റമദാൻ നാളുകൾക്ക് പരിസമാപ്തി; ഇന്ന് ചെറിയ പെരുന്നാൾ
- Published by:Sarika KP
- news18-malayalam
Last Updated:
പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങിക്കഴിഞ്ഞു.
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. 29 ദിവസത്തെ വ്രത ശുദ്ധിയുടെ നാളുകൾ പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങിക്കഴിഞ്ഞു.
പൊന്നാനിയിൽ മാസപ്പിറ കണ്ടതിനാല്‍ ഇന്ന് ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പാളയം ഇമാം വി പി ഷുഹൈബ് മൗലവിയും അറിയിച്ചിരുന്നു. റമദാനില്‍ കൈവരിച്ച ആത്മവിശുദ്ധിയുടെ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിലേക്ക് പ്രവേശിക്കുന്നത്. തിങ്കളാഴ്ച മാസപ്പിറ ദൃശ്യമാകാത്തതിനെ തുടർന്ന് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ചയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യുഎഇ, സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കും.
advertisement
അതേസമയം വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ഉദാരതയുടെയും മഹിമയെ വാഴ്ത്തുന്ന ആഘോഷമാണ് ഈദുല്‍ ഫിത്തർ. പട്ടിണിരഹിതവും കൂടുതല്‍ സന്തോഷകരവുമായ ലോകം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന സന്ദേശമാണ് റമദാൻ വ്രതം നൽകുന്നത്. കനിവും സാഹോദര്യവും ഈദ് ആഘോഷത്തിൽ മാത്രമല്ല ജീവിതത്തിൽ എന്നും നമുക്ക് മാർഗദീപമാകട്ടെ”- ഗവർണർ ആശംസിച്ചു. ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സമൂഹത്തിൽ വർഗീയ വിഷം ചീറ്റി ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 10, 2024 7:06 AM IST