ന നിസാൻ കാരിയേജ്, ടൊയോട്ട പ്രാഡോ എന്നീ വാഹനങ്ങളാണ് പിടിച്ചെടുത്തത്. രണ്ടെണ്ണം ഭൂട്ടാൻ വാഹനങ്ങളാണ്. മൂന്നാമത്തേതിൻ്റെ വിവരങ്ങൾ പരിശോധിക്കുകയാണ്. ഓപ്പറേഷൻ നുംഖോറിൽ ഇതുവരെ 43 വാഹനങ്ങളാണ് പിടിച്ചെടുത്തത്.
advertisement
Summary: The Enforcement Directorate (ED) has found that an automobile firm based in Coimbatore is behind the Bhutan vehicle smuggling operation.
The ED's investigation revealed that Sadiq Basha and Imran Khan, the owners of the Coimbatore-based firm Shine Motors, planned and executed the vehicle smuggling.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 10, 2025 10:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭൂട്ടാൻ വാഹനക്കടത്തിന് പിന്നിൽ കോയമ്പത്തൂർ കേന്ദ്രമായ ഓട്ടോമൊബൈൽ സ്ഥാപനമെന്ന് ഇഡി