മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ചു; തൃശൂരിൽ രണ്ട് ഡ്രൈവർമാരെ മോട്ടോർ വാഹന വകുപ്പ് പിടികൂടി

Last Updated:

പിടിയിലായ 2 ഡ്രൈവർമാരുടെയും ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു

തൃശൂർ: മദ്യപിച്ച് സ്കൂൾ വാഹനമോടിച്ച രണ്ട് ഡ്രൈവർമാർ തൃശൂരിൽ പിടിയിലായി. ചേർപ്പ് തൃശൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 2 ഡ്രൈവർമാരെ പിടികൂടിയത്. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു പരിശോധന. ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടന്ന് തെളിഞ്ഞതിനെ തുടർന്ന് കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്ന ചുമതല അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ സി സുരേന്ദ്രൻ ഏറ്റെടുത്തു. പിടിയിലായ 2 ഡ്രൈവർമാരുടെയും ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തെന്ന് എം വി ഡി അറിയിച്ചു.
അതേസമയം, പത്തനംതിട്ടയിൽ മാസ്ക് ഉപയോഗിച്ച് മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റ് മറച്ച ഇരുചക്ര വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി.  കുന്നന്താനം സ്വദേശികളായ വിദ്യാർത്ഥികളുടേതാണ് വാഹനം. എ ഐ ക്യാമറയിൽ‌ നിന്ന് രക്ഷപ്പെടാനാണ് രജിസ്ട്രേഷൻ‌ നമ്പർ മറച്ചതെന്ന് പ്രതികൾ സമ്മതിച്ചു. നമ്പർ വ്യക്തതയില്ലാതെ പ്രദർശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു  വാഹനത്തിന്മേലും കേസെടുത്തു. രണ്ട് വാഹനങ്ങൾക്കും കൂടി ഇരുപതിനായിരത്തിന് മേൽ പിഴ ഈടാക്കുമെന്നും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ചു; തൃശൂരിൽ രണ്ട് ഡ്രൈവർമാരെ മോട്ടോർ വാഹന വകുപ്പ് പിടികൂടി
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement