ദുൽഖറിനും അമിത് ചക്കാലക്കലിനും ഇ ഡി നോട്ടീസ് നൽകും; ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കണം

Last Updated:

ഭൂട്ടാൻ വാഹന കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഹവാല സാന്നിധ്യം പരിശോധിക്കാനാണ് ഇ ഡി നീക്കം. ഇന്നലെ നടന്ന റെയ്ഡിൽ ലഭിച്ച രേഖകളും വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടി.

ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ
ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ദുൽഖർ സൽമാനും അമിത് ചക്കാലയ്ക്കലിനും എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ് നൽകും. ഇന്നലെ ഇ ഡി റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും നടപടി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ ഇരുവർക്കും നിർദേശം നൽകി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുൽഖർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
ഭൂട്ടാൻ വാഹന കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഹവാല സാന്നിധ്യം പരിശോധിക്കാനാണ് ഇ ഡി നീക്കം. ഇന്നലെ നടന്ന റെയ്ഡിൽ ലഭിച്ച രേഖകളും വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടി. ഇതിനായി ഇ ഡി കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ദുൽഖർ സൽമാനിൽ നിന്ന് ഉൾപ്പെടെ ലഭിച്ച മൊഴികളും സംഘം പരിശോധിക്കും.
കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കും. നിയമോപദേശത്തിനും ശേഷമായിരിക്കും തീരുമാനം. ദുൽഖർ ഉൾപ്പെടെയുള്ളവർ ഫെമ ചട്ടം ലംഘിച്ചുവെന്നാണ് ഇ ഡിയുടെ പ്രാഥമിക കണ്ടെത്തൽ. ഫെമ ചട്ടത്തിലെ 3,4,8 വകുപ്പുകളുടെ ലംഘനം നടന്നിട്ടുണ്ട് എന്നാണ് ഇ ഡി പറയുന്നത്.
advertisement
കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള സംഘം വഴി ഹവാല ഇടപാടുകൾ നടന്നുവെന്നാണ് ഇ ഡി യുടെ സംശയം. ഇന്ത്യൻ ആർമിയുടെയും യു എസ് എംബസിയുടെയും രേഖകൾ സംഘം വ്യാജമായി നിർമിച്ചുവെന്നും ഈ രേഖകൾ ഉപയോഗിച്ച് വാഹനങ്ങൾ വിൽപന നടത്തിയെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ 13 മണിക്കൂർ നീണ്ടുനിന്ന പരിശോധന പൂർത്തിയാക്കിയാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ദുൽഖറിന്റെ എളംകുളത്തെ വീട്ടിൽ നിന്ന് മടങ്ങിയത്. വാഹനങ്ങളുടെ രേഖകൾ, ഉടമസ്ഥ വിവരങ്ങൾ, പണം നൽകിയ രീതി തുടങ്ങിയ വിവാദങ്ങളാണ് ഇ ഡി നടനിൽ നിന്നും തേടിയത്. ഇന്നലെ രാവിലെ ഏഴ് മണിമുതലാണ് കേരളത്തിലും തമിഴ്നാട്ടിലുമായി 17 കേന്ദ്രങ്ങളിലായി ഒരേസമയം ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. ദുൽഖറിന് പുറമെ നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും വിവിധ കാർ ഷോറൂമുകളിലും ഉൾപ്പെടെ ഇ ഡി പരിശോധന നടത്തി.
advertisement
ഭൂട്ടാൻ വാഹനക്കടത്തിൽ ഹവാല ഉൾപ്പെടെ അനധികൃത സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഇ ഡി പരിശോധന. ദുൽഖർ സൽമാന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസുകളിലും പരിശോധന നടന്നു. തുടർന്ന് ചെന്നൈയിൽ ആയിരുന്ന താരത്തിന്റെ മൊഴിയെടുക്കാനായി ഇ ഡി കൊച്ചിയിലേക്ക് വിളിച്ചുവരുത്തി.
Summary: The Enforcement Directorate (ED) will issue notices to film actors Dulquer Salmaan and Amit Chakalakkal in connection with the Bhutan vehicle smuggling case. This action will follow a review of the documents seized during the ED raid yesterday. Both actors have been directed to submit their bank account details. Dulquer Salmaan had previously stated to the investigative team that the vehicle was purchased after completing all legal procedures.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദുൽഖറിനും അമിത് ചക്കാലക്കലിനും ഇ ഡി നോട്ടീസ് നൽകും; ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കണം
Next Article
advertisement
ദുൽഖറിനും അമിത് ചക്കാലക്കലിനും ഇ ഡി നോട്ടീസ് നൽകും; ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കണം
ദുൽഖറിനും അമിത് ചക്കാലക്കലിനും ഇ ഡി നോട്ടീസ് നൽകും; ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കണം
  • ദുൽഖർ സൽമാനും അമിത് ചക്കാലയ്ക്കലിനും ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ ഇ ഡി നോട്ടീസ് നൽകും.

  • ഇ ഡി റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കണം.

  • ദുൽഖർ ഉൾപ്പെടെയുള്ളവർ ഫെമ ചട്ടം ലംഘിച്ചുവെന്ന് ഇ ഡി പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്.

View All
advertisement