കോഴിക്കോട്: എട്ടുപേര്‍ക്ക് കൂടി നിപ്പ വൈറസ് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. നേരത്തെ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ അമ്മയും രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമടക്കം മൂന്ന് പേര്‍ക്കായിരുന്നു രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ എട്ടു പേര്‍ക്ക് രോഗലക്ഷണം ഉണ്ടെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണം 251 ആയി ഉയര്‍ന്നു.
കുട്ടിയുമായി അടുത്തിടപഴകിയ 32 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ വാര്‍ഡിലേക്ക് മാറ്റി. ഏഴ് പേരുടെ ഫലങ്ങള്‍ ഇന്ന് വൈകിട്ടോടെ ലഭ്യമാകുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്. രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന ആരംഭിച്ചു. വീട്ടിലെ എല്ലാ മൃഗങ്ങളുടെയും സാമ്പിളുകള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. വീട്ടിലെ ആടിന്റെ സ്രവം എടുത്തു. രണ്ട് മാസം മുന്‍പ് ആടിന് അസുഖം ഉണ്ടായിരുന്നു.
വനം വകുപ്പിന്റെ സഹായത്തോടെ വവ്വാലുകളുടെയും കാട്ടുപന്നികളുടെയും സ്രവം ശേഖരിക്കും. ഇവ ഭോപ്പാലിലെ ലാബിലേക്ക് അയച്ച് പരിശോധിക്കും. അതേസമയം സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
നിപ പ്രതിരോധം മെഡിക്കല്‍ കോളജിലെ കോവിഡ് ചികിത്സയെ ബാധിക്കില്ല. രോഗ പ്രതിരോധ പ്രവര്‍ത്തനത്തിനായി കൂടുതല്‍ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കും. രോഗ നിര്‍ണ്ണയം കാര്യക്ഷമമായി നടത്തുന്നതിന് പൂനെ വൈറോളജി വിഭാഗത്തിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
ഇവിടെ നിന്നുള്ള സംഘത്തിന്റെ നേത്യത്വത്തില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്നു വൈകുന്നേരത്തിനുള്ളില്‍ പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചു തന്നെ നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇതിനായി സംഘമെത്തി ലാബ് സജ്ജീകരിക്കും.
പോയിന്റ് ഓഫ് കെയര്‍ പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്ഫേര്മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.